Monday, 30 December 2013

The Godfather (1972) ദി ഗോഡ് ഫാദര്‍ ( 1972)

എംസോണ്‍ റിലീസ് - 35
ദി ഗോഡ് ഫാദര്‍ ( 1972)
The Godfather (1972)




മരിയോപുസ്സോയുടെ വിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോഡ്ഫാദര്‍. ഹോളിവുഡ്ഡിലെ പ്രശസ്ത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോയുടെ അഭിനയമികവും അധോലോകത്തെ മാഫിയാത്തലവന്മാരുടെ കുടിപ്പകയുടെ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ആവിഷ്ക്കാരവും ഈ ചിത്രത്തെ എക്കാലത്തേയും - കലയും കച്ചവടവും സമഗ്രമായി സമ്മേളിക്കുന്ന പണം വാരിച്ചിത്രങ്ങളിലൊന്നാക്കി മാറ്റി. 1972 ലെ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അഭിനയത്തിനും ഓസ്ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ ( 5 എണ്ണം) ലഭിച്ചതിന് പുറമെ സംഗീതത്തിന് ബഫ്താ അവാര്‍ഡും ലഭിച്ചു. കുടുതല്‍ വായനയ്ക്ക് 


സമയദൈര്‍ഘ്യം  : 175 മിനിട്ട്
FPS                    : 25
പരിഭാഷ:             : അരുണ്‍ & പ്രജീഷ്

Download Link

Wednesday, 25 December 2013

The Passion of the Christ (2004) ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് (2004)

എംസോണ്‍ റിലീസ് - 34
ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് (2004)
The Passion of the Christ (2004)

മേല്‍ ഗിബ്സണ്‍ സംവിധാനം ചെയ്തു പ്രശസ്തമായ ചിത്രം. യേശുവിന്റെ കുരിശാരോഹണവും പീഡനവും നേരില്‍ കാണിക്കുന്ന ഏറ്റവും മികച്ച ചിത്രം.



സമയദൈര്‍ഘ്യം : 126മിനിട്ട്
FPS                : 23.976
പരിഭാഷ         : ശ്രീജിത്ത്‌, ജേഷ്, അരുണ്‍

Download Link (srt)
The Passion of the Christ (2004)
The Passion of the Christ (2004) DropBox


Thursday, 5 December 2013

City of God (2002) സിറ്റി ഓഫ് ഗോഡ് (2002)

എംസോണ്‍ റിലീസ് - 33

സിറ്റി ഓഫ് ഗോഡ് (2002)
City of God (2002)



ഫെര്‍ണാണ്ടോ മിരെല്ലാസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയാ ബ്രസീലിയന്‍ ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നോവലിനെ ആധാരമാക്കിയാതാനെങ്കിലും നടന്ന സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമയാണ് ഇത്. ഒരു ക്രൈം ഗാങ്ങിന്റെ വളര്‍ച്ച വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഗാംഗ്സ്റ്റര്‍ മൂവികള്‍ക്ക് ഒരു പുതിയ മാതൃക ആണ് അവതരിപ്പിച്ചത്. നൂറ്റാണ്ടിലെ തന്നെ മികച്ച ചിത്രങ്ങളില്‍ പെടുത്താവുന്ന ചിത്രമാണ് സിറ്റി ഓഫ് ഗോഡ്.

സമയദൈര്‍ഘ്യം : 130മിനിട്ട്
FPS                : 23.976
പരിഭാഷ         : ജേഷ് മോന്‍, സാഗര്‍'

Download Link (srt)
City of God (2002) Opensubtitles
City of God (2002)DropBox

Friday, 29 November 2013

The Edge of Heaven (2007) ദി എഡ്ജ് ഓഫ് ഹെവന്‍ (2007)

എംസോണ്‍ റിലീസ് - 32

ദി എഡ്ജ് ഓഫ് ഹെവന്‍  (2007)
The Edge of Heaven (2007)


ഫത്തിഹ് അക്കിന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ - തുര്‍ക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവന്‍ . പിതാവിന്‍റെ  പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുര്‍ക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീര്‍ണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥ പുരസ്ക്കരത്തിന് അര്‍ഹമായ ചിത്രം ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാര്‍ നാമനിര്‍ദേശത്തിന് സമര്‍പ്പിക്കപ്പെട്ട ജര്‍മ്മന്‍ ചലച്ചിത്രവുമായിരുന്നു.
കടപ്പാട് വിക്കി

സമയദൈര്‍ഘ്യം : 122 മിനിട്ട്
FPS                : 25
പരിഭാഷ         : ജേഷ് മോന്‍

Download Link (srt)
The Edge of Heaven (2007) Dropbox
The Edge of Heaven (2007) Opensubtitles

Download Link (sub/idx)
The Edge of Heaven (2007) Dropbox







Thursday, 17 October 2013

Grave of the Fireflies (1988) ഗ്രേവ്‌ ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)

എം-സോണ്‍ റിലീസ് - 31

ഗ്രേവ്‌ ഓഫ് ദി ഫയര്‍ ഫ്ലൈസ് (1988)
Grave of the Fireflies (1988)







എം-സോണിന്റെ ആദ്യത്തെ അനിമേഷന്‍ ചിത്രത്തിനുള്ള സബ്ടൈറ്റില്‍. ഗ്രേവ്‌ ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)

എക്കാലത്തെയും മികച്ച ആനിമേഷന്‍ ചിത്രങ്ങളിലൊന്ന്‍ എന്ന് പരക്കെ അംഗീകാരിക്കപ്പെട്ട ചിത്രമാണ് 1988ല്‍ ജപ്പാനില്‍ പുറത്തിറങ്ങിയ ഗ്രേവ്‌ ഓഫ് ഫയര്‍ഫ്ലൈസ് .ഒരു ടച്ചിംഗ് സ്റ്റോറി എന്നതിലുപരി ഗ്രേവ്‌ ഓഫ് ഓഫ് ഫയര്‍ഫ്ലൈസ് ഒരു മികച്ച യുദ്ധ -വിരുദ്ധ സിനിമയാണെന്ന് പറയാം .രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രം അകിയുകി നോസാകയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് .സംവിധാനം ഇസായോ തകഹാത (കടപ്പാട്: അരുണ്‍ അശോക്‌)

പരിഭാഷ         : ജെഷ്മോന്‍


Download Link (SRT)
Grave of the Fireflies (1988) Dropbox
Grave of the Fireflies (1988) Opensubtitles


സമയദൈര്‍ഘ്യം  : 89 മിനിട്ട്
FPS                : 23.976
# Info               :CC1BA1655A479C12B5275B1C9739A1D0128A9972
Download Link
Grave of the Fireflies (1988) Opensubtitles
Grave of the Fireflies (1988) Dropbox

Wednesday, 16 October 2013

The Motorcycle Diaries (2004) മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (2004)


എംസോണ്‍ റിലീസ് - 30

മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (2004)
The Motorcycle Diaries (2004)



ക്യൂബന്‍ വിപ്ലവനേതാവായ ചെ ഗുവേരയും, സുഹൃത്തും സഹയാത്രികനുമായ ആല്‍ബര്‍ട്ടോ ഗ്രനേഡൊയും  ചേര്‍ന്നു നടത്തിയ യാത്രയുടെ കുറിപ്പുകളില്‍നിന്നാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമ തയ്യാറാക്കിയത്. ലാറ്റിനമേരിക്കയുടെ ഹൃദയത്തിലൂടെ ഇവര്‍ നടത്തിയ സാഹസികയാത്ര ഡയറിക്കുറിപ്പുകളായി പുറത്തുവന്നു. അത് പിന്നീട് ഡയറിക്കുറിപ്പിനേക്കാളും മനോഹരമായ സിനിമയായി.

യാത്രയുടെ പുസ്തകമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. നാടുകാണാനുള്ള രണ്ട് ചെറുപ്പക്കാരുടെ ആഗ്രഹത്തില്‍ നിന്നുണ്ടായ ചരിത്രമാണ് മോട്ടോര്‍ സൈക്കിളിന് പറയാനുള്ളത്. ചുമ്മാതൊരു ചരിത്രം എന്നൊന്നും പറയാനാവില്ല. കാരണം ചെ ഗുവേരയെന്ന വിപ്ലവനായകന്‍ ഉണ്ടായതിനു കാരണം ഈ യാത്രയാണ്. യാത്രയില്‍ ചെ ഗുവേര കണ്ടത് ലാറ്റിനമേരിക്കയുടെ വൈവിധ്യം മാത്രമല്ല, അതിന്‍റെ ദൈന്യം കൂടിയായിരുന്നു. അവിടെനിന്നാണ് ചെഗുവേരയുടെ വിപ്ലവചരിത്രം ആരംഭിക്കുന്നത്.  മോട്ടോര്‍ സൈക്കിള്‍ ഡയറീസ് പകുതി ഡോക്യുമെന്‍ററിയാണെന്ന് പറയാം. ലാറ്റിനമേരിക്കയുടെ ചരിത്രത്തിലൂടെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിലൂടെയും സിനിമ സഞ്ചരിക്കുന്നു. ചെ ഗുവേര കണ്ട ജീവിതത്തിന്‍റെ മുഴുവന്‍ ആഴവുമുള്ളതാണ് സിനിമ.

സംവിധായകന്‍ വാള്‍ട്ടര്‍  സാലെസ് ലാറ്റിനമേരിക്കയുടെ ഹൃദയം ചെയി‍ല്‍ നിന്ന് കണ്ടെടുക്കുന്നു. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്കു യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്നവരെല്ലാം സംവിധായകനു കഥാപാത്രങ്ങളാകുന്നു. അങ്ങനെയാണ് സിനിമ ഒരു നാടിന്‍റെ ചരിത്രംകൂടി പറയുന്ന ഒന്നാകുന്നത്. മോട്ടര്‍ സൈക്കിള്‍ ഡയറീസിന്‍റെ സമകാലികത ലാറ്റിനമേരിക്കയുടെ തെരുവുകളില്‍ ചെ കണ്ട അതേ ജീവിതമാണ് ലോകത്ത് എല്ലായിടത്തും നിലനില്ത്. അതുതന്നെയാണ് ഈ സിനിമയെ സമകാലികമാക്കുന്നത്. ഇപ്പോഴും ഈ സിനിമ കാണുന്ന ഒരാള്‍ക്ക് ഞരമ്പുകളില്‍ ചോരയിരച്ചു കയറുന്നുവെങ്കില്‍ അതിന് ആരെയും തെറ്റുപറയാനാവില്ല. മനുഷ്യരാശിയുടെ അതിജീവനത്തിന്‍റെ കഥകൂടിയാണു മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. വിവിധദൃശ്യങ്ങളില്‍ നാം കണ്ടുമുട്ടുന്നത് നമ്മുടെ നാട്ടുകാരെയും നമ്മളെത്തന്നെയുമാണ് എന്നുതോന്നിയാല്‍ അതിശയിക്കാനൊന്നുമില്ല. കാലം കടന്നുപോയെങ്കിലും അവസ്ഥ അതുപോലെ തന്നെ നിലനില്‍ക്കുന്നു.

മോട്ടോര്‍ സൈക്കിള്‍ ഡയറീസിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ജോസ് റിവേരയാണ്. നിരവധി ഡോക്യുമെന്‍ററികള്‍ എടുത്തിട്ടുള്ള സംവിധായകന്‍ വാള്‍ട്ടര്‍ സാലസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. Reverse Clap

 മലയാളം സബ്ടൈറ്റില്‍ പരിഭാഷയ്ക്ക കടപ്പാട് കെ.ബി വേണുവിന്‍റെ 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' മലയാളം തിരക്കഥയോട്


സമയദൈർഘ്യം : 126 മിനിറ്റ്
FPS                : 23.976
തെയ്യറാക്കിയത് :പ്രമോദ് കുമാര്‍

Download Link (SRT)
The Motorcycle Diaries (2004) Dropbox
The Motorcycle Diaries (2004) Opensubtitles

Download Link (idx/sub format)
The Motorcycle Diaries (2004) Dropbox

Sunday, 13 October 2013

Timecrimes (2007) ടൈംക്രൈംസ് (2007)

എംസോണ്‍ റിലീസ് - 29

ടൈംക്രൈംസ് (2007)
Timecrimes (2007)


ടൈം മെഷിന്‍ എന്നാ കണ്സപ്ട്ടില്‍ സെറ്റ് ചെയ്ത സ്പാനിഷ് സൈന്‍സ് ഫിക്ഷന്‍ ചിത്രം. . . ഹെക്റ്റര്‍ എന്നാ മദ്ധ്യവയസ്ക്കന്റെ കഥ ആണിത്. . . .ടൈം മെഷിന്‍ ത്രില്ലറുകളുടെ ജെനറിക് ക്ലീശേയില്‍ നിന്നും പല വ്യത്യസ്തത അവകാശപെടാന്‍ ഉള്ള ഒരു മെറ്റാഫിസിക്കല്‍ ത്രില്ലര്‍ എന്ന് പറയാം ഈ സിനിമയെ. . പരിഭാഷ ചെയ്തത് സജേഷ് കുമാര്‍ . . .

ഒറിജിനല്‍ ഭാഷ : സ്പാനിഷ്
FPS : 23.976
പരിഭാഷ : സജേഷ് കുമാര്‍

Download Link (SRT)
Timecrimes (2007) Dropbox
Timecrimes (2007) Opensubtitles

Download Link (idx/sub format)
Timecrimes (2007) Opensubtitles

Sunday, 6 October 2013

No Country for Old Men (2007) നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)

എംസോണ്‍ റിലീസ് - 28

നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)
No Country for Old Men (2007)



 2007-ല്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയേ്ക്കും ഉള്‍പ്പെടെ നാല് ഓസ്‌കറുകള്‍ ലഭിച്ച കോയന്‍ സഹോദരന്മാരുടെ (ജോയല്‍ കോയന്‍, ഏഥന്‍ കോയന്‍ ) ചിത്രമാണ് 'നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍'. കോര്‍മാക് മക്കാര്‍ത്തിയുടെ ഇതെ പേരുള്ള നോവലിന്‍റെ ചലചിത്ര അവിഷ്കാരമാണ് ഈ ചിത്രം.

ലഹരിമരുന്നു കച്ചവടത്തില്‍ നിന്ന് ബാക്കിയായ പണവും അത് വീണ്ടെടുക്കുന്നതിന് ഒരു വാടകക്കൊലയാളി നടത്തുന്ന ശ്രമവുമാണ് പ്രത്യക്ഷത്തില്‍ ഈ സിനിമയുടെ പ്രമേയമെങ്കിലും അമേരിക്കന്‍ സമൂഹത്തിന്റെ ഭീതിജനകമായ അപചയത്തിന്റെ ചിത്രമാണ് യഥാര്‍ഥത്തില്‍ സംവിധായകരായ കോയന്‍ സഹോദരന്മാര്‍ ആവിഷ്‌കരിക്കുന്നത്. ഒരാളെ കൊല്ലണമോയെന്ന് ഈ സിനിമയിലെ കൊലയാളി നിശ്ചയിക്കുന്നത് ഒരു നാണയം ടോസ് ചെയ്തുകൊണ്ടാണ്. ടോസ് നേടിയതുകൊണ്ട് മാത്രം കൊല്ലപ്പെടാതിരിക്കുന്ന ഒരു കട ഉടമയോട് ആ നാണയം പ്രത്യേകം സൂക്ഷിച്ചുവെക്കണമെന്നും നിങ്ങളുടെ തലവര മാറ്റിയ നാണയമാണതെന്നും
കൊലയാളി പറയുന്നുണ്ട്.

സമയദൈർഘ്യം : 122 മിനിറ്റ്
FPS                   : 23.976
പരിഭാഷ             : അരുണ്‍ ജോര്‍ജ്ജ് ആന്‍റണി

Download Link (SRT)
No.Country.For.Old.Men (2007) Dropbox
No.Country.For.Old.Men (2007) Opensubtitles

Download Link (idx/sub format)
No.Country.For.Old.Men (2007) Dropbox





Thursday, 12 September 2013

Pather Panchali 1955) പഥേര്‍ പാഞ്ചാലി (1955)

എംസോണ്‍ റിലീസ് - 27

പഥേര്‍ പാഞ്ചാലി  (1955)
Pather Panchali (1955)

പഥേര്‍ പാഞ്ചാലിക്ക്  ജെഷിമോന്‍ പരിഭാഷപ്പെടുത്തിയ മലയാളം സബ്ടൈറ്റില്‍ മുമ്പ് എംസോണ്‍ പ്രോജക്റ്റ് 20 എന്ന പേരില്‍ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോള്‍ എംസോണിന്  പഥേര്‍ പാഞ്ചാലിക്ക്  പുതിയ  ഒരു പരിഭാഷ കൂടി കിട്ടിയിരിക്കുകയാണ്. പരിഭാഷപ്പെടുത്തിയിരിക്കുന്നത് ശ്രീമതി ആര്‍ ശ്രീദേവിയാണ്.

പോപ്പുലര്‍ ആയ രണ്ടു ഫോര്‍മാറ്റില്‍ സബ്ടൈറ്റിലുകള്‍ ലഭ്യമാക്കുന്നു. ഒന്ന് DvD RiP വേര്ഷനും, മറ്റൊന്ന് 2 CD വേര്ഷനും.

Download Link (SRT)

Pather Panchali (1955) 1 CD DVD RiP Dropbox
Pather Panchali (1955) 2 CD RiP Dropbox
Pather Panchali (1955) 1 CD DVD RiP Opensubtitles
Pather Panchali (1955) 2 CD RiP Opensubtitles

Wednesday, 4 September 2013

Apocalypto (2006) അപ്പോകാലിപ്റ്റോ(2006)

 എംസോണ്‍ പ്രോജക്റ്റ് - 26

അപ്പോകാലിപ്റ്റോ  (2006)
Apocalypto (2006)



ബ്രേവ് ഹാര്‍ട്ട്, ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ സംവിധാനരംഗത്തും ശ്രദ്ധേയനായ മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് അപ്പോകാലിപ്റ്റോ(2006). മായന്‍ വംശീയതയുടെ അവസാനനാളുകളില്‍ നടക്കുന്ന ഈ കഥ എഴുതിയിരിക്കുന്നത് മെല്‍ ഗിബ്സണ്‍, ഫര്‍ഹദ് സഫീനിയ എന്നിവര്‍ ചേര്‍ന്നാണ്. മായന്‍ ഭാഷ തന്നെയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നതെന്നതും ഇതിന്റെ സവിശേഷതയാണ്.

ജാഗര്‍ പോയും (റൂഡി യങ്ങ്ബ്ലഡ്) അച്ഛന്‍ ഫ്ലിന്റ് സ്കൈ (മോറിസ് ബേഡ്‌യെല്ലോ‌ഹെഡ്) യും കൂട്ടരുടെയും അധികാരത്തിലാണ് ആ പ്രദേശങ്ങള്‍. ഒരു ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുന്ന ജാ‍ഗര്‍, ഗ്രാമത്തില്‍ അപരിചിതര്‍ കടന്നു കയറിയത് മനസിലാക്കുന്നു. മായന്‍ വംശജരായ സീറോ വോള്‍ഫും (റൌള്‍ ട്രുജീലോ) കൂട്ടരുമായിരുന്നു അതിക്രമിച്ചു കയറിയവര്‍. അവര്‍ ഗ്രാമം നശിപ്പിക്കുകയും, ഫ്ലിന്റ് സ്കൈയുള്‍പ്പടെ അനേകം പേരെ വകവരുത്തുകയും ചെയ്യുന്നു. ശേഷിച്ച പ്രായപൂര്‍ത്തിയായ പുരുഷന്മാരേയും സ്ത്രീകളേയും ബന്ദികളാക്കി മായന്‍ നഗരത്തിലേക്ക് നയിക്കുന്നു.

പൂര്‍ണ്ണഗര്‍ഭിണിയായ ജാഗര്‍ പോ യുടെ ഭാര്യ സെവനേയും (ഡാലിയ ഹെര്‍ണാഡെസ്) മകന്‍ ടര്‍ട്ടില്‍സ് റണ്ണി (കാര്‍ലോസ് എമിലിയോ ബേസ്) നേയും അടുത്തുള്ള കിടങ്ങിനുള്ളിലേക്ക് ഇറക്കിവിട്ട് അവരില്‍ നിന്ന് രക്ഷിക്കുന്നു . അവര്‍ക്ക് കിടങ്ങില്‍ നിന്ന് കയറുവാന്‍ പാകത്തില്‍ ഇട്ടിരുന്ന വള്ളി അക്രമികളില്‍ ഒരാ‍ള്‍ മുറിച്ചു കളയുന്നു. തുടര്‍ന്ന് ജാഗര്‍ പോ അവരുടെ പിടിയില്‍ ആവുന്നു . അതില്‍ പിന്നെ ജാഗര്‍ പോ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അപകടങ്ങളും, അവയെ എങ്ങിനെ തരണം ചെയ്ത് കിടങ്ങില്‍ നിന്നും ഭാര്യയേയും മക്കളേയും രക്ഷിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.

മായന്‍ വംശജരുടെ ആവാസസ്ഥാനങ്ങളൊക്കെയും തന്മയത്വത്തോടെ പുനര്‍സൃഷ്ടിച്ചിരിക്കുന്നു. ഈ 2 മണികൂര്‍ നിങ്ങള്‍ക്ക് ഒരു നല്ല ദൃശ്യാനുഭവമാവും ഈ ചിത്രം എന്നതില്‍ സംശയം വേണ്ട.

അഭിനേതാക്കൾ
• റൂഡി യങ്‌ബ്ലഡ്
• റോൾ ട്രൂജിലോ
• മായ്‌ര സെർബുലോ
• ഡാലിയ ഹെർണാണ്ടസ്
• ജെറാർഡോ ടാരാസിന

സമയദൈർഘ്യം 140 മിനിറ്റ്
പരിഭാഷ: രൂപേഷ് കാലിക്കറ്റ്‌ ,നിതിന്‍ കാലിക്കറ്റ്

Download Link (SRT)
Apocalypto (2006) Opensubtitles
Download Link (VLC Format idx/Sub)

Thursday, 22 August 2013

Pan's Labyrinth (2006) പാന്‍സ് ലാബ്രിന്ത് (2006)

എംസോണ്‍ പ്രോജക്റ്റ് - 25

പാന്‍സ് ലാബ്രിന്ത് (2006)
Pan's Labyrinth (2006)



മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ്‌ ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം.

സിനിമയുടെ ശീര്‍ഷകം റോമന്‍ മിത്തോളജിയുടെ ചുവടു പിടിച്ചുള്ളതാണ്. "പാന്‍" എന്നത് ആട്ടിടയന്‍മാരുടെ വിശ്വാസങ്ങളിലെ പാതി മൃഗവും(ആട്) പാതി മനുഷ്യനുമായ ദൈവിക രൂപമാണ്. "ലാബ്രിന്ത്" കുട്ടികളുടെ വഴികാട്ടല്‍ ക്രിയകളിലെ ഒരു ഗണിതകരൂപവും. കഥയിലെ ഫാന്റസിയെയും റിയാലിറ്റിയെയും കൃത്യമായി നിര്‍വച്ചിക്കാന്‍ ഏറ്റവും ഉചിതമായ ടൈറ്റില്‍.

കെട്ടുകഥകളെ വിശ്സനീയമാകും വിധം അവതരിപ്പിക്കാന്‍ സപാനിഷ്-മെക്സിക്കന്‍ എഴുത്തുകാര്‍ക്കുള്ള ക്രാഫ്റ്റ് അപാരമാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ഗുല്ലെര്‍മൊ ഡെല്‍ടൊറൊ തന്‍റെ കഥയെ മനോഹരമായി ദൃശ്യാവിഷകരിച്ചപ്പോള്‍ പാന്‍സ് ലാബ്രിന്ത് പ്രേക്ഷകര്‍ക്ക് വിഭ്രമാത്മകമായ ഒരു അനുഭവമായി മാറുന്നു.

ഒരിടത്തൊരിക്കല്‍......സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. പെട്ടന്ന്‍ അതൊരു പെണ്‍കുട്ടി വായിക്കുന്ന പുസ്തകത്തിലെ കഥയാണ്‌ എന്ന് കാണിച്ചു തന്ന് പ്രേക്ഷകരെ യാഥാര്‍ത്ഥ്യത്തിലേക്ക് മടക്കി കൊണ്ടുവരുന്നു. വീണ്ടും പെണ്‍കുട്ടി അവളുടെ കാല്‍പനിക ലോകത്തിലേക്ക് സഞ്ചരിക്കുന്നു. കൂടെ നമ്മളും. കഥയിലെ ഈ ഇന്റര്‍ചേഞ്ചിംഗ് ആദ്യാവസാനം വളരെ ഭംഗിയായി സിനിമയില്‍ പ്രയോഗിച്ചിട്ടുണ്ട്.

1944 ലെ സ്പാനിഷ് സിവില്‍ വാറും ഫാസിസ്റ്റ് സൈനിക ഭരണത്തിനെതിരെയുള്ള ഗറില്ല ആക്രമണങ്ങളും പശ്ചാത്തലമാക്കുക വഴി ചരിത്രത്തെ കൂട്ടുപിടിച്ച് കഥയെ കൂടുതല്‍ ആധികാരികവും ഉദ്വേഗജനകവുമാക്കാന്‍ സാധിച്ചിട്ടുണ്ട്.

രാഷ്ട്രീയപരവും ആത്മീയവുമായ ചില മാനങ്ങള്‍ സിനിമക്കു നിരൂപകര്‍ കല്‍പ്പിക്കുന്നുണ്ട്. സ്വയം ജീവത്യാഗം ചെയ്ത് നിഷ്കളങ്ക രക്തം കൊണ്ട് പുനര്‍ജ്ജന്മം നേടുന്നത് ഫാന്ടസി എങ്കില്‍ ഫാസിസം എന്ന തിന്മക്കുമേല്‍ പോരാടി നേടുന്നത് നന്മയുടെ വിജയയമായി റിയാലിയില്‍ അവതരിപ്പിക്കുകയാണ്. രണ്ടും പ്രതീകാത്മകങ്ങളാണ്.

ഒരു കലാകാരന്റെ മനസിനെ അതേപടി ദൃശ്യവത്കരിക്കാന്‍ കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ക്രെഡിറ്റ് മുഴുവന്‍ കഥാകൃത്തും സംവിധായകനുമായ ഗുല്ലെര്‍മൊ ഡെല്‍ടൊറിന് അവകാശപ്പെട്ടതാണ്.


സമയദൈര്‍ഘ്യം  : 119  മിനിട്ട്
FPS                : 23.976
# Info               :cdcb04e25ee0004ad470280d108e279263363653

Download Link (SRT)
Download Link (VLC Format idx/Sub)


Sunday, 18 August 2013

Night and Fog (1955) നൈറ്റ് ആന്‍ഡ്‌ ഫോഗ് (1955)

എംസോണ്‍ പ്രോജക്റ്റ് - 24

നൈറ്റ് ആന്‍ഡ്‌ ഫോഗ് (1955)
Night and Fog (1955)



ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും 'പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. 'കാവ്യാത്മകമായ മുഖപ്രസംഗം' എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങല്‍ക്കൊണ്ട് റെനെ ഇളക്കി മറിക്കുന്നത്‌. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. കൂടുതല്‍ വായനക്ക്  വിവര്‍ത്തകന്‍ എഴുതിയ ഈ ബ്ലോഗ്‌ പോസ്റ്റ്‌ കാണുക.

രാത്രിയും മൂടല്‍മഞ്ഞും


കെ. രാമചന്ദ്രന്‍, പി. പ്രേമചന്ദ്രന്‍, ആര്‍. നന്ദലാല്‍ എന്നിവര്‍ ചെയ്ത പരിഭാഷ എം-സോണ്‍ പുറത്തിറക്കുന്നു

Download Link (VLC Format idx/Sub)