Wednesday, 18 June 2014

Planet Earth: Season 1, Episode 9 Shallow Seas (2006)

എംസോണ്‍ റിലീസ് - 63

Planet Earth: Season 1, Episode 9  Shallow Seas (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 9 ഷാലോ സീസ്  (2006)




Planet Earth  പരമ്പരയിലെ ഒന്‍പതാം  ഖണ്ഡമാണിത്. ഭൂമിയിലെ ആഴം കുറഞ്ഞ കടലുകളേയും, അവിടുത്തെ ജീവനുകളേയുമാണ്  ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ആഴം കുറഞ്ഞ കടലുകളിലെ ആവാസ വ്യവസ്ഥയേയും, അപൂര്‍വ്വമായ ജീവി വര്‍ഗ്ഗങ്ങളേയും ഈ ഭാഗം, വളരെ അടുത്ത് നിന്ന് കാണിച്ചു തരുന്നു. സമുദ്രത്തിനടിയിലെ അപൂര്‍വ്വ കാഴ്ച്ചകളാല്‍, സമ്പന്നമായ ഒരു ഭാഗം കൂടിയാണിത്. മറ്റ് എപ്പിസോഡ്കളെപ്പോലെ  ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി,
ഈ ഭാഗവും  മാറിത്തീരുന്നുണ്ട്.


സമയദൈര്‍ഘ്യം  : 53  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
Download Link
Planet Earth: Season 1, Episode 9  Shallow Seas (2006) OpenSubtitles
Planet Earth: Season 1, Episode 9  Shallow Seas (2006) DropBox

Saturday, 14 June 2014

The Lives of Others (2006) ദ ലൈവ്സ് ഓഫ് അദേര്‍സ് (2006)

എംസോണ്‍ റിലീസ് - 62

The Lives of Others (2006)
ദ ലൈവ്സ് ഓഫ് അദേര്‍സ് (2006)




2006 മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാര്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ജര്‍മ്മന്‍ സിനിമയാണ്  The Lives of Others.

സോഷ്യലിസം എന്നത് മായികമായ ഒരു വര്‍ണ്ണപ്രപഞ്ചമാകുന്നു. പൂര്‍ണ്ണതോതില്‍സോഷ്യലിസം വിജയപരമായി നടപ്പിലാക്കിയ ചരിത്രം എവിടേയും ഇല്ല. അതുകൊണ്ട് തന്നെയാണെല്ലോ സ്ഥിതി സമത്വവാദത്തിന്റെ പച്ചത്തുരുത്തായ  എണ്‍പതുകളിലെ Democratic Replubic Germany അഥവാ GDR  എന്നറിയപ്പെട്ടിരുന്ന ഈസ്റ്റ് ജേര്‍മ്മനിയുടെ സോഷ്യലിസ്റ്റ് ഭരണകൂടം, പൗരന്മാരെ നിരീക്ഷിക്കാനും എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കാനും ഇറങ്ങിപ്പുറപ്പെട്ടത്. അനുഗ്രഹീത കലാകാരന്മാരായ ഗോര്‍ഗ് ഡ്രെയ്മനും കാമുകി ക്രിസ്റ്റ-മരിയ സീലാന്‍ഡും, മന്ത്രി ഹെംപ്ഫിന്‍റെ  അപ്രീതിയ്ക്ക് പാത്രമാവുകയും തല്‍ഫലമായി അവരെ നിരീക്ഷണത്തിന് വിധേയരക്കാനും തീരുമാനിക്കപ്പെട്ടു.അന്ന് നടക്കുന്ന പൊളിറ്റിക്സിലും മറ്റും യാതൊരു താല്പര്യവുമില്ലാത്ത ഇവര്‍ക്കെതിരെ തുമ്പു കണ്ടെത്തുക ശ്രമകരവുമാണു‍. ആ ജോലി ഏറ്റെടുക്കുന്നത് സമര്‍ത്ഥനും, അതേസമയം മുരടനും കര്‍ക്കശക്കാരനുമായ വീസ്ലെര്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥനാണു.

 ഗോര്‍ഗ് ഡ്രെയ്മനും കാമുകി ക്രിസ്റ്റ-മരിയ സീലാന്‍ഡും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ രഹസ്യമായി ഘടിപ്പിച്ച റെക്കോഡിങ് ഉപകരണങ്ങളിലൂടെ രണ്ട് ജീവിതങ്ങളുടെ പുതിയ ലോകം  വീസ്ലറിലേക്ക് കടന്നു വരുന്നു. തന്റെ കാതില്‍ വന്നെത്തുന്ന ശബ്ദങ്ങളിലൂടെ വീസ്ലെര്‍ പ്രണയവും കാമവും വിരഹവും വഞ്ചനയും നിസഹായതയും അറിയുന്നു..... മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ഒരു എത്തിനോട്ടം ....

സാഹചര്യങ്ങള്‍  ഗോര്‍ഗ് ഡ്രെയ്മനെ പലതും എഴുതാന്‍ നിര്‍ബന്ധിതനാക്കുന്നു  വീസ്ലെര്‍ കണ്ടെത്തുന്ന തുമ്പിനായി കാത്തിരിക്കുന്ന മേലധികാരികള്‍ അക്ഷമരാണ്. സംശയത്തിന്റെ നിഴല്‍ വീസ്ലേറിലേക്കും പടരുന്നു. ഇരയ്ക്ക് മേല്‍ ചിറകു വിരിക്കുന്ന കഴുകനും നിസ്സഹായനാകുന്ന അവസ്ഥ. ഇരയേത്? വേട്ടക്കാരനേത്?  ഗോര്‍ഗ്ഡ്രെയ്മാന്‍റെയും ക്രിസ്റ്റ-മരിയയുടെയും മുന്നോട്ടുള്ള ജീവിതവും അരങ്ങിലെ സാന്നിദ്ധ്യവും വീസ്ലറുടെ റിപ്പോര്‍ട്ടാകുന്ന ഞാണിന്‍മേല്‍ ആശ്രയിച്ചിരിക്കുന്നു. അതേ ഞാണില്‍ തന്നെ വീസ്ലറുടെ ജീവിതവും കൊരുത്ത് കിടക്കുന്നു. വീസ്ലര്‍ എന്താവും ചെയ്യുക? രക്ഷകനോ അന്തകനോ ?

സമയദൈര്‍ഘ്യം  : 137 മിനിട്ട്
FPS                    : 24
പരിഭാഷ:             : Siva Prasad
Download Link
The Lives of Others (2006) OpenSubtitles
The Lives of Others (2006) DropBox


Sunday, 1 June 2014

Incendies (2010) ഇന്‍സെന്‍ഡീസ് (2010)

എംസോണ്‍ റിലീസ് - 61

Incendies (2010)
ഇന്‍സെന്‍ഡീസ് (2010)




Slow Poison -എന്ന ഒറ്റവാക്കില്‍ Denis Villeneuve സംവിധാനം ചെയ്ത വിഖ്യത ഫ്രെഞ്ച്  സിനിമയായ ഇന്‍സെന്‍ഡീസിനെ ഇങ്ങനെ  നിര്‍വചിക്കാം.മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാര്‍ നിര്‍ദ്ദേശമടക്കം മറ്റ് നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി

 Nawal Marwan എന്ന സ്ത്രീ അവരുടെ ഇരട്ടയായ മക്കള്‍ക്കായി എഴുതുന്ന മരണപത്രത്തില്‍ രണ്ടാഗ്രഹങ്ങള്‍ എഴുതിവെക്കുന്നു....
1.അവര്‍ക്ക് ഒരു സഹോദരന്‍ ഉണ്ട്...അവനെ കണ്ടെത്തുക.....
2 . അവരുടെ അച്ഛനെ കണ്ടെത്തി ഒരു കത്ത് ഏല്‍പ്പിക്കുക....
ആ കുട്ടികള്‍ അവരുടെ അമ്മയുടെ ചരിത്രം പരിശോധിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയുന്നു. ആ യാത്രയില്‍ അവര്‍, ഒരേ സമയം ഉദ്വേകജനകവും  ഭീതിദവും  തികച്ചും വിചിത്രമായ പുതിയ ലോകത്തിലേക്കെത്തിപ്പെടുകയാണ്.


സമയദൈര്‍ഘ്യം  : 130 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Siva Prasad
Download Link
Incendies (2010) OpenSubtitles
Incendies (2010) DropBox