Wednesday, 31 December 2014

The Hobbit The Desolation of Smaug (2013) ദി ഹോബിറ്റ് ദി ദിസോലേഷൻ ഓഫ് സ്മോഗ് (2013)

എം-സോണ്‍ റിലീസ് 104
The Hobbit The Desolation of Smaug (2013)
ദി ഹോബിറ്റ് ദി ദിസോലേഷൻ ഓഫ് സ്മോഗ് (2013)

പരിഭാഷ : കുഞ്ഞിതത്ത






The Hobbit 2 പറയുന്നത് ബിൽബോയുടെ യാത്രയുടെ രണ്ടാം ഖട്ടമാണ്, ബിൽബോയുടെ ശരിക്കുള്ള കഴിവുകൾ സഹയാത്രികർ മനസിലാക്കുന്നത്‌ ഈ കഥയിലാണ്, ലെഗൊളസും ബാർഡും പിന്നെ ഡ്രാഗണും രംഗപ്രവേശം ചെയ്യുന്നതും ഈ കഥയിൽ തന്നെയാണ്...Benedict Cumberbatch ആണ് ഡ്രാഗണിന് ശബ്ദം നൽകിയതും മോഷൻ ക്യാപ്ച്ചർ ചെയ്തതും, അത് കൊണ്ട് തന്നെ ഡ്രാഗണ്‍ വരുന്ന ഭാഗം വളരെ മനോഹരമായി മാറി. J. R. R. Tolkienന്റെ കഥയിൽ അൽപ്പം മോഡിഫിക്കേഷൻ വരുത്തിയാണ് പീറ്റർ ജാക്ക്സണ്‍ ഈ സിനിമ എടുത്തിരിക്കുന്നത്.. മറ്റു Lord Of The Rings സിനിമകൾ പോലെതന്നെ ഗ്രാഫിക്സും ടെക്ക്നോളജിയും ഈ സിനിമയിലും നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്....

Download Link





Wednesday, 24 December 2014

Persona (1966) പേഴ്സോണ (1966)

എം-സോണ്‍ റിലീസ്  103

Persona (1966)
പേഴ്സോണ  (1966)
ഭാഷ             : സ്വീഡിഷ്
സംവിധാനം :  ഇംഗ്മർ ബർഗ്മാൻ

പരിഭാഷ          : അഭിലാഷ്, രമ്യ
Frame rate      :  25.000 FPS
Running time   : 89 minutes (1h 19mn)
#info               : 8313c26359f03a28fca57d745703742e7f45a85b

Download Link
Persona (1966) Opensubtitles
Persona (1966) DropBox




ബിബി ആന്‍ണ്ടേഴ്സണും ലീവ് ഉള്‍മാനും കേന്ദ്ര കഥാപാത്രങ്ങളായ  ഒരു ബര്‍ഗ്‌മാന്‍ ചിത്രമാണ്  പേഴ് സോണ. ബര്‍ഗ്മാന്‍റെ പ്രിയപ്പെട്ട ചായാഗ്രാഹകന്‍ സ്വെന്‍ നിക്വിസ്റ്റ് മായുള്ള ആറാമത്തെ സിനിമയായ ഇതു മിനിമലിസത്തിന്‍റെ സാധ്യതകളെ സാധൂകരിച്ച കലാസൃഷ്ട്ടിയാണ് . നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ സിനിമ  തന്റെ  ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായി ബര്‍ഗ്‌മാന്‍ വിലയിരിത്തിയിട്ടുണ്ട്.

ശക്തമായ രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് പേഴ്സോണ മുന്നോട്ടു പോകുന്നത്. ഒരു മാനസിക സംഘര്‍ഷത്തിനടിമപെട്ട്, നിശബ്ദതയും നിര്‍വികാരയുമായിരിക്കുന്ന എലിസബത്ത് വോഗ്ലെര്‍  എന്ന നടിയും അവരെ ശുശ്രൂഷിക്കാന്‍ വരുന്ന സിസ്റ്റര്‍ ആല്‍മയും അവര്‍ ചിലവിടുന്ന സ്വകാര്യ സമയങ്ങളിലൂടെ ഉരിത്തിരിയുന്ന ആത്മബന്ധങ്ങളും അനിര്‍വചനീയമായ സംഘര്‍ഷങ്ങളും, എല്ലാം കൂടിച്ചേര്‍ന്നതാണ്  ഈ സിനിമ. സിനിമയുടെ ഒരു ഘട്ടത്തില്‍  ആരാണ് രോഗി എന്നാ ചോദ്യത്തിന് ഒരു ഉത്തരം കിട്ടാത്ത അവസ്ഥ തന്നെ എത്തിച്ചേരുന്നു. വൈകാരിക  അനുഭവങ്ങള്‍  ഭൌതിക അതിര്‍വരമ്പുകളെ മായ്ച്ചു  കളയുന്ന ഒരു മാനസിക തലം അവസാനിപ്പിക്കുന്നതു തന്നെ പ്രേക്ഷകരുടെ തലത്തിലേക്ക് സിനിമയെ എത്തിച്ചു കൊണ്ടാണ്.

എലിസബത്ത്‌ വോഗ്ലര്‍ക്കും, സിസ്റ്റര്‍ ആല്‍മയ്ക്കും  ഭൌതികമായ വൈജാത്യങ്ങള്‍ക്കതീതമായി മാനസിക സമാനതകള്‍ കൈവരിക്കുന്നിടത്ത് പ്രേക്ഷകര്‍ തീര്‍ച്ചയായും സംശയിക്കുന്നു. ഈ എലിസബത്ത്‌ വോഗ്ലെരുടെ ഒരു അഭിനയ കഥാപാത്രം മാത്രമാണോ സിസ്റ്റര്‍ ആല്‍മ (മറ്റൊരുതരത്തില്‍  അവര്‍ അന്യോന്യം  പേഴ്സോണ ആണോ)

ഈ സിനിമ തുടങ്ങുന്നത് തന്നെ ഒരു പ്രൊജക്ടര്‍ കത്തി തുടങ്ങുന്നിടത്ത് നിന്നാണ്. അവസാനിക്കുന്നതും ആ പ്രൊജക്ടറില്‍ തന്നെ. ഭ്രമാത്മകത നിലനിര്‍ത്തികൊണ്ട് തന്നെ ബെര്‍ഗ്മാന്‍ വ്യക്തമായ മറ്റൊരു സൂചനകള്‍ ഇല്ലാതെ സിനിമ നിര്‍ത്തുന്നിടത്ത് ആണ് അതിന്‍റെ മനോഹാരിത പൂര്‍ണമാകുന്നത്. രണ്ടു കഥാപാത്രങ്ങളും ഒന്നായി തീരുന്ന തരത്തിലുള്ള ക്ലോസപ്പ് ഷോട്ടുകള്‍, നീണ്ടു നില്‍ക്കുന്ന സീനുകള്‍ എല്ലാം പ്രേക്ഷകനെ സിനിമാറ്റിക്ക്  ലോകത്തിന്റെ മായാജാലക്കുരുക്കില്‍ അകപ്പെടുത്തുന്നു.

തന്റെ അപക്വമായ ഒരു ബന്ധം വിവരിക്കുന്നിടത്ത് നിന്നാണ് നാം സിസ്റ്റര്‍ അല്‍മയെ വിലയിരുത്തി തുടങ്ങുന്നത് . മനുഷ്യ മനസിന്‍റെ നൈമിഷിക അഭിവാഞ്ഛകളെ തടുത്തു നിര്‍ത്താന്‍ ആര്‍ക്കും അത്ര എളുപ്പത്തില്‍ ആവില്ല എന്ന സത്യം ആല്‍മയിലൂടെ നമ്മുടെ മുന്‍പില്‍ ബെഗ്മാന്‍ അവതരിപ്പിക്കുകയാണ്. പിന്നീടു ഒരു അബോര്‍ഷന് വിധേയയാകുന്ന സിസ്റ്റര്‍ ആല്‍മ,ആ തീരുമാനത്തിന്റെ സംഘര്‍ഷങ്ങളില്‍ പിന്നീടു അടിമപ്പെടുകയാണ്. എന്നാല്‍ എലിസബത്ത് വോഗ്ലെര്‍ ആകട്ടെ, അബോര്‍ഷന്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെയും അതിന്റെ പരിണിത അവസ്ഥകളുടെയും സംഘര്‍ഷത്തില്‍ പെട്ടു അസ്വസ്ഥതയാകുകയാണ്. പരസ്പര പൂരകങ്ങളായ ഈ അവസ്ഥകളെ ചിത്രീകരിക്കുന്നതിലൂടെ മനുഷ്യന്റെ തീരുമാനങ്ങളിലെ അവ്യക്തതകളും അവയുടെ തലങ്ങളും നമ്മെ ബോധ്യപെടുത്തുന്നു. സാങ്കേതികപരമായ ഔന്നത്യം വളരെയേറെ പുലര്‍ത്തുന്ന ഈ സിനിമ ലോകക്ലാസ്സികുകളില്‍ നിര്‍ബന്ധമായും കാണേണ്ട ഒന്നാണ്. പേഴ്സോണ തികച്ചും ഒരു ബര്‍ഗ്‌മാന്‍ ചിത്രമാണ് എന്ന് നിസ്സംശയം പറയാം, അതാണ്‌ ആ സിനിമയെ കുറിച്ച് ഒറ്റവാചകത്തില്‍ പറയാനുള്ളത്.

Download Link
Persona (1966) Opensubtitles
Persona (1966) DropBox

Monday, 22 December 2014

Headhunters (2011) ഹെഡ് ഹണ്ടര്‍സ് (2011)

എം-സോണ്‍ റിലീസ്  102

Headhunters (2011)
ഹെഡ് ഹണ്ടര്‍സ്  (2011)
ഭാഷ                 : നോര്‍വീജിയന്‍
സംവിധാനം :  മോര്‍ട്ടന്‍ ടൈല്‍ഡം

പരിഭാഷ: സജേഷ് കുമാര്‍
Frame rate      :  24 FPS
Running time   : 100  minutes (1:40:06)
#info               : 8259F6B52D9572B9FEDB39B3E3CF800BFE857DDA


Download Link

Headhunters (2011) Opensubtitles
Headhunters (2011) DropBox




റോജര്‍ ബ്രൗണ്‍ നോര്‍വേയിലെ വലിയ headhunter (recruitment) ബിസിനസ്  നടത്തുന്ന ആളാണ്. ഇത് കൂടാതെ തന്റെ ക്ലയിന്റെ കയ്യില്‍ നിന്ന്  പെയിന്റിംഗ്സ് മോഷ്ടിച്ച് മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടും കൂടിയുണ്ട് അയാള്‍ക്ക് . മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടിലെ സെക്യൂരിറ്റി അലാറം ആ സമയത്ത് ഓഫ്‌ ചെയ്തു വെച്ച് അതിനു് അയാളെ സഹായിക്കുന്നത് security surveillance ഉദ്ധ്യോഗസ്ഥന്‍ അയ ഓവ് ആണ്. തന്റെ ഭാര്യയുടെ ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച്  റോജര്‍ക്ക് ഭാര്യ ക്ലാസ് ഗ്രേവ്  എന്നൊരാളെ പരിചപ്പെടുത്തി കൊടുക്കുന്നു. ക്ലാസ് ഗ്രേവിന്റെ അടുത്ത് വളരെ വിലപിടിപ്പുള്ള ഒരു പെയിന്റിംഗ് ഉണ്ടെന്നു റോജര്‍ തന്റെ ഭാര്യയില്‍ നിന്ന് അറിയുന്നു. തുടര്‍ന്ന്  റോജര്‍ അത് മോഷ്ടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.

ആ മോഷണത്തിന് ശേഷം വീട്ടിലെത്തിയ റോജര്‍ പിറ്റേ ദിവസം രാവിലെ തന്റെ കാറിനുള്ളില്‍ തന്റെ സഹായി ആയ ഓവ് മരിച്ചു കിടക്കുന്നത് കാണുന്നു. തുടര്‍ന്നങ്ങോട്ടുള്ള റോജറിന്റെ ഓട്ടമാണ് ഈ സിനിമ . ക്ലാവ് ഗ്രേവ് യഥാര്‍ത്ഥത്തില്‍ ആരാണ് ? അയാള്‍ എന്തിനാണ്  റോജറിനെ പരിചയപ്പെടുന്നത് ?  തുടങ്ങിയ കാര്യങ്ങള്‍ ആണ് വളരെ നല്ല ഒരു ത്രില്ലെര്‍ മൂഡില്‍ ഈ സിനിമ പറയുന്നത്. ഡള്ളായ ഒരു നിമിഷം പോലുമില്ലാത്ത, ഇന്റലിജെന്റ് സ്ക്രിപ്റ്റ്.
(സിനോപ്‌സിസിന് കടപ്പാട് : Naveesh Thalassery ന്റെ Movie Street ലെ റിവ്യൂ)


Saturday, 20 December 2014

The Hunt (2012) ദി ഹണ്ട് (2012)

എം-സോണ്‍ റിലീസ് - 101
The Hunt (2012)
ദി ഹണ്ട് (2012)

ഭാഷ: ഡാനിഷ്








2012 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നായകന്‍ മാഡ് മിക്കെല്‍സന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം. സാമൂഹിക പ്രസക്തമായ വിഷയം എന്നതിനേക്കാള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്നുഭവിക്കാവുന്നൊരു ദുര്‍വിധിയെ പറ്റിയാണ് ദി ഹണ്ട് പ്രതിപാദിക്കുന്നത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എല്ലാ രാജ്യത്തും സ്ത്രീപീഡനത്തെക്കാള്‍ ഗൌരവകരമായ കുറ്റമായിരിക്കെ സിനിമയില്‍ അവതരിപ്പിച്ച ഡെന്മാര്‍ക്കിലെ ചെറിയ സമൂഹം ആഗോള സമൂഹത്തിന്‍റെ പരിശ്ചേദമാകുന്നു. ഇത്തരം വിഷയങ്ങളില്‍ ഇന്നു പതിവായ മാധ്യമവിചാരണ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നു. ലളിതമായി പറഞ്ഞ കഥയുടെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കാതിരിക്കാനും ക്ലീഷേകള്‍ ഒഴിവാക്കാനും അതുകൊണ്ട് സാധിച്ചിരിക്കുന്നു.


നോട്ടിനു കടപ്പാട്: ലോക സിനിമയിലൂടെ
പരിഭാഷ: ഉമ്മര്‍ ടി.കെ

The Hunt aka Jagten (2012) Opensubtitles

The Hunt aka Jagten (2012) Dropbox

Monday, 15 December 2014

Seven Samurai (1954) സെവന്‍ സമുറായ് (1954)

എം-സോണ്‍ റിലീസ് - 100
സെവന്‍ സാമുറായ് (1954)
Seven Samurai (1954)

ഭാഷ: ജാപ്പനീസ്
പരിഭാഷ: ശ്രീദര്‍

Download Link







എം-സോണ്‍ തങ്ങളുടെ നൂറാമത് റിലീസ് പങ്കുവയ്ക്കുകയാണ്. അകിര കുറോസവയുടെ സെവന്‍ സാമുറായ് ആണ് നൂറാമത്തെ ഞങ്ങളുടെ സിനിമ. 

വാര്‍ ആക്ഷന്‍ ഹീസ്റ്റ് സിനിമകളുടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇന്സ്പിറേഷനും തുടക്കവും എന്നൊക്കെ പറയപ്പെടാവുന്ന മാസ്റ്റര്‍പീസ്‌ ആണ് കുറോസവയുടെ ഈ ചിത്രം. ഇത് കഴിഞ്ഞു വന്ന നിരവധി അനവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഈ ചിത്രം കാരണമായി. ഒരു ജോണറിന്റെ തന്നെ തുടക്കം. 



പരിഭാഷ: ശ്രീദര്‍

വിശധമായ ഒരു റിവ്യൂ (English) ഇവിടെ വായിക്കാം



Wednesday, 10 December 2014

The Way Back (2010) ദി വേ ബാക്ക് (2010)

എം-സോണ്‍ റിലീസ് 99
The Way Back (2010)
ദി വേ ബാക്ക് (2010)

Download Link



1941 ല്‍ സൈബീരിയന്‍ അടിമക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് മൂന്ന്‍ ആളുകള്‍ ടിബറ്റ് വഴി ഇന്ത്യയില്‍ എത്തുന്നു. അവര്‍ അപ്പോഴേക്കും 4000 മൈല്‍ നടന്നിട്ടുണ്ടായിരുന്നു.ഈ സിനിമ അവരുടെയും അവരുടെ ഒപ്പം രക്ഷപ്പെട്ട മറ്റ് നാല് ആളുകളുടെയും പിന്നീട് അവരുടെ ഒപ്പം ചേര്‍ന്ന ഒരു യുവതിയുടെയും കഥയാണ് പറയുന്നത്.ഈ സംഘത്തില്‍ സ്വഭാവികമായി വന്ന നേതാവാണ് ജാനസ്.പോളണ്ടുകാരനായ അയാളുടെ ഭാര്യയെ ടോര്‍ച്ചര്‍ ചെയ്തു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അയാള്‍ ക്യാമ്പില്‍ എത്തുന്നത്. വന്യജീവിതം അയാള്‍ക്ക് വശമുണ്ട്.മഞ്ഞു കാറ്റ് ശക്തമായ ഒരു രാത്രിയിലാണ് അവര്‍ രക്ഷപ്പെടുന്നത്. ഈ സംഘത്തില്‍ ഒന്നിലും വിശ്വാസമില്ലാത്ത ഒരു അമേരിക്കക്കാരന്‍,ഒരു റഷ്യന്‍ കൊള്ളക്കാരന്‍,തമാശക്കാരനായ ഒരു അക്കൌണ്ടന്‍റ്, പാചകവും ചിത്രരചനയും അറിയാവുന്ന ഒരാള്‍, ഒരു വൈദികന്‍,നിശാന്ധത ബാധിച്ച ഒരു പോളണ്ടുകാരന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു, ഒരാളെ എപ്പോഴാണ് ഉപേക്ഷിച്ചു പോകേണ്ടത് എന്ന ധാര്‍മ്മിക പ്രശ്നം അവരെ അലട്ടുന്നു.... വ്യത്യസ്ഥമായ ഭൂപ്രകൃതികളും പല കാലാവസ്ഥാ വ്യതിയാനങ്ങളും അനുഭവഭേദ്യമാണ് ഈ സിനിമയില്‍.

Friday, 5 December 2014

The Last Emperor 1987 ദ ലാസ്റ്റ് എംപറര്‍ (1987)

എംസോണ്‍ റിലീസ് - 98
The Last Emperor (1987)
ദ ലാസ്റ്റ് എംപറര്‍ (1987)

പരിഭാഷ      : അരുണ്‍ ജോര്‍ജ്ജ്
Frame rate        :  23.976 fps
Running time   : 163 minutes (2:43:06)
#info                : 4D8776049A83B1792A5871C9A33F3868E3F4EADD


Download Link

The Last Emperor (1987) Opensubtitles
The Last Emperor (1987) DropBox



ബെര്‍ണാഡോ ബര്‍ട്ടോലൂച്ചി സംവിധാനം ചെയ്ത് 1987ല്‍ ഇറങ്ങിയ ഇംഗീഷ് ചലച്ചിത്രം. ചൈനയുടെ അവസാന ചക്രവര്‍ത്തിയായിരുന്ന ക്വിങ്ങ് രാജവംശത്തിലെ ഐസിന്‍-ജിയോറോ പുയി(Aisin-Gioro Pu Yi) യുടെ സംഭവബഹുലമായ ജീവിതം ഇതിവൃത്തമാക്കി നിര്‍മ്മിച്ച ഈ ചിത്രം ഒരുപാട് നിരൂപക/പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്.

ഐസിന്‍-ജിയോറോ പുയി യുടെ മൂന്നാം വയസ്സിലെ ചക്രവര്‍ത്തിയായിയുള്ള കിരീടധാരണം മുതല്‍, യവ്വനത്തിലെ കൊട്ടാരത്തില്‍ നിന്നുള്ള പടിയിറക്കവും, ജപ്പാന്‍റെ കളിപ്പാവയായി രണ്ടാം ലോകയുദ്ധകാലത്ത് മഞ്ചൂരിയയുടെ ചക്രവര്‍ത്തിയായുള്ള ഭരണകാലവും, തുടര്‍ന്ന്‍ നീണ്ട പതിനഞ്ച് വര്‍ഷത്തോളം കമ്യൂണിസ്റ്റ്‌ ഭരണത്തിന്‍കീഴില്‍ യുദ്ധകുറ്റവാളിയായിയുള്ള തടവറവാസത്തോടെ ചക്രവര്‍ത്തിയില്‍ നിന്നും പച്ചയായ മനുഷ്യനിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം വരെ ഈ ചിത്രത്തില്‍ അതീവ ഹൃദ്യമായി അനാവരണം ചെയ്തിരിക്കുന്നു. മികച്ച ചിത്രത്തിനുള്‍പ്പടെ 9 അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഭൂരിഭാഗവും ചൈനയില്‍ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ അനുമതിയോടെ  യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ വച്ച് തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പരിഭാഷ      : അരുണ്‍ ജോര്‍ജ്ജ്
Frame rate        :  23.976 fps
Running time   : 163 minutes (2:43:06)
#info                : 4D8776049A83B1792A5871C9A33F3868E3F4EADD


Download Link

The Last Emperor (1987) Opensubtitles
The Last Emperor (1987) DropBox