Showing posts with label Best Foreign Language Film. Show all posts
Showing posts with label Best Foreign Language Film. Show all posts

Wednesday, 8 October 2014

No Man's Land (2001) നോ മാന്‍സ് ലാന്‍ഡ് (2001)

എം-സോണ്‍ റിലീസ് - 83

No Man's Land (2001)
നോ മാന്‍സ് ലാന്‍ഡ് (2001)




മരണമുഖത്തെ കാണിക്കുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ്, ഇത്തരം നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്' എന്ന ബോസ്‌നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

ബോസ്‌നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന കികി, സിറ എന്നീ ബോസ്‌നിയന്‍ പട്ടാളക്കാരും നിനോ എന്ന സെര്‍ബ് പടയാളിയുമാണ് സിനിമയിലേ പ്രധാന കഥാപാത്രങ്ങള്‍. അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക്
ഇവിടെ കാണാം.  രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു.

ഡാനിസ് തനോവിച്ച് എന്ന സംവിധായന്റെ ഏറ്റവും മികച്ച സിനിമകില്‍ ഒന്നാണ് നോ മാന്‍സ് ലാന്‍ഡ് 2002ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്'നു ലഭിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇതിന്റെ രചനയും, സംഗീത സംവിധാനവും ചെയ്തിരിക്കുന്നത്. വള്തര്‍ വാന്‍ഡെന്‍ എന്‍ഡേയാണ് (Walther vanden Ende) ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. (കടപ്പാട് : വിജനതയിലെ മരണദൂരം by ഫൈസല്‍ ബാവ)

പരിഭാഷ: ജെഷ് മോന്‍

സമയദൈര്‍ഘ്യം : 98  മിനിട്ട്
FPS : 25
# Info               :4a10d852794212ce22cb382ddea8e75adabd197c


Download Link
No Man's Land (2001) Opensubtitles
No Man's Land (2001) Dropbox

Monday, 4 August 2014

The Great Beauty (2013 ) ദ ഗ്രേറ്റ് ബ്യൂട്ടി (2013)

എംസോണ്‍ റിലീസ് - 68

The Great Beauty (2013 )
ദ ഗ്രേറ്റ് ബ്യൂട്ടി (2013)




ആദിമധ്യാന്തങ്ങളില്ലാതെ ദൃശ്യസമൃദ്ധിയില്‍ ഒരു കലാലോകം തീര്‍ക്കുകയാണു ഈ സിനിമ. എന്താണു സൗന്ദര്യമെന്ന ചിരപുരാതനമായ അന്വേഷണം പ്രശ്‌നപരിസരമാക്കുന്നത് ഇറ്റാലിയന്‍ ബൗദ്ധിക ജീവിതത്തിന്റെ, പൊള്ളത്തരങ്ങളെ അര്‍ത്ഥശൂന്യതയെ അവതരിപ്പിച്ചുകൊണ്ടാണ്. പ്രൗഢഗംഭീരമായ ഒരു സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നത് രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ നിറം പിടിപ്പിച്ച നുണകളിലാണെന്ന യാഥാര്‍ത്ഥ്യം ശ്ലഥബിംബങ്ങളിലൂടെ പകര്‍ത്താനുള്ള ശ്രമമാണു ദ ഗ്രേറ്റ് ബ്യൂട്ടി.

തന്റെ ഇരുപതുകളിലെഴുതിയ മാസ്റ്റര്‍ പീസ് എന്നു വിളിക്കപ്പെടുന്ന ഏക നോവലിനു ശേഷം തുടര്‍ന്നൊന്നുമെഴുതാതെ ശിഷ്ടകാലം റോമിന്റെ ഉന്നത ജാതരാത്രിജീവിതങ്ങളില്‍ സജീവ സാന്നിദ്ധ്യമായി ജീവിക്കുന്നു കോളമിസ്റ്റായ ജെപ് ഗാംബെര്‍ഡല്ല. ജെപിന്റെ അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ മദോന്മുഖമായ കാഴ്ചകളില്‍ തുടങ്ങുന്നു സിനിമ. കലയും സാഹിത്യവും സംസ്‌കാരവും മതവും ആത്മീയതയും ഇഴുകിച്ചേര്‍ന്ന റോമിന്റെ ഘനഗാംഭീര്യമാര്‍ന്ന പൈതൃകവും പാരമ്പര്യവും വഴിയിലുപേക്ഷിച്ച് ആധുനിക റോമന്‍ ജീവിതം എത്തിനില്‍ക്കുന്ന ഉപരിപ്ലവവും അര്‍ത്ഥശൂന്യവുമായ ജീവിതത്തെ ജെപ് അടുത്തുനിന്നറിയുന്നു. കടുത്ത ശൂന്യതയെ മറികടക്കാന്‍ അറിഞ്ഞുകൊണ്ട് അസ്തിത്വത്തിന്റെ ആകുലതകളെ കണ്ടില്ലെന്നു നടിച്ച് കൂടുതല്‍ കൂടുതല്‍ അയാളതു തുടരുന്നു. മദ്യവും ലഹരിയും സ്ത്രീയും ജെപിനെ മടുപ്പിച്ചിരിക്കുന്നു. നരകയറിത്തുടങ്ങിയജീവിതം കൈവിട്ടുപോയ കാലത്തിന്റെ തെളിമയെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. 30 വര്‍ഷങ്ങള്‍ക്കപ്പുറം കൈവിട്ടുപോയ പൂര്‍വകാല കാമുകിയുടെ മരണം അയാളെ അലട്ടുന്നു. എന്തു കൊണ്ട് എഴുതുന്നില്ല എന്ന ചോദ്യങ്ങള്‍ക്ക് പലപ്പോഴും ഉത്തരം സത്യദര്‍ശ്ശനത്തിന്റെ അഭാവമായിരുന്നുവെന്ന് അയാള്‍ തിരിച്ചറിയാതെയിരുന്നില്ല. മുമ്പില്ലാത്ത വിധം, വിട്ടുപിരിഞ്ഞ കൂട്ടുകാരിയുടെ ഓര്‍മ്മ നിരന്തരം അയാളെ കീഴ്‌പ്പെടുത്തുന്നു. അധിക വായനക്ക്

സമയദൈര്‍ഘ്യം  : 142  മിനിട്ട്
FPS                    : 24.000
പരിഭാഷ:             : കെ. പി. രവീന്ദ്രന്‍, പി. പ്രേമചന്ദ്രന്‍.
Download Link
The Great Beauty (2013) Opensubtitles
The Great Beauty (2013) Dropbox

Saturday, 14 June 2014

The Lives of Others (2006) ദ ലൈവ്സ് ഓഫ് അദേര്‍സ് (2006)

എംസോണ്‍ റിലീസ് - 62

The Lives of Others (2006)
ദ ലൈവ്സ് ഓഫ് അദേര്‍സ് (2006)




2006 മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാര്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ജര്‍മ്മന്‍ സിനിമയാണ്  The Lives of Others.

സോഷ്യലിസം എന്നത് മായികമായ ഒരു വര്‍ണ്ണപ്രപഞ്ചമാകുന്നു. പൂര്‍ണ്ണതോതില്‍സോഷ്യലിസം വിജയപരമായി നടപ്പിലാക്കിയ ചരിത്രം എവിടേയും ഇല്ല. അതുകൊണ്ട് തന്നെയാണെല്ലോ സ്ഥിതി സമത്വവാദത്തിന്റെ പച്ചത്തുരുത്തായ  എണ്‍പതുകളിലെ Democratic Replubic Germany അഥവാ GDR  എന്നറിയപ്പെട്ടിരുന്ന ഈസ്റ്റ് ജേര്‍മ്മനിയുടെ സോഷ്യലിസ്റ്റ് ഭരണകൂടം, പൗരന്മാരെ നിരീക്ഷിക്കാനും എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കാനും ഇറങ്ങിപ്പുറപ്പെട്ടത്. അനുഗ്രഹീത കലാകാരന്മാരായ ഗോര്‍ഗ് ഡ്രെയ്മനും കാമുകി ക്രിസ്റ്റ-മരിയ സീലാന്‍ഡും, മന്ത്രി ഹെംപ്ഫിന്‍റെ  അപ്രീതിയ്ക്ക് പാത്രമാവുകയും തല്‍ഫലമായി അവരെ നിരീക്ഷണത്തിന് വിധേയരക്കാനും തീരുമാനിക്കപ്പെട്ടു.അന്ന് നടക്കുന്ന പൊളിറ്റിക്സിലും മറ്റും യാതൊരു താല്പര്യവുമില്ലാത്ത ഇവര്‍ക്കെതിരെ തുമ്പു കണ്ടെത്തുക ശ്രമകരവുമാണു‍. ആ ജോലി ഏറ്റെടുക്കുന്നത് സമര്‍ത്ഥനും, അതേസമയം മുരടനും കര്‍ക്കശക്കാരനുമായ വീസ്ലെര്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥനാണു.

 ഗോര്‍ഗ് ഡ്രെയ്മനും കാമുകി ക്രിസ്റ്റ-മരിയ സീലാന്‍ഡും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ രഹസ്യമായി ഘടിപ്പിച്ച റെക്കോഡിങ് ഉപകരണങ്ങളിലൂടെ രണ്ട് ജീവിതങ്ങളുടെ പുതിയ ലോകം  വീസ്ലറിലേക്ക് കടന്നു വരുന്നു. തന്റെ കാതില്‍ വന്നെത്തുന്ന ശബ്ദങ്ങളിലൂടെ വീസ്ലെര്‍ പ്രണയവും കാമവും വിരഹവും വഞ്ചനയും നിസഹായതയും അറിയുന്നു..... മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ഒരു എത്തിനോട്ടം ....

സാഹചര്യങ്ങള്‍  ഗോര്‍ഗ് ഡ്രെയ്മനെ പലതും എഴുതാന്‍ നിര്‍ബന്ധിതനാക്കുന്നു  വീസ്ലെര്‍ കണ്ടെത്തുന്ന തുമ്പിനായി കാത്തിരിക്കുന്ന മേലധികാരികള്‍ അക്ഷമരാണ്. സംശയത്തിന്റെ നിഴല്‍ വീസ്ലേറിലേക്കും പടരുന്നു. ഇരയ്ക്ക് മേല്‍ ചിറകു വിരിക്കുന്ന കഴുകനും നിസ്സഹായനാകുന്ന അവസ്ഥ. ഇരയേത്? വേട്ടക്കാരനേത്?  ഗോര്‍ഗ്ഡ്രെയ്മാന്‍റെയും ക്രിസ്റ്റ-മരിയയുടെയും മുന്നോട്ടുള്ള ജീവിതവും അരങ്ങിലെ സാന്നിദ്ധ്യവും വീസ്ലറുടെ റിപ്പോര്‍ട്ടാകുന്ന ഞാണിന്‍മേല്‍ ആശ്രയിച്ചിരിക്കുന്നു. അതേ ഞാണില്‍ തന്നെ വീസ്ലറുടെ ജീവിതവും കൊരുത്ത് കിടക്കുന്നു. വീസ്ലര്‍ എന്താവും ചെയ്യുക? രക്ഷകനോ അന്തകനോ ?

സമയദൈര്‍ഘ്യം  : 137 മിനിട്ട്
FPS                    : 24
പരിഭാഷ:             : Siva Prasad
Download Link
The Lives of Others (2006) OpenSubtitles
The Lives of Others (2006) DropBox


Sunday, 1 June 2014

Incendies (2010) ഇന്‍സെന്‍ഡീസ് (2010)

എംസോണ്‍ റിലീസ് - 61

Incendies (2010)
ഇന്‍സെന്‍ഡീസ് (2010)




Slow Poison -എന്ന ഒറ്റവാക്കില്‍ Denis Villeneuve സംവിധാനം ചെയ്ത വിഖ്യത ഫ്രെഞ്ച്  സിനിമയായ ഇന്‍സെന്‍ഡീസിനെ ഇങ്ങനെ  നിര്‍വചിക്കാം.മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാര്‍ നിര്‍ദ്ദേശമടക്കം മറ്റ് നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി

 Nawal Marwan എന്ന സ്ത്രീ അവരുടെ ഇരട്ടയായ മക്കള്‍ക്കായി എഴുതുന്ന മരണപത്രത്തില്‍ രണ്ടാഗ്രഹങ്ങള്‍ എഴുതിവെക്കുന്നു....
1.അവര്‍ക്ക് ഒരു സഹോദരന്‍ ഉണ്ട്...അവനെ കണ്ടെത്തുക.....
2 . അവരുടെ അച്ഛനെ കണ്ടെത്തി ഒരു കത്ത് ഏല്‍പ്പിക്കുക....
ആ കുട്ടികള്‍ അവരുടെ അമ്മയുടെ ചരിത്രം പരിശോധിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയുന്നു. ആ യാത്രയില്‍ അവര്‍, ഒരേ സമയം ഉദ്വേകജനകവും  ഭീതിദവും  തികച്ചും വിചിത്രമായ പുതിയ ലോകത്തിലേക്കെത്തിപ്പെടുകയാണ്.


സമയദൈര്‍ഘ്യം  : 130 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Siva Prasad
Download Link
Incendies (2010) OpenSubtitles
Incendies (2010) DropBox