MSone test-area
Friday, 8 July 2016
Thursday, 19 February 2015
Night of Silence (2012) സെറ്റ് ഓഫ് സൈലന്‍സ് (2012)
എം-സോണ്‍ റിലീസ് 120
സെറ്റ് ഓഫ് സൈലന്‍സ് (2012)
ഭാഷ :ടര്‍ക്കിഷ്
സംവിധാനം : റെയ്സ് സെലിക്
പരിഭാഷ : ഉമ്മര്‍ ടി. കെ
Frame rate : 25
Running time : 92 minute
#info :395F39D561FE40437C7C9036EC1E1A8D2AF7668E
Download Link
പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വധുവിനോ വരനോ അവസരമില്ലാത്ത ഒരു സാമ്പ്രദായിക ടര്‍ക്കിഷ് വിവാഹമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. രണ്ട് കുടുംബങ്ങള്‍ തമ്മിലെ പുരാതനമായ കുടിപ്പകയ്ക്ക് അവസാനമായതോടെ ഒരു വിവാഹം നടത്തി ബന്ധത്തെ കൂടുതല്‍ ദൃഢമാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ജയില്‍ നിന്ന് ആയിടെ പുറത്തിറങ്ങിയ കുറ്റവാളിയും തന്നെക്കാള്‍ അമ്പത് വയസ്സിലേറെ പ്രായവുമുള്ള കറ്റവാളിയായ വരന്റെ മുന്നിലേക്കാണ് കൗമാരക്കാരിയായ വധു എത്തപ്പെടുന്നത് അയാള്‍ തടിയുനും കഷണ്ടിക്കാരനും വിരൂപനുമായിരുന്നു. ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധം നടക്കുമെന്ന പേടിയില്‍ വധു നിരാശനായ ഭര്‍ത്താവിന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കഥ പറച്ചില് പുലര്‍ച്ച വരെ തുടരുന്നു. എല്ലാം ശുഭമായിരുന്നു എന്നതിന്റെ തെളിവിനായി ബന്ധുക്കള്‍ രക്തം പരണ്ട കിടക്കവിരിക്കായി കാത്തുനില്ക്കൂമ്പോള് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറുകയാണ്.
Tuesday, 17 February 2015
Perfume: The Story of a Murderer (2006) പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006)
എം-സോണ്‍ റിലീസ് 119
Perfume: The Story of a Murderer (2006)
പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ടോം ടൈക്വെര്‍
പരിഭാഷ : ശിവപ്രസാദ്
Frame rate : 25
Running time : 147 minute
#info :e3ab17ffe825bff4cb09f98ac3a8a00aac530a7c
Download Link
Opensubtitles
SubScene
Frame rate :23.976
Running time : 147 minute
#info :492e3dff41a6b434f3ea83b60de59b72c6bdbd7d
Download Link
Opensubtitles
SubScene
ജര്‍മന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006) നിര്‍മ്മിക്കപ്പെട്ടത്. ഗന്ധത്തില്‍ നിന്ന് എങ്ങനെയാണ് സുഗന്ധം ഉണ്ടാകുന്നത് എന്ന അന്വേഷണമാണ് മുഖ്യ കഥാപാത്രമായ ഴാങ് ബാപ്റ്റിസ്റ് ഗ്രെനോയ്ലിനെ യുവതികളുടെ കൊലകളിലേക്ക് നയിക്കുന്നത്. അസാധ്യമായ സിനിമയായ പെര്‍ഫ്യൂമിന്റെ ആധാരമായ നോവലെഴുതിയ പാട്രിക്ക് സസ്ക്കിണ്ടിന്റെ രചനാവൃത്തി തന്നെ അസാധാരണമായിരുന്നുവെന്നാണ് റോജര്‍ എബര്‍ട് അഭിപ്രായപ്പെട്ടത്. ഗന്ധത്തിന്റെയും ഗന്ധങ്ങളുടെയും അനിര്‍വചനീയങ്ങളും അവ്യാഖ്യേയങ്ങളുമായ പ്രഹേളികകളെ വാക്കുകളിലേക്കും(നോവല്‍) ദൃശ്യ-ശബ്ദങ്ങളിലേക്കും(സിനിമ) എങ്ങനെയാണ് പരിഭാഷപ്പെടുത്താനാവുക എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. റണ്‍ ലോല റണ്‍ പോലെ ജനപ്രിയമായിത്തീര്‍ന്ന സിനിമ എടുത്ത ടോം ടിക്ക്വര്‍ ആണ് പെര്‍ഫ്യൂമിന്റെ സംവിധായകന്
നമുക്കെന്തിനു നേരെയും കണ്ണടയ്ക്കാം,കണ്ടില്ലെന്ന് നടിയ്ക്കാം. ശ്രുതിമധുരമായതോ അരോചകമായതോ ആയ ഏതുതരം ശബ്ദങ്ങള്ക്കെതിരെയും ചെവികൊട്ടിയടയ്ക്കാം. എന്നാല്‍ ആര്‍ക്കും, ജീവിച്ചിരിക്കുവാനാഗ്രഹിക്കുന്ന ആര്‍ക്കും തന്നെ ഗന്ധങ്ങളില്‍ നിന്നും ഓളിച്ചോടുവാന് കഴിയില്ല, കാരണം ഗന്ധമെന്നത് പ്രാണവായുവിന്റെ അര്ദ്ധസഹോദരനാകുന്നു.അവരൊരുമിച്ച് നമ്മുടെ ഹൃദയത്തിന്റെയുള്ളറകളിലേക്ക് കടന്നു ചെല്ലുന്നു. അവിടെവെച്ച് തെറ്റും ശരിയും കാമവും ക്രോധവും സ്നേഹവും വിദ്വേഷവും എല്ലാം എല്ലാം തന്നെയും തീരുമാനിക്കപ്പെടൂന്നു. അങ്ങിനെയെങ്കില്‍, ഏതൊരുവന് ഗന്ധങ്ങളെ നിയന്ത്രിക്കുന്നുവോ അവന് ലോകത്തിനെയും നിയന്ത്രിക്കുന്നു.
സ്നേഹവും അനുരാഗവും രതിയുമെന്നത് മനുഷ്യ ശരീരത്തിലും പ്രകൃതിയിലും അന്തര്‍ലീനമായിരിക്കുന്നുവെന്നും സദാചാരം കൊണ്ട് അവയെ നിയന്ത്രണവിധേയമാക്കാന്‍ മനുഷ്യകുലത്തിന് സാധ്യമാവില്ല എന്നുമുള്ള ചരിത്രവൈപരീത്യത്തെയാണോ ടോം ടിക്ക്വര്‍ ആഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നത്? ഗന്ധം എന്ന അപൂര്‍വ്വമായ ഇന്ദ്രിയജ്ഞാനത്തെ ദൃശ്യ-ശബ്ദ ഭാവനയിലൂടെ ആഖ്യാനം ചെയ്യാനുള്ള പരിശ്രമം എന്ന നിലക്കാണ് പെര്‍ഫ്യൂം - ദ സ്റോറി ഓഫ് എ മര്‍ഡറര്‍ ഭീതിജനകമായിരിക്കെ തന്നെ ശ്രദ്ധേയമായ ഒരു ചലച്ചിത്രമായി മാറുന്നത്. സൌന്ദര്യത്തിന്റെയും സൌഗന്ധികത്തിന്റെയും നിര്‍മിതിയും ചരിത്രവും, ഗൂഢവും വൃത്തിഹീനവുമായ നിരവധി കൂട്ടുകളുടെയും വിചാരങ്ങളുടെയും സ്ഥലകാലങ്ങളുടെയും പിന്നാമ്പുറങ്ങളെ ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍ വെളിപ്പെടുത്തുന്നു. (കടപ്പാട് ജി പി രാമചന്ദ്രന്റെ ഉള്‍ക്കാഴ്ചയിലെ ലേഖനം ,
ടി.സുരേഷ്ബാബുവിന്റെ സ്ത്രീസുഗന്ധം തേടിയ കൊലയാളി എന്ന ലേഖനവും കാണുക )

Sunday, 15 February 2015
The Willow Tree (2005) ദി വില്ലോ ട്രീ (2005)
എം-സോണ്‍ റിലീസ് 118
The Willow Tree (2005)
ദി വില്ലോ ട്രീ (2005)
ഭാഷ : പേര്‍ഷ്യന്‍
സംവിധാനം : മജീദ് മജീദി
പരിഭാഷ : പ്രമോദ് നാരയണന്
Frame rate : 25
Running time : 96 minute
#info :48F335E7860C37437C2C4D8A23401B885DF2134A
Download Link
Opensubtitles
SubScene
Dropbox
ദി കളര്‍ ഓഫ് പാരഡൈസ് എന്ന ചിത്രത്തിനു ശേഷം അന്ധത എന്ന വിഷയം പ്രമേയമാക്കി മജീദ് മജീദി സംവിധാനം ചെയ്ത ചിത്രമാണ് ദി വില്ലോ ട്രീ. യൂസഫ് എന്നു പേരായ അന്ധനായ ഒരു മധ്യവയസ്ക്കന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എട്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യൂസഫ് ഒരു പ്രൊഫസര്‍ ആയി ജോലി നോക്കുകയാണ്. അയാളുടെ എഴുത്തും വായനയും എല്ലാം ബ്രൈലി ലിപി ഉപയോഗിച്ചാണ്. തന്റെ മാമയുടെ സഹായത്തോടെ ചികിത്സക്കായി ഫ്രാന്‍സിലേക്ക് പോകുന്നു യൂസഫന് കാഴ്ചയില്ലാത്ത നീണ്ട 38 വര്‍ഷങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് അയാള്‍ക്ക് കാഴ്ചശക്തി ലഭിക്കുന്നു. കാഴ്ച്ച ലഭിച്ച അദ്ദേഹത്തിന് ജന്മനാട്ടില് വളരെ ആഹ്ലാദകരമായ ഒരു സ്വീകരണം തന്നെയാണ് ലഭിച്ചത് .
എന്നാല്‍ കാഴ്ച ലഭിച്ചതോടെ 'അകക്കാഴ്ച' നഷ്ടപ്പെടുന്ന യൂസഫ് പിന്നീട് ചെന്നെത്തുന്നത് നിരവധി പ്രശ്നങ്ങളിലേക്കാണ്. കാഴ്ചയില്ലാത്ത കാലത്ത് ഭാര്യയോടും, മകളോടുമൊത്ത് ജീവിച്ചിരുന്നപ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും കാഴ്ച്ചയുടെ ലോകത്തെത്തിയപ്പോള്‍ അയാള്‍ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നു. പുതിയ പുതിയ ആഗ്രഹങ്ങള്‍ അയാളെ തേടിയെത്തുകയും ചെയ്യുന്നു. അത് അയാളെ നയിക്കുന്നത് ഒരു വലിയ തിരിച്ചറിവിലേക്കാണ്.
അന്ധത എന്ന അവസ്ഥ മനുഷ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ബാഹ്യമായ ബുദ്ധിമുട്ടുകള്‍ക്കല്ല ഈ ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മറിച്ച് അന്ധനായ ഒരാള്‍ക്ക് കാഴ്ച ലഭിക്കുമ്പോള്‍ അയാള്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന അകക്കാഴ്ചയെക്കുറിച്ചാണ് ചിത്രം പരാമര്‍ശിക്കുന്നത്. കണ്മുന്നിലുള്ള സൗന്ദര്യം ആസ്വദിച്ചു തുടങ്ങുമ്പോള്‍ അയാള്‍ക്ക് അയാളറിയാതെ നഷ്ടപ്പെട്ടു പോകുന്നത് സ്വന്തം മനസ്സിന്റെ സൗന്ദര്യമാണെന്ന അസാധാരണ ചിന്താഗതിയാണ് ഈ ചിത്രം പങ്കു വയ്ക്കുന്നത്.

Monday, 9 February 2015
Frozen (2013) ഫ്രോസണ്‍ (2013)
എം-സോണ്‍ റിലീസ് - 117
Frozen (2013)
ഫ്രോസണ്‍ (2013)
പരിഭാഷ: കെ. പി, രവീന്ദ്രന്
Info : YIFY
Download
Opensubtitles
Subscene
Dropbox
ഡിസ്നിയുടെ പ്രശസ്തമായ അനിമേഷൻ ചിത്രം. അക്കാദമി അവാർഡുകൾ വാരികൂട്ടിയ ഈ ചിത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ്. പരിഭാഷ ഒരുക്കിയിരിക്കുന്നത് ഓപ്പണ്‍ ഫ്രെയിം കണ്ണൂര്‍ ആണ്. ഈയിടെ നടന്ന ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു

Labels:
Academy Award,
disney,
frozen,
open frame,
Oscar,
subtitle,
subtitles,
YIFY
Thursday, 5 February 2015
Two Days, One Night (2014) ടൂ ഡെയ്സ്, വണ്‍ നെറ്റ് (2014)
എം-സോണ്‍ റിലീസ് 116
Two Days, One Night (2014)
ടൂ ഡെയ്സ്, വണ്‍ നെറ്റ് (2014)
ഭാഷ : ഫ്രെഞ്ച്
സംവിധാനം : ഴാങ് പിയറി ഡാര്‍ഡെന്‍ , ലൂക് ഡാര്‍ഡെന്‍
പരിഭാഷ : വി. അബ്ദുൾ ലത്തീഫ്
Frame rate : 23.976
Running time : 95 minute
#info :DFD0352FA3FA5A0A2243C0DD49056A7DD854ED62
Download Link
Opensubtitles
DropBox
SubScene
2014 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ഡിഓര്‍ അവാര്‍ഡിന് വേണ്ടി മല്‍സരവിഭാഗത്തിലുണ്ടായിരുന്ന ഫ്രെഞ്ച് സിനിമയാണ് ടൂ ഡെയ്സ്, വണ്‍ നെറ്റ്. ഴാങ് പിയറിയും, ലൂക് ഡാര്ഡെന്നും സംവിധാനം ചെയ്ത ഈ സിനിമ നിരവധി അന്തരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ സാര്‍വലൗകിക കഥ പറയുന്നതിനായി ബല്‍ജിയന്‍ സംവിധായകരായ ഡാര്‍ഡെന്‍ സഹോദരന്മാര് പ്രമുഖ അന്താരാഷ്ട്ര അഭിനേത്രിയായ മോറിയോണ്‍ കോട്ടിലാടുമായി ആദ്യമായി കൈകോര്‍ത്തിരിക്കുന്നു.
കടുത്ത വിഷാദരോഗത്തിന്റെ ആക്രമണത്തിന് ശേഷം സാന്ദ്ര ജോലിക്ക് തിരികെ പ്രവേശിക്കുന്നു. എന്നാല്‍ ഒരു ജീവനക്കാരി കുറഞ്ഞാലും കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് തിരിച്ചറിയുന്ന അധികൃതര്‍ സാന്ദ്രയോട് പണിയില്‍ നിന്നും പിരിയാന്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന വോട്ടെടുപ്പില്‍ , തന്റെ സഹപ്രവര്‍ത്തകര്‍ തിനിക്കെതിരെ വോട്ട് ചെയ്യുമെന്ന് സാന്ദ്ര മനസിലാക്കുന്നു. ആഴ്ചയുടെ അവസാനം സമയത്തിനെതിരെ തുഴഞ്ഞ് സാന്ദ്ര അവരുടെ ഭര്‍ത്താവിന്റെ സഹായത്തോടെ സഹപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. വളരെക്കാലമായി ആവിശ്യപപ്പെടുന്ന ബോണസ് വേണെന്ന് വച്ചാല്‍ തന്റെ ജോലി നിലനിറുത്താന്‍ സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സാന്ദ്ര ശ്രമിക്കുന്നു. എന്നാല്‍ ഓരോരുത്തരെ കാണുന്തോറും സാന്ദ്ര വളരെ വിചിത്രമായ മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കുകയാണ്. അപ്രതീക്ഷിത സംഗതികളാണ് സാന്ദ്രയ്ക്ക് നേരിടേണ്ടി വരുന്നത്. സാമൂഹിക ഐക്യദാര്‍ഢ്യത്തെ കുറിച്ചുള്ള ശക്തമായ പ്രഖ്യപനമായി ചിത്രം മാറുന്നു.

Monday, 2 February 2015
Offside (2006) ഓഫ് സൈഡ്' (2006)
എം-സോണ്‍ റിലീസ് 115
Offside (2006)
ഓഫ് സൈഡ്' (2006)
ഭാഷ : പേര്‍ഷ്യന്‍
സംവിധാനം : ജാഫര്‍ പനാഹി
പരിഭാഷ : ജിത്തു രാജ്
Frame rate : 25
Running time : 93 minute
#info :17c2e6d5bb11b798c76627eafe7e30d2aaa79705
Download Link
Opensubtitles
DropBox
SubScene
ഫുട്ബോള്‍ കാണിക്കാത്ത ഫുട്ബോള്‍ പടമാണ് ജാഫര്‍ പനാഹിയുടെ 'ഓഫ് സൈഡ്'. കാണികളുടെ കളിജ്വരത്തിലൂടെ ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയേയും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തേയും സ്ത്രീകളുടെ അവസ്ഥയേയും മനോഹരമായി അവതരിപ്പിക്കുന്ന പടവും കൂടിയാണ് 2006ല്‍ പുറത്തിറങ്ങിയ ചിത്രം. അങ്ങേയറ്റം സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതി വിദഗ്ധമായി ഒരു രാഷ്ട്രീയ സിനിമ എങ്ങിനെയെടുക്കാം എന്നതിന്റെ മാതൃകയും കൂടിയാണ് പൂര്‍ണമായും വാതില്‍പ്പുറ ചിത്രീകരണം നടത്തിയ ഈ പടം.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഒരു തിരക്കഥയാണ് പനാഹി അംഗീകാരത്തിനായി ഇറാനിലെ നിര്‍ദ്ദേശ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. അംഗീകാരമില്ലാതെ തന്നെ അറിയപ്പെടുന്ന അഭിനേതാക്കളെ വച്ച് ഷൂട്ടിംഗ് തുടങ്ങി. 39 ദിവസം കൊണ്ട് പടം തീര്‍ത്തു. എന്നിട്ടും, വിവരം മണത്തറിഞ്ഞ നിര്‍ദ്ദേശ മന്ത്രാലയവും ടെഹ്റാനിലെ അച്ചടക്ക സേനകളും പടത്തിന്റെ ഫുട്ടേജ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. . 2006-ലെ ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം 'സില്‍വര്‍ ബിയര്‍' പുരസ്കാരം സ്വന്തമാക്കി.
ടെഹ്റാനില്‍ ഇറാനും ബഹ്റീനും തമ്മില്‍ നടക്കുന്ന ഒരു ഫുട്ബോള്‍ മാച്ചിന്റെ പശ്ചാത്തലത്തില്‍ ഏതാനും യുവതികള്‍ സ്റ്റേഡിയത്തില്‍ ചെന്ന് കളികാണാന്‍ ശ്രമിക്കുന്നതാണ് പ്രമേയം. ഇറാനില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനമില്ല. ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയുടെ വേഷത്തില്‍ സ്റ്റേഡിയത്തില്‍ കയറാന്‍ നോക്കിയെങ്കിലും പിടിക്കപ്പെടുന്നു. അവളെപ്പോലെ തന്നെ കുറച്ച് പെണ്‍കുട്ടികള്‍ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടവരായുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള ഒരു കവാടത്തിനരുകില്‍ തന്നെയാണ് ഈ ഇടം. കളിയുടെ ആവേശത്തിമിര്‍പ്പും കാണികളുടെ ആരവങ്ങളും ഈ കവാടത്തിലൂടെ കേള്‍ക്കാം. പതുക്കെ പതുക്കെ എല്ലാവരും കളിയില്‍ മുഴുകുന്നു. കവാടത്തിനരികില്‍ നില്ക്കുന്ന പോലീസുകാരന് കളിയുടെ തല്‍സമയ ദൃശ്യവിവരണം നല്കിക്കൊണ്ടിരിക്കുന്നു. തടവുകാര്‍, പോലീസുകാര്‍ എന്ന വിഭജനം മെല്ലെ അലിയുന്നു.
ഡോക്യുമെന്ററിയുടെ സ്വഭാവം പുലര്‍ത്തിക്കൊണ്ട് തന്നെ ഫുട്ബോള്‍ എന്ന കളി മനുഷ്യരില്‍ ഉണ്ടാക്കുന്ന മാസ്മരികജ്വരത്തിന്റെ ഒരു മനോഹരമായ ആവിഷ്കാരമാണ് ഈ ചിത്രം. നിയമങ്ങള്‍ അവയുടെ വഴിയ്ക്കും മനുഷ്യര്‍ അവരുടെ വഴിയ്ക്കും എക്കാലവും സഞ്ചരിക്കുമെന്നത് വളരെ വ്യക്തമായി ചിത്രീകരിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് പലതിനും സ്വാതന്ത്ര്യമില്ലെങ്കിലും അത് നിയമം വഴി അനുശാസിക്കുന്നതിനെക്കാള്‍ എത്രയോ കറഞ്ഞ അളവിലാണ് ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാവും എന്ന ധരണയിലാണ് ഭരണകൂടം അവരുടെ പ്രവേശനം തന്നെ തടഞ്ഞിരിക്കുന്നത്. പക്ഷെ, യഥാര്‍ത്ഥത്തില്‍, ജനങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു പ്രശ്നം വളരെ പരിമിതമാണ്. പോലീസുകാര്‍ പെണ്‍കുട്ടികളോട് പെരുമാറുന്ന രീതിയിലും, ആഹ്ളാദഭരിതരായ ജനക്കൂട്ടം അവരെ സ്വതന്ത്രരാക്കുന്നതിലൂടെയും ഇതാണ് പനാഹി വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ പെരുപ്പിച്ച് അവയെ നിയമവ്യവസ്ഥയുടെ ഭാഗമാക്കി ഭരണകൂട ഭീകരത സൃഷ്ടിക്കുക എന്ന കര്‍മ്മമാണ് ഭരണവര്‍ഗങ്ങള്‍ എന്നും ചെയ്തുപോരുന്നത്. അതിനെതിരെയുള്ള ഒരു സര്‍ഗാത്മക പ്രതികരണമാണ് 'ഓഫ് സൈഡ്'. എന്നു, ഓഫ് സൈഡില്‍ നിന്ന് ഗോളടിക്കുന്ന കളിക്കാരനാണ് ഭരണകൂടമെന്നും വ്യക്തമാക്കുന്നു ഈ ചിത്രം. (സിനോപ്സിസ്ന് കടപ്പാട് എന്‍ രവിശങ്കര്‍, സംഗീത് , ജെ. മഹേഷ് കുമാര്‍ എന്നിവരുടെ ലേഖനങ്ങള്‍ )

Saturday, 31 January 2015
The Fountain (2006) ദി ഫൗണ്ടന് (2006)
എം-സോണ്‍ റിലീസ് 114
The Fountain (2006)
ദി ഫൗണ്ടന് (2006)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ഡാരന്‍ അര്നോഫ്സ്കി
പരിഭാഷ : ജോസി ജോസ്
Frame rate : 23.976
Running time : 96 minute
#info (yifi) :eb557f482eb31f9a8e4729cdb4f1f44c57c7244c
Download Link
Opensubtitles
DropBox
SubScene
#info (aXXo) :910d2908715793f4d3b2dc30e5fda501fd530244
Download Link
Opensubtitles
DropBox
SubScene
പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ് "ദി ഫൗണ്ടന്". അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ് പൈ ,ബ്ലാക്ക് സ്വാന് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്. നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്. അവയുടെ എല്ലാം ലക്ഷ്യം ഒന്നാണ്. സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരു രഹസ്യത്തിലേക്ക്, മായന്മാരുടെ മിത്തുകളിലെ ശിബാബ എന്ന നക്ഷത്രക്കൂട്ടം ലക്ഷ്യമാക്കി യാത്ര തിരിക്കുന്ന ടോമാസ് എന്ന സ്പാനിഷ് പോരാളിയും , മരണം ഒരു രോഗമായി കാണണം എന്നും അതിനു മരുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ക്രിയോ എന്ന ഡോക്ടറും ഭാവിയില്‍ മരണത്തെ അതിജീവിച്ച ക്രിയോ തന്റെ പ്രിയതമയെ തേടുന്ന ലോകവും എല്ലാം അവസാനിക്കുന്നത് ആ രഹസ്യത്തിലാണ്.
ഡോക്ടര്‍ ക്രിയോയുടെ ഭാര്യ ഇസ്സി തലച്ചോറിലെ ട്യൂമര്‍ മൂലം മരണത്തെ കാത്തിരിക്കുകയാണ്. അതിനെതിരായി ഒരു വൃക്ഷത്തില്‍ നിന്നുമെടുക്കുന്ന മരുന്ന് അവളെ സുഖപ്പെടുത്തും എന്നുള്ള വിശ്വാസത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു ക്രിയോ. അതേ സമയം ഇസ്സി ഒരു കഥയുടെ പണിപ്പുരയിലാണ്. സ്പാനിഷ് യോദ്ധാവായ ടോമാസ് മനുഷ്യനെ അജയനാക്കുന്ന മായന്‍ രഹസ്യത്തെ തേടി പോകുന്ന കഥ. എന്നാല്‍ അതിന്റെ അവസാന ഭാഗം എഴുതി ചേര്‍ക്കാന്‍ ഉള്ള നിയോഗം ക്രിയോയ്ക്കാണ് എന്ന് ഇസ്സി വിശ്വസിക്കുന്നു. പിന്നീടുള്ളത് ഭാവിയില്‍ മരണത്തെ അതിജീവിച്ച് തന്റെ പ്രിയതമയുമായി ഒന്നിക്കാന്‍ വെമ്പുന്ന കുമിളയിലൂടെ ബഹിരാകാശത്ത് യാത്ര ചെയ്യുന്ന ക്രിയോയും അവസാനം ആ രഹസ്യം കണ്ടെത്തുന്നു. ജീവന്റെ രഹസ്യം എന്ന് പറയാവുന്ന ആ പ്രാചീന സത്യത്തിന്റെ പൊരുള്‍ എന്താണ് എന്നുള്ളതാണ് ബാക്കി ചിത്രം പറയുന്നത്.
ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്നോ ഫാന്റസിയാണെന്നോ തോന്നുന്ന ചിത്രത്തിന് യാഥാര്‍ത്ഥ്യം പറയുന്ന മുഖവും ഉണ്ട്. ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പശ്ചാതല സംഗീതമാണ്. ക്ലിന്റ് മാന്‍സേല്‍ ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള ഒരു കാല്‍പ്പനിക അന്തരീക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഒരു കഥയെക്കാളുപരി രംഗങ്ങള്‍ പ്രേക്ഷകന്റെ ഭാവനയ്ക്ക് അനുസൃതമായി സങ്കല്പ്പിക്കാന് ഉള്ള അവസരം ആരോന്ഫസ്കി നല്‍കിയിട്ടുണ്ട്. ക്രമത്തില്‍ രൂപപ്പെടുത്തിയ സീനുകള്‍ മാച്ച് കട്ട് പോലുള്ള എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അത്തരമൊരു ചിന്തയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട്. (രാകേഷ് മനോഹരന്റെ ബ്ലോഗ്)

Friday, 30 January 2015
Omar (2013) ഒമര്‍ (2013)
എം-സോണ്‍ റിലീസ് 113
പരിഭാഷ : ഉമ്മര്‍ ടി. കെ
Frame rate : 23.976
Running time : 96 minute
#info :db25b4c9010065a56aecc1991a153d346b06c137
Download Link
Opensubtitles
DropBox
SubScene
തനിക്കറിയാവുന്നൊരു ലോകത്തെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് വരച്ചിടുകയാണ് അബു അസാദ്. പലസ്തീന്‍കാരായ അഭിനേതാക്കളും അണിയറക്കാരുമാണ് ചിത്രത്തില്‍ സഹകരിച്ചിരിക്കുന്നത് എന്നത് ഈ സിനിമയ്ക്ക് ഊര്‍ജ്ജവും തീവ്രതയും പകരുന്നുണ്ട്. ഒരിക്കലും തീരാത്ത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥപറയുകയാണ് ചിത്രം. അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. ഒരു വീട്, കാമുകി, കുടുംബം പിന്നെ പലസ്തീന്റെ സ്വാതന്ത്ര്യം . പലസ്തീന് ഭീകരരെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്നവരില്‍ നിന്ന് സുരക്ഷതേടി അവര്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന വിഭജനത്തിന്റെ മതില് ചാടിക്കടക്കാറുണ്ട് ഒമര്‍ പലപ്പോഴും. മരണത്തിന്റെ ചീളംവിളിയുമായി പാഞ്ഞെത്തുന്ന ബുള്ളറ്റുകള്ക്കിടയിലൂടെയാവും ഒമറിന്റെ മതിലുചാട്ടം. ഇത്ര സാഹസികത അയാള്‍ കാണിക്കുന്നത് തന്റെ സുഹൃത്ത് താരിക്കിനെ കാണാന്‍ വേണ്ടിമാത്രമല്ല. താരിക്കിന്റെ സഹോദരി നാദിയയുടെ സാമീപ്യം അനുഭവിക്കാന്‍ കൂടിയാണ്. ഇസ്രയേല്‍ അധിനിവേശത്തിന് കീഴിലുള്ള വെസ്റ്റ്ബാങ്കില്‍ ആത്മാര്‍ത്ഥ പ്രണയമോ യഥാര്‍ത്ഥ യുദ്ധമോ എന്താണെന്ന് ആര്ക്കൂമറിയില്ല. അവിടെ സാഹചര്യങ്ങളുടെ ഇരകളായി ശത്രുക്കള്‍ സൃഷ്ടിക്കപ്പെടുക മാത്രമണ്. ആ മൂന്നു ബാല്യകാല സുഹൃത്തുക്കളും ഒരിക്കല്‍ പടിക്കപ്പെടുന്നു. ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം അവര്‍ക്കും മുന്നില്‍ ഒരു തിരഞ്ഞെടുപ്പിന് അവസരമൊരുങ്ങുന്നു. രാജ്യസ്നേഹം നിലനിര്‍ത്തണോ അതോ ജീവന് നിലനിര്‍ത്തണോ? സംശയവും ചതിയും വശ്വാസ്യതയെ തകര്‍ക്കുന്നു. ഒമറിന്റെ ചിന്തകള്‍ പലസ്തീന്റെ ഭൂമികപോലെ രണ്ടായി പിളരുന്നു.
Download Link
Opensubtitles
DropBox
SubScene
ഭാഷ : അറബിക്ക്
സംവിധാനം : ഹാനി അബു അസാദ്

Wednesday, 21 January 2015
Enemy at the Gates (2001) എനിമി അറ്റ് ദ ഗേറ്റ്സ് (2001)
എം-സോണ്‍ റിലീസ് 112
Enemy at the Gates (2001)
എനിമി അറ്റ് ദ ഗേറ്റ്സ് (2001)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം :
പരിഭാഷ : Siva Prasad
Frame rate : 23.976 FPS
Running time : 132 minute
#info :A4E6607F13A58CB9108263D5C89CACAEC5BE84DB
Download Link
Opensubtitles
DropBox
SubScene
Jean-Jacques Annaud സംവിധാനം ചെയ്ത് , juse Law, Ed Harris,Rachel Weisz,Joseph Fiennes തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച് 2001-ഇല് പുറത്തിറങ്ങിയ എനിമി അറ്റ് ദ ഗേറ്റ്സ് (enemy at the gates), സ്റ്റാലിന്റെ റഷ്യയും ഹിറ്റ്ലറിന്റെ ജര്‍മ്മനിയും തമ്മില്‍ സ്റ്റാലിന്‍ഗ്രാഡ് യുദ്ധ സമയത്ത്, ഇരു രാജ്യത്തിന്റെയും രണ്ട് സ്നൈപ്പര്‍ പോരാളികളുടെ ജീവന്-മരണപ്പോരാട്ടത്തിന്റെ കഥ പറയുന്നു.

Sunday, 18 January 2015
The Lord of The Rings : The fellowship of the Ring (2001) ലോർഡ് ഓഫ് ദ റിങ്ങ്സ് : ദ ഫെല്ലോഷിപ് ഓഫ് ദ റിങ്ങ്' (2001)
എം-സോണ്‍ റിലീസ് 111
The Lord of The Rings : The fellowship of the Ring (2001)
ലോർഡ് ഓഫ് ദ റിങ്ങ്സ് : ദ ഫെല്ലോഷിപ് ഓഫ് ദ റിങ്ങ്' (2001)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : പീറ്റര്‍ ജാക്സണ്
പരിഭാഷ :Sreejith SP
Frame rate :24 FPS
Running time :178 minute
#info :E175ACD03B68BF0736DFC4B17D1D1496A455E01D
Download Link
Opensubtitles
DropBox
SubScene
J.J.R. Tolkein ന്റെ 'ദ ലോർഡ് ഓഫ് ദ റിങ്ങ്സ്' എന്ന നോവൽ പരമ്പരയുടെ ആദ്യത്തെ വാല്യം ആസ്പദമാക്കി Peter Jackson സംവിധാനം ചെയ്ത ഒരു ഐതിഹാസിക ഫാന്റസി ചലചിത്രമാണ് 'ലോർഡ് ഓഫ് ദ റിങ്ങ്സ് : ദ ഫെല്ലോഷിപ് ഓഫ് ദ റിങ്ങ്'.
ദുർമാർഗിയായ സോറോൺ പ്രഭു ഭൂമിയിലെ മധ്യ-ദേശങ്ങൾ കീഴടക്കുന്നതിന് മുന്നോടിയായി തന്റെ നഷ്ടപ്പെട്ടുപോയ ശക്തി-മോതിരം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഈ മോതിരം വന്നു പെട്ടതോ ഫ്രോഡോ ബാഗ്ഗിൻസ് എന്ന ഹോബിറ്റിന്റെ കൈയ്യിലും. മധ്യ-ദേശങ്ങളുടേയും അവയിലെ എൽഫുകളും ഹോബിറ്റുകളും മനുഷ്യരും അടങ്ങുന്ന എല്ലാ നിവാസികളുടേയും നിലനിൽപ്പിനു തന്നെ ഭീഷണിയായ ഈ മോതിരം, അത് നിർമിക്കപെട്ട മോർഡോറിലെ ഡൂം കൊടുമുടിയിൽ കൊണ്ടുപോയി നശിപ്പിക്കുക എന്ന ദുഷ്കരമായ ദൗത്യം ഏറ്റെടുക്കുന്ന ഫ്രോഡോയുടേയും അവന്റെ എട്ട് സഹചാരികളുടേയും കഥ പറയുന്നതാണീ സിനിമ.
2001 ൽ റിലീസ് ആയ ഈ ചിത്രത്തിന് ക്രിട്ടിക്കുകളുടേയും ഫാൻസിന്റേയും ഭാഗത്ത് നിന്നും വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. ഫാന്റസി സിനിമകളിലെ ഒരു നാഴികക്കല്ലായ ഈ ഹോളിവൂഡ് സിനിമ ബോക്ക്സ് ഓഫീസിൽ ($871 million) വമ്പൻ വിജയമാണ് നേടിയത്. ഈ സിനിമയ്ക്ക് കിട്ടിയ 13 ഓസ്കാർ നാമനിർദേശങ്ങളിൽ മികച്ച ഛായാഗ്രഹണം, makeup, പശ്ചാത്തല സംഗീതം Visual effects എന്നിവയ്ക്കുള്ള ഓസ്കാരുകൾ ഈ സിനിമ തന്നെ നേടി. കൂടാതെ മികച്ച സിനിമ, മികച്ച സംവിധായകൻ ഉൾപടെ 4 ബ്രിട്ടീഷ് അക്കാഡമി പുരസ്കാരങ്ങളും ഈ സിനിമ നേടി. 2001 ൽ ഇറങിയ ഈ സിനിമയുടെ visual effectsസിനോട് കിടപിടിക്കുന്ന ഒരു സിനിമ പോലും അക്കാലത്ത് ഹോളിവൂഡിലും, ഇതുവരെ ബോളിവൂഡിലും ഇറങ്ങിയിട്ടില്ല.

Thursday, 15 January 2015
Troy (2004 ) ട്രോയ് (2004)
എം-സോണ്‍ റിലീസ് 110
Troy (2004 )
ട്രോയ് (2004)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്
പരിഭാഷ : Sagar Kottappuram
Frame rate : 25 FPS
Running time : 162 minute
#info :9ad67f8758d87b186b0f86704e27b14ba378458d
Download Link
Opensubtitles
DropBox
SubScene
ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം 'ഇലിയഡ്' ആസ്പദമാക്കി വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന് സംവിധാനം ചെയ്ത ചിത്രമാണ് 'ട്രോയ്'.
1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന് പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്റെ ഭാര്യ ഹെലനെ പ്രണയിച്ചു ട്രോയിയിലേക്ക് കൊണ്ട് വരുന്നു. മെനാലാസ് യുദ്ധക്കൊതിയനായ അഗമെംനോണിന്റെ സഹായത്തോടെ ഗ്രീക്കിനെ മുഴുവന്‍ ട്രോയിക്കെതിരെ അണി നിരത്തി യുദ്ധത്തിനു വരുന്നു. ഗ്രീക്കും ട്രോയിയും തമ്മിലുള്ള ഗംഭീര യുദ്ധത്തിന്റെ കഥയാണ് ട്രോയ്.
സ്വന്തം രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ട്രോയ് രാജകുമാരന് ഹെക്ടറും, ഒരു രാജ്യത്തോടും കൂറില്ലാതെ സ്വന്തം യശസ്സിനു വേണ്ടി മാത്രം യുദ്ധം ചെയ്യുന്ന അഖില്ലിസും തമ്മിലുള്ള യുദ്ധം കൂടിയാണിത്. ഹെക്ടര്‍ സ്വന്തം ജീവന് കൊടുത്തും രാജ്യത്തെ ആയിരങ്ങളെ രക്ഷിക്കാന്‍ താല്പര്യപ്പെടുമ്പോള്, ഒരു വന്‍ യുദ്ധത്തിലൂടെ തന്റെ പേര് എന്നും ഓര്ക്കപ്പെടനമെന്നു അഖില്ലിസ് ആഗ്രഹിക്കുന്നു. അഖില്ലിസ് ആയി ബ്രാഡ് പിറ്റും ഹെക്ടര്‍ ആയി എറിക് ബാനയും വേഷമിടുന്നു.

Subscribe to:
Posts (Atom)