Showing posts with label majid majidi. Show all posts
Showing posts with label majid majidi. Show all posts

Sunday, 15 February 2015

The Willow Tree (2005) ദി വില്ലോ ട്രീ (2005)

എം-സോണ്‍ റിലീസ്  118

The Willow Tree (2005)
ദി വില്ലോ ട്രീ (2005)
ഭാഷ             : പേര്‍ഷ്യന്‍
സംവിധാനം  : മജീദ്‌ മജീദി

പരിഭാഷ         : പ്രമോദ് നാരയണന്‍
Frame rate        :  25
Running time   : 96 minute
#info     :48F335E7860C37437C2C4D8A23401B885DF2134A

Download Link
Opensubtitles
SubScene
Dropbox





ദി കളര്‍ ഓഫ് പാരഡൈസ് എന്ന ചിത്രത്തിനു ശേഷം അന്ധത എന്ന വിഷയം പ്രമേയമാക്കി മജീദ്‌ മജീദി സംവിധാനം ചെയ്ത ചിത്രമാണ് ദി വില്ലോ ട്രീ. യൂസഫ്‌ എന്നു പേരായ അന്ധനായ ഒരു മധ്യവയസ്ക്കന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എട്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യൂസഫ്‌ ഒരു പ്രൊഫസര്‍ ആയി ജോലി നോക്കുകയാണ്. അയാളുടെ എഴുത്തും വായനയും എല്ലാം ബ്രൈലി ലിപി ഉപയോഗിച്ചാണ്.  തന്റെ മാമയുടെ സഹായത്തോടെ ചികിത്സക്കായി ഫ്രാന്‍സിലേക്ക് പോകുന്നു  യൂസഫന് കാഴ്ചയില്ലാത്ത നീണ്ട 38 വര്‍ഷങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് അയാള്‍ക്ക് കാഴ്ചശക്തി ലഭിക്കുന്നു. കാഴ്ച്ച ലഭിച്ച അദ്ദേഹത്തിന് ജന്മനാട്ടില് വളരെ ആഹ്ലാദകരമായ ഒരു സ്വീകരണം തന്നെയാണ് ലഭിച്ചത് .

എന്നാല്‍ കാഴ്ച ലഭിച്ചതോടെ 'അകക്കാഴ്ച' നഷ്ടപ്പെടുന്ന യൂസഫ്‌ പിന്നീട് ചെന്നെത്തുന്നത് നിരവധി പ്രശ്നങ്ങളിലേക്കാണ്. കാഴ്ചയില്ലാത്ത കാലത്ത് ഭാര്യയോടും, മകളോടുമൊത്ത് ജീവിച്ചിരുന്നപ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും കാഴ്ച്ചയുടെ ലോകത്തെത്തിയപ്പോള്‍ അയാള്‍ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നു. പുതിയ പുതിയ ആഗ്രഹങ്ങള്‍ അയാളെ തേടിയെത്തുകയും ചെയ്യുന്നു. അത് അയാളെ നയിക്കുന്നത് ഒരു വലിയ തിരിച്ചറിവിലേക്കാണ്.

അന്ധത എന്ന അവസ്ഥ മനുഷ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ബാഹ്യമായ ബുദ്ധിമുട്ടുകള്‍ക്കല്ല ഈ ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മറിച്ച് അന്ധനായ ഒരാള്‍ക്ക് കാഴ്ച ലഭിക്കുമ്പോള്‍ അയാള്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന അകക്കാഴ്ചയെക്കുറിച്ചാണ് ചിത്രം പരാമര്‍ശിക്കുന്നത്. കണ്മുന്നിലുള്ള സൗന്ദര്യം ആസ്വദിച്ചു തുടങ്ങുമ്പോള്‍ അയാള്‍ക്ക് അയാളറിയാതെ നഷ്ടപ്പെട്ടു പോകുന്നത് സ്വന്തം മനസ്സിന്റെ സൗന്ദര്യമാണെന്ന അസാധാരണ ചിന്താഗതിയാണ് ഈ ചിത്രം പങ്കു വയ്ക്കുന്നത്.

Sunday, 25 May 2014

Baran (2001) ബരാൻ (2001)

എംസോണ്‍ റിലീസ് - 60

Baran (2001)
ബരാൻ (2001)





ലളിതം , സുന്ദരം, ഹൃദയസ്പര്‍ഷം. ഒരു ചുംബന രംഗം പോലും ഇല്ലാതെ കാമുകനും കാമുകിയും തമ്മില്‍ സ്പര്‍ശിക്കുന്ന ഒരു സീന്‍ പോലുമില്ലാതെ എങ്ങനെ റൊമാന്റിക്‌ സിനിമ എടുക്കാം എന്ന് കാണിച്ചു തന്ന സിനിമ.
ഒരു അഫ്ഗാന്‍ അഭയാര്‍ഥിയായ Najaf നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് അപകടം സംഭവിക്കുന്നു. കുടുബം പോറ്റാന്‍ വേണ്ടി അദ്ദേഹത്തിന് വയാതെ വന്നപ്പോള്‍ അദേഹത്തിന്‍റെ മകന്‍ Rahmath ജോലിക്കായി എത്തുന്നു. അതിജീവനത്തിനു വേണ്ടി അവര്‍ അവരുടെ വ്യക്തിത്വം രഹസ്യമാക്കി വെച്ച് കൊണ്ട് തന്നെ. അവിടെ വെച്ച് Latheef എന്ന ചെറുപ്പകാരന് Rahmath നൊട് വിരോദം ഉണ്ടാകുന്നു. എന്നാല്‍ റഹ്മത്ത് അപകടം പിണഞ്ഞ Najaf ന്റെ മകള്‍ ( ബറാന്‍ ) വേഷം മാറി വന്നതാണെന്ന് മനസിലായ ലതീഫിനു സഹതാപം തോന്നുകയും, പിനീട് അത് പ്രണയമായി മാറുകയും ചെയുന്നു.

ഇറാനിയന്‍ സിനിമകളെ ഇഷ്ടപെടുന്നവര്‍ ഒരിക്കലും മറക്കുവാന്‍ സാധ്യത ഇല്ലാത്ത ഒരാളാണ് 'Majidi'. അദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളെ പോലെ തന്നെ സുന്ദരമായ ഒരു കലാ സൃഷ്ടി തന്നെയാണ് ബറാന്‍. സാധാരണ അദ്ധേഹത്തിന്‍റെ ചിത്രങ്ങളിലേതു പോലെ ഇതിന്റെ അവസാനവും സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു.

സമയദൈര്‍ഘ്യം  : 95 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Sayij Jiyas
Download Link
Baran (2001) OpenSubtitles
Baran (2001) DropBox

Wednesday, 7 August 2013

The Color of Paradise (1999) ദി കളർ ഓഫ് പാരഡൈസ് (1999)

എംസോണ്‍ പ്രോജക്റ്റ് 22 
പറുദീസയുടെ നിറം 

ദി കളർ ഓഫ് പാരഡൈസ്  (1999)
The Color of Paradise (1999) 



എംസോണിന്‍റെ ആദ്യ സംരഭം മജീദ് മജീദിയുടെ ചില്‍ട്രന്‍ ഓഫ് ഹെവന്‍ ആയിരുന്നു. ഇതാ അദ്ദേഹത്തിന്‍റെ തന്നെ മറ്റൊരു മികച്ച ചിത്രത്തിനും കൂടി മലയാളം സബ്‌‍ടൈറ്റില്‍ തെയ്യാറായിരിക്കുന്നു. ദി കളർ ഓഫ് പാരഡൈസ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഉമ്മര്‍ ടി കെയാണ്.

അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ അയാൾ തന്റെ മകനെയും കൊണ്ട് ഗ്രാമത്തിലേക്ക് തിരിക്കുന്നു. വിഭാര്യനായ അയാൾ വീണ്ടും വിവാഹിതനാകുവാനുള്ള ഒരുക്കത്തിലാണ്. എന്നാൽ അന്ധനായ മകൻ മൂലം ആ വിഹാഹത്തിൽനിന്ന് അവർ പിൻമാറുമോ എന്ന ആശങ്കയിലാണ് അയാൾ.

സഹോദരിമാരും മുത്തശ്ശിയും അവന്റെ മടങ്ങിവരവിൽ അത്യധികം സന്തോഷിക്കുന്നു. ആഹ്ലാദകരമായ അവന്റെ അവധികാലം മനോഹരമായി സംവിധായകൻ ദൃശ്യവൽക്കരിക്കുന്നു, എന്നാൽ പിതാവ് അവനെ അന്ധനായ ഒരു ആശാരിക്കടുത്തേക്ക് കൊണ്ടുപോകുകയും ജോലിക്കായി അവിടെ നിർത്തുകയുമാണ് ചെയ്യുന്നത്. കൊച്ചുമകനെ കാണാതെ മുത്തശ്ശിക്ക് അസുഖം മൂർച്ഛിക്കുകയും തുടർന്ന് ഏറെകഴിയുംമുൻപ് അവർ മരണപ്പെടുകയും ചെയ്യുന്നു. അത് മോശം ലക്ഷണമായി കണ്ട് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്നും പിൻമാറുന്നു. നിരാശനായ അയാൾ മകനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ തയ്യാറാകുന്നു. എന്നാൽ വഴിക്ക് വച്ച് പാലംതകർന്ന് മുഹമദ് നദിയിൽ വീണ് ഒഴുക്കിൽ പെടുന്നു.ഒരു നിമിഷം സ്വാർത്ഥനായ അയാൾ നിസംഗതനായി നോക്കിനിന്ന ശേഷം മകനെ രക്ഷിക്കുവാൻ നന്ദിയിലേക്ക് ചാടുന്നു. കടൽക്കരയിൽ കിടക്കുന്ന മുഹമദിനേയും പിതാവിനേയുമാണ് അടുത്ത രംഗത്ത് നമ്മൾ കാണുന്നത്. നിശ്ചലമായ അവന്റെ ശരീരം ചേർത്തുപിടിച്ചുകൊണ്ട് അയാൾ വിതുമ്പുന്നു.
ചെറുതായി ചലിക്കുന്ന മുഹമദിന്റെ കൈവിരലുകളുടെ കാഴ്ചയിലാണ് ചിത്രം അവസാനിക്കുന്നത്.

അധിക വായനയ്ക്ക് അന്ധഹൃദയങ്ങള്‍ക്കായി ഒരാര്‍ദ്രഗീതം

പരിഭാഷ:           : ഉമ്മര്‍ ടി കെ
സമയദൈര്‍ഘ്യം  : 90 മിനിട്ട്
FPS                : 23.976

Download Link (VLC Format idx/Sub)