Showing posts with label subtitles. Show all posts
Showing posts with label subtitles. Show all posts

Thursday, 19 February 2015

Night of Silence (2012) സെറ്റ് ഓഫ് സൈലന്‍സ് (2012)

എം-സോണ്‍ റിലീസ്  120
സെറ്റ് ഓഫ് സൈലന്‍സ് (2012) 
ഭാഷ             :ടര്‍ക്കിഷ്
സംവിധാനം  : റെയ്സ് സെലിക്


പരിഭാഷ         : ഉമ്മര്‍ ടി. കെ
Frame rate        : 25
Running time   : 92 minute
#info     :395F39D561FE40437C7C9036EC1E1A8D2AF7668E

Download Link


പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വധുവിനോ വരനോ അവസരമില്ലാത്ത ഒരു സാമ്പ്രദായിക ടര്‍ക്കിഷ് വിവാഹമാണ്   ഈ ചിത്രത്തിന്റെ ഇതിവൃത്തം. രണ്ട് കുടുംബങ്ങള്‍ തമ്മിലെ പുരാതനമായ കുടിപ്പകയ്ക്ക് അവസാനമായതോടെ ഒരു വിവാഹം നടത്തി ബന്ധത്തെ കൂടുതല്‍ ദൃഢമാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ജയില്‍ നിന്ന് ആയിടെ പുറത്തിറങ്ങിയ കുറ്റവാളിയും തന്നെക്കാള്‍ അമ്പത് വയസ്സിലേറെ പ്രായവുമുള്ള കറ്റവാളിയായ വരന്റെ മുന്നിലേക്കാണ് കൗമാരക്കാരിയായ വധു എത്തപ്പെടുന്നത് അയാള്‍ തടിയുനും കഷണ്ടിക്കാരനും വിരൂപനുമായിരുന്നു. ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധം നടക്കുമെന്ന പേടിയില്‍ വധു നിരാശനായ ഭര്‍ത്താവിന്റെ  ശ്രദ്ധ തിരിക്കാന്‍ വേണ്ടി കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കഥ പറച്ചില്‍ പുലര്‍ച്ച വരെ തുടരുന്നു. എല്ലാം ശുഭമായിരുന്നു എന്നതിന്റെ തെളിവിനായി ബന്ധുക്കള്‍ രക്തം പരണ്ട കിടക്കവിരിക്കായി കാത്തുനില്‍ക്കൂമ്പോള്‍ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറുകയാണ്.

Tuesday, 17 February 2015

Perfume: The Story of a Murderer (2006) പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006)

എം-സോണ്‍ റിലീസ്  119
Perfume: The Story of a Murderer (2006) 
പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006)
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം  : ടോം ടൈക്‌വെര്‍

പരിഭാഷ         : ശിവപ്രസാദ്
Frame rate        : 25
Running time   : 147 minute
#info     :e3ab17ffe825bff4cb09f98ac3a8a00aac530a7c

Download Link
Opensubtitles
SubScene

Frame rate        :23.976
Running time   : 147 minute
#info     :492e3dff41a6b434f3ea83b60de59b72c6bdbd7d

Download Link
Opensubtitles
SubScene





ജര്‍മന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബഡ്ജറ്റുകളിലൊന്നോടെയാണ് പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍(2006) നിര്‍മ്മിക്കപ്പെട്ടത്. ഗന്ധത്തില്‍ നിന്ന് എങ്ങനെയാണ് സുഗന്ധം ഉണ്ടാകുന്നത് എന്ന അന്വേഷണമാണ് മുഖ്യ കഥാപാത്രമായ ഴാങ് ബാപ്റ്റിസ്റ് ഗ്രെനോയ്ലിനെ യുവതികളുടെ കൊലകളിലേക്ക് നയിക്കുന്നത്. അസാധ്യമായ സിനിമയായ പെര്‍ഫ്യൂമിന്റെ ആധാരമായ നോവലെഴുതിയ പാട്രിക്ക് സസ്ക്കിണ്ടിന്റെ രചനാവൃത്തി തന്നെ അസാധാരണമായിരുന്നുവെന്നാണ് റോജര്‍ എബര്‍ട് അഭിപ്രായപ്പെട്ടത്. ഗന്ധത്തിന്റെയും ഗന്ധങ്ങളുടെയും അനിര്‍വചനീയങ്ങളും അവ്യാഖ്യേയങ്ങളുമായ പ്രഹേളികകളെ വാക്കുകളിലേക്കും(നോവല്‍) ദൃശ്യ-ശബ്ദങ്ങളിലേക്കും(സിനിമ) എങ്ങനെയാണ് പരിഭാഷപ്പെടുത്താനാവുക എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. റണ്‍ ലോല റണ്‍ പോലെ ജനപ്രിയമായിത്തീര്‍ന്ന സിനിമ എടുത്ത ടോം ടിക്ക്വര്‍ ആണ് പെര്‍ഫ്യൂമിന്റെ സംവിധായകന്‍


നമുക്കെന്തിനു നേരെയും കണ്ണടയ്ക്കാം,കണ്ടില്ലെന്ന് നടിയ്ക്കാം. ശ്രുതിമധുരമായതോ അരോചകമായതോ ആയ ഏതുതരം ശബ്ദങ്ങള്‍ക്കെതിരെയും ചെവികൊട്ടിയടയ്ക്കാം. എന്നാല്‍ ആര്‍ക്കും, ജീവിച്ചിരിക്കുവാനാഗ്രഹിക്കുന്ന ആര്‍ക്കും തന്നെ ഗന്ധങ്ങളില്‍ നിന്നും ഓളിച്ചോടുവാന്‍ കഴിയില്ല, കാരണം ഗന്ധമെന്നത് പ്രാണവായുവിന്റെ  അര്‍ദ്ധസഹോദരനാകുന്നു.അവരൊരുമിച്ച് നമ്മുടെ  ഹൃദയത്തിന്റെയുള്ളറകളിലേക്ക് കടന്നു ചെല്ലുന്നു. അവിടെവെച്ച് തെറ്റും ശരിയും കാമവും ക്രോധവും സ്നേഹവും വിദ്വേഷവും എല്ലാം എല്ലാം തന്നെയും തീരുമാനിക്കപ്പെടൂന്നു. അങ്ങിനെയെങ്കില്‍, ഏതൊരുവന്‍ ഗന്ധങ്ങളെ നിയന്ത്രിക്കുന്നുവോ അവന്‍  ലോകത്തിനെയും നിയന്ത്രിക്കുന്നു.

സ്നേഹവും അനുരാഗവും രതിയുമെന്നത് മനുഷ്യ ശരീരത്തിലും പ്രകൃതിയിലും അന്തര്‍ലീനമായിരിക്കുന്നുവെന്നും സദാചാരം കൊണ്ട് അവയെ നിയന്ത്രണവിധേയമാക്കാന്‍ മനുഷ്യകുലത്തിന് സാധ്യമാവില്ല എന്നുമുള്ള ചരിത്രവൈപരീത്യത്തെയാണോ ടോം ടിക്ക്വര്‍ ആഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നത്? ഗന്ധം എന്ന അപൂര്‍വ്വമായ ഇന്ദ്രിയജ്ഞാനത്തെ ദൃശ്യ-ശബ്ദ ഭാവനയിലൂടെ ആഖ്യാനം ചെയ്യാനുള്ള പരിശ്രമം എന്ന നിലക്കാണ് പെര്‍ഫ്യൂം - ദ സ്റോറി ഓഫ് എ മര്‍ഡറര്‍ ഭീതിജനകമായിരിക്കെ തന്നെ ശ്രദ്ധേയമായ ഒരു ചലച്ചിത്രമായി മാറുന്നത്. സൌന്ദര്യത്തിന്റെയും സൌഗന്ധികത്തിന്റെയും നിര്‍മിതിയും ചരിത്രവും, ഗൂഢവും വൃത്തിഹീനവുമായ നിരവധി കൂട്ടുകളുടെയും വിചാരങ്ങളുടെയും സ്ഥലകാലങ്ങളുടെയും പിന്നാമ്പുറങ്ങളെ ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും പെര്‍ഫ്യൂം - ദ സ്റ്റോറി ഓഫ് എ മര്‍ഡറര്‍ വെളിപ്പെടുത്തുന്നു. (കടപ്പാട്  ജി പി രാമചന്ദ്രന്റെ  ഉള്‍ക്കാഴ്ചയിലെ ലേഖനം ,
ടി.സുരേഷ്ബാബുവിന്റെ സ്ത്രീസുഗന്ധം തേടിയ കൊലയാളി എന്ന ലേഖനവും കാണുക )

Sunday, 15 February 2015

The Willow Tree (2005) ദി വില്ലോ ട്രീ (2005)

എം-സോണ്‍ റിലീസ്  118

The Willow Tree (2005)
ദി വില്ലോ ട്രീ (2005)
ഭാഷ             : പേര്‍ഷ്യന്‍
സംവിധാനം  : മജീദ്‌ മജീദി

പരിഭാഷ         : പ്രമോദ് നാരയണന്‍
Frame rate        :  25
Running time   : 96 minute
#info     :48F335E7860C37437C2C4D8A23401B885DF2134A

Download Link
Opensubtitles
SubScene
Dropbox





ദി കളര്‍ ഓഫ് പാരഡൈസ് എന്ന ചിത്രത്തിനു ശേഷം അന്ധത എന്ന വിഷയം പ്രമേയമാക്കി മജീദ്‌ മജീദി സംവിധാനം ചെയ്ത ചിത്രമാണ് ദി വില്ലോ ട്രീ. യൂസഫ്‌ എന്നു പേരായ അന്ധനായ ഒരു മധ്യവയസ്ക്കന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എട്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട യൂസഫ്‌ ഒരു പ്രൊഫസര്‍ ആയി ജോലി നോക്കുകയാണ്. അയാളുടെ എഴുത്തും വായനയും എല്ലാം ബ്രൈലി ലിപി ഉപയോഗിച്ചാണ്.  തന്റെ മാമയുടെ സഹായത്തോടെ ചികിത്സക്കായി ഫ്രാന്‍സിലേക്ക് പോകുന്നു  യൂസഫന് കാഴ്ചയില്ലാത്ത നീണ്ട 38 വര്‍ഷങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് അയാള്‍ക്ക് കാഴ്ചശക്തി ലഭിക്കുന്നു. കാഴ്ച്ച ലഭിച്ച അദ്ദേഹത്തിന് ജന്മനാട്ടില് വളരെ ആഹ്ലാദകരമായ ഒരു സ്വീകരണം തന്നെയാണ് ലഭിച്ചത് .

എന്നാല്‍ കാഴ്ച ലഭിച്ചതോടെ 'അകക്കാഴ്ച' നഷ്ടപ്പെടുന്ന യൂസഫ്‌ പിന്നീട് ചെന്നെത്തുന്നത് നിരവധി പ്രശ്നങ്ങളിലേക്കാണ്. കാഴ്ചയില്ലാത്ത കാലത്ത് ഭാര്യയോടും, മകളോടുമൊത്ത് ജീവിച്ചിരുന്നപ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നും കാഴ്ച്ചയുടെ ലോകത്തെത്തിയപ്പോള്‍ അയാള്‍ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നു. പുതിയ പുതിയ ആഗ്രഹങ്ങള്‍ അയാളെ തേടിയെത്തുകയും ചെയ്യുന്നു. അത് അയാളെ നയിക്കുന്നത് ഒരു വലിയ തിരിച്ചറിവിലേക്കാണ്.

അന്ധത എന്ന അവസ്ഥ മനുഷ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ബാഹ്യമായ ബുദ്ധിമുട്ടുകള്‍ക്കല്ല ഈ ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മറിച്ച് അന്ധനായ ഒരാള്‍ക്ക് കാഴ്ച ലഭിക്കുമ്പോള്‍ അയാള്‍ക്ക് നഷ്ടപ്പെട്ടു പോകുന്ന അകക്കാഴ്ചയെക്കുറിച്ചാണ് ചിത്രം പരാമര്‍ശിക്കുന്നത്. കണ്മുന്നിലുള്ള സൗന്ദര്യം ആസ്വദിച്ചു തുടങ്ങുമ്പോള്‍ അയാള്‍ക്ക് അയാളറിയാതെ നഷ്ടപ്പെട്ടു പോകുന്നത് സ്വന്തം മനസ്സിന്റെ സൗന്ദര്യമാണെന്ന അസാധാരണ ചിന്താഗതിയാണ് ഈ ചിത്രം പങ്കു വയ്ക്കുന്നത്.

Monday, 9 February 2015

Frozen (2013) ഫ്രോസണ്‍ (2013)

എം-സോണ്‍ റിലീസ് - 117
Frozen (2013)
ഫ്രോസണ്‍ (2013)

പരിഭാഷ: കെ. പി, രവീന്ദ്രന്‍
Info : YIFY

Download

Opensubtitles
Subscene
Dropbox




ഡിസ്നിയുടെ പ്രശസ്തമായ അനിമേഷൻ ചിത്രം. അക്കാദമി അവാർഡുകൾ വാരികൂട്ടിയ ഈ ചിത്രം കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ്. പരിഭാഷ ഒരുക്കിയിരിക്കുന്നത് ഓപ്പണ്‍ ഫ്രെയിം കണ്ണൂര് ആണ്. ഈയിടെ നടന്ന ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു

പരിഭാഷ: കെ. പി, രവീന്ദ്രന്‍
Info : YIFY

Download

Opensubtitles
Subscene
Dropbox

Thursday, 5 February 2015

Two Days, One Night (2014) ടൂ ഡെയ്സ്, വണ്‍ നെറ്റ് (2014)

എം-സോണ്‍ റിലീസ്  116

Two Days, One Night (2014)
ടൂ ഡെയ്സ്, വണ്‍ നെറ്റ് (2014)
ഭാഷ             : ഫ്രെഞ്ച്
സംവിധാനം  : ഴാങ് പിയറി ഡാര്‍ഡെന്‍ , ലൂക്  ഡാര്‍ഡെന്‍

പരിഭാഷ         : വി. അബ്ദുൾ ലത്തീഫ്
Frame rate        :  23.976
Running time   : 95 minute
#info     :DFD0352FA3FA5A0A2243C0DD49056A7DD854ED62

Download Link
Opensubtitles
DropBox
SubScene





2014 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍  പാം ഡിഓര്‍ അവാര്‍ഡിന് വേണ്ടി മല്‍സരവിഭാഗത്തിലുണ്ടായിരുന്ന ഫ്രെഞ്ച് സിനിമയാണ് ടൂ ഡെയ്സ്, വണ്‍ നെറ്റ്. ഴാങ് പിയറിയും, ലൂക്  ഡാര്‍ഡെന്നും സംവിധാനം ചെയ്ത ഈ സിനിമ നിരവധി അന്തരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍  ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ സാര്‍വലൗകിക കഥ പറയുന്നതിനായി ബല്‍ജിയന്‍ സംവിധായകരായ ഡാര്‍ഡെന്‍ സഹോദരന്‍മാര്‍   പ്രമുഖ അന്താരാഷ്ട്ര അഭിനേത്രിയായ മോറിയോണ്‍ കോട്ടിലാടുമായി ആദ്യമായി കൈകോര്‍ത്തിരിക്കുന്നു.

കടുത്ത വിഷാദരോഗത്തിന്റെ ആക്രമണത്തിന് ശേഷം സാന്ദ്ര ജോലിക്ക് തിരികെ പ്രവേശിക്കുന്നു. എന്നാല്‍ ഒരു ജീവനക്കാരി കുറഞ്ഞാലും  കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് തിരിച്ചറിയുന്ന അധികൃതര്‍ സാന്ദ്രയോട് പണിയില്‍ നിന്നും പിരിയാന്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന വോട്ടെടുപ്പില്‍ , തന്റെ സഹപ്രവര്‍ത്തകര്‍ തിനിക്കെതിരെ വോട്ട് ചെയ്യുമെന്ന് സാന്ദ്ര മനസിലാക്കുന്നു. ആഴ്ചയുടെ അവസാനം സമയത്തിനെതിരെ തുഴഞ്ഞ് സാന്ദ്ര അവരുടെ ഭര്‍ത്താവിന്റെ സഹായത്തോടെ സഹപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. വളരെക്കാലമായി ആവിശ്യപപ്പെടുന്ന ബോണസ് വേണെന്ന് വച്ചാല്‍ തന്റെ ജോലി നിലനിറുത്താന്‍ സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സാന്ദ്ര ശ്രമിക്കുന്നു. എന്നാല്‍ ഓരോരുത്തരെ കാണുന്തോറും സാന്ദ്ര വളരെ വിചിത്രമായ മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കുകയാണ്. അപ്രതീക്ഷിത സംഗതികളാണ് സാന്ദ്രയ്ക്ക് നേരിടേണ്ടി വരുന്നത്. സാമൂഹിക ഐക്യദാര്‍ഢ്യത്തെ കുറിച്ചുള്ള ശക്തമായ പ്രഖ്യപനമായി ചിത്രം മാറുന്നു.

Monday, 2 February 2015

Offside (2006) ഓഫ് സൈഡ്' (2006)

എം-സോണ്‍ റിലീസ്  115

Offside (2006)
ഓഫ് സൈഡ്' (2006)
ഭാഷ             : പേര്‍ഷ്യന്‍
സംവിധാനം  : ജാഫര്‍ പനാഹി

പരിഭാഷ         : ജിത്തു രാജ്
Frame rate        :  25
Running time   : 93 minute
#info                :17c2e6d5bb11b798c76627eafe7e30d2aaa79705

Download Link
Opensubtitles
DropBox
SubScene




ഫുട്ബോള്‍ കാണിക്കാത്ത ഫുട്ബോള്‍ പടമാണ് ജാഫര്‍ പനാഹിയുടെ 'ഓഫ് സൈഡ്'. കാണികളുടെ കളിജ്വരത്തിലൂടെ ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയേയും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തേയും സ്ത്രീകളുടെ അവസ്ഥയേയും മനോഹരമായി അവതരിപ്പിക്കുന്ന പടവും കൂടിയാണ് 2006ല്‍ പുറത്തിറങ്ങിയ ചിത്രം. അങ്ങേയറ്റം സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതി വിദഗ്ധമായി ഒരു രാഷ്ട്രീയ സിനിമ എങ്ങിനെയെടുക്കാം എന്നതിന്റെ മാതൃകയും കൂടിയാണ് പൂര്‍ണമായും വാതില്‍പ്പുറ ചിത്രീകരണം നടത്തിയ ഈ പടം.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഒരു തിരക്കഥയാണ് പനാഹി അംഗീകാരത്തിനായി ഇറാനിലെ നിര്‍ദ്ദേശ മന്ത്രാലയത്തിന്  സമര്‍പ്പിച്ചത്. അംഗീകാരമില്ലാതെ തന്നെ അറിയപ്പെടുന്ന അഭിനേതാക്കളെ വച്ച് ഷൂട്ടിംഗ് തുടങ്ങി. 39 ദിവസം കൊണ്ട് പടം തീര്‍ത്തു.   എന്നിട്ടും, വിവരം മണത്തറിഞ്ഞ നിര്‍ദ്ദേശ മന്ത്രാലയവും ടെഹ്‌റാനിലെ അച്ചടക്ക സേനകളും പടത്തിന്റെ ഫുട്ടേജ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. . 2006-ലെ ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം 'സില്‍വര്‍ ബിയര്‍' പുരസ്കാരം സ്വന്തമാക്കി.

ടെഹ്‌റാനില്‍ ഇറാനും ബഹ്‌റീനും തമ്മില്‍ നടക്കുന്ന ഒരു ഫുട്ബോള്‍ മാച്ചിന്റെ പശ്ചാത്തലത്തില്‍ ഏതാനും യുവതികള്‍ സ്റ്റേഡിയത്തില്‍ ചെന്ന് കളികാണാന്‍ ശ്രമിക്കുന്നതാണ് പ്രമേയം. ഇറാനില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനമില്ല. ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയുടെ വേഷത്തില്‍ സ്റ്റേഡിയത്തില്‍ കയറാന്‍ നോക്കിയെങ്കിലും പിടിക്കപ്പെടുന്നു. അവളെപ്പോലെ തന്നെ കുറച്ച് പെണ്‍കുട്ടികള്‍ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടവരായുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള ഒരു കവാടത്തിനരുകില്‍ തന്നെയാണ് ഈ ഇടം. കളിയുടെ ആവേശത്തിമിര്‍പ്പും കാണികളുടെ ആരവങ്ങളും ഈ കവാടത്തിലൂടെ കേള്‍ക്കാം. പതുക്കെ പതുക്കെ എല്ലാവരും കളിയില്‍ മുഴുകുന്നു. കവാടത്തിനരികില്‍ നില്‍ക്കുന്ന പോലീസുകാരന്‍ കളിയുടെ തല്‍സമയ ദൃശ്യവിവരണം നല്‍കിക്കൊണ്ടിരിക്കുന്നു. തടവുകാര്‍, പോലീസുകാര്‍ എന്ന വിഭജനം മെല്ലെ അലിയുന്നു.

ഡോക്യുമെന്ററിയുടെ സ്വഭാവം പുലര്‍ത്തിക്കൊണ്ട് തന്നെ ഫുട്ബോള്‍ എന്ന കളി മനുഷ്യരില്‍ ഉണ്ടാക്കുന്ന മാസ്മരികജ്വരത്തിന്റെ ഒരു മനോഹരമായ ആവിഷ്‌കാരമാണ് ഈ ചിത്രം. നിയമങ്ങള്‍ അവയുടെ വഴിയ്ക്കും മനുഷ്യര്‍ അവരുടെ വഴിയ്ക്കും എക്കാലവും സഞ്ചരിക്കുമെന്നത് വളരെ വ്യക്തമായി ചിത്രീകരിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് പലതിനും സ്വാതന്ത്ര്യമില്ലെങ്കിലും അത് നിയമം വഴി അനുശാസിക്കുന്നതിനെക്കാള്‍ എത്രയോ കറഞ്ഞ അളവിലാണ് ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാവും എന്ന ധരണയിലാണ് ഭരണകൂടം അവരുടെ പ്രവേശനം തന്നെ തടഞ്ഞിരിക്കുന്നത്. പക്ഷെ, യഥാര്‍ത്ഥത്തില്‍, ജനങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു പ്രശ്‌നം വളരെ പരിമിതമാണ്. പോലീസുകാര്‍ പെണ്‍കുട്ടികളോട് പെരുമാറുന്ന രീതിയിലും, ആഹ്‌ളാദഭരിതരായ ജനക്കൂട്ടം അവരെ സ്വതന്ത്രരാക്കുന്നതിലൂടെയും ഇതാണ് പനാഹി വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ പെരുപ്പിച്ച് അവയെ നിയമവ്യവസ്ഥയുടെ ഭാഗമാക്കി ഭരണകൂട ഭീകരത സൃഷ്ടിക്കുക എന്ന കര്‍മ്മമാണ് ഭരണവര്‍ഗങ്ങള്‍ എന്നും ചെയ്തുപോരുന്നത്. അതിനെതിരെയുള്ള ഒരു സര്‍ഗാത്മക പ്രതികരണമാണ് 'ഓഫ് സൈഡ്'.  എന്നു, ഓഫ് സൈഡില്‍ നിന്ന് ഗോളടിക്കുന്ന കളിക്കാരനാണ് ഭരണകൂടമെന്നും വ്യക്തമാക്കുന്നു ഈ ചിത്രം.   (സിനോപ്സിസ്ന് കടപ്പാട്  എന്‍ രവിശങ്കര്‍, സംഗീത് , ജെ. മഹേഷ് കുമാര്‍ എന്നിവരുടെ ലേഖനങ്ങള്‍ )

Saturday, 31 January 2015

The Fountain (2006) ദി ഫൗണ്ടന്‍ (2006)

എം-സോണ്‍ റിലീസ്  114

The Fountain (2006)
ദി ഫൗണ്ടന്‍ (2006)
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം  : ഡാരന്‍ അര്നോഫ്സ്കി

പരിഭാഷ         : ജോസി ജോസ്
Frame rate        :  23.976
Running time   : 96 minute

#info   (yifi)     :eb557f482eb31f9a8e4729cdb4f1f44c57c7244c
Download Link
Opensubtitles
DropBox
SubScene

#info   (aXXo)    :910d2908715793f4d3b2dc30e5fda501fd530244
Download Link
Opensubtitles
DropBox
SubScene



പ്രേക്ഷകന്റെ ഭാവനയില്‍ വിരിയുന്ന ഒരു ചിത്രമാണ്  "ദി ഫൗണ്ടന്‍". അതിനായുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കി കൊടുത്തിരിക്കുകയാണ്  പൈ ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഡാരന്‍ അറ്നോഫ്സ്കി എന്ന സംവിധായകന്‍. നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ മൂന്നു കാലഘട്ടത്തില്‍ ഉള്ള കഥകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചാരംഭം മുതല്‍ തുടങ്ങുന്ന ഈ സിനിമയില്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മൂന്നു കാലഘട്ടങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. ഈ കാലഘട്ടങ്ങള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്. അവയുടെ എല്ലാം ലക്ഷ്യം ഒന്നാണ്. സര്‍വ ജീവന്റെയും തുടിപ്പെന്ന് വിശ്വസിക്കുന്ന ഒരു രഹസ്യത്തിലേക്ക്, മായന്മാരുടെ മിത്തുകളിലെ ശിബാബ എന്ന നക്ഷത്രക്കൂട്ടം ലക്ഷ്യമാക്കി യാത്ര തിരിക്കുന്ന ടോമാസ്‌ എന്ന സ്പാനിഷ് പോരാളിയും , മരണം ഒരു രോഗമായി കാണണം എന്നും അതിനു മരുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ക്രിയോ എന്ന ഡോക്ടറും ഭാവിയില്‍ മരണത്തെ അതിജീവിച്ച ക്രിയോ തന്‍റെ പ്രിയതമയെ തേടുന്ന ലോകവും എല്ലാം അവസാനിക്കുന്നത് ആ രഹസ്യത്തിലാണ്.

ഡോക്ടര്‍ ക്രിയോയുടെ ഭാര്യ ഇസ്സി തലച്ചോറിലെ ട്യൂമര്‍ മൂലം മരണത്തെ കാത്തിരിക്കുകയാണ്. അതിനെതിരായി ഒരു വൃക്ഷത്തില്‍ നിന്നുമെടുക്കുന്ന മരുന്ന് അവളെ സുഖപ്പെടുത്തും എന്നുള്ള വിശ്വാസത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നു ക്രിയോ. അതേ സമയം ഇസ്സി ഒരു കഥയുടെ പണിപ്പുരയിലാണ്. സ്പാനിഷ് യോദ്ധാവായ ടോമാസ് മനുഷ്യനെ അജയനാക്കുന്ന മായന്‍ രഹസ്യത്തെ തേടി പോകുന്ന കഥ. എന്നാല്‍ അതിന്‍റെ അവസാന ഭാഗം എഴുതി ചേര്‍ക്കാന്‍ ഉള്ള നിയോഗം ക്രിയോയ്ക്കാണ് എന്ന് ഇസ്സി വിശ്വസിക്കുന്നു. പിന്നീടുള്ളത് ഭാവിയില്‍ മരണത്തെ അതിജീവിച്ച് തന്‍റെ പ്രിയതമയുമായി ഒന്നിക്കാന്‍ വെമ്പുന്ന കുമിളയിലൂടെ ബഹിരാകാശത്ത് യാത്ര ചെയ്യുന്ന  ക്രിയോയും അവസാനം ആ രഹസ്യം കണ്ടെത്തുന്നു. ജീവന്‍റെ രഹസ്യം എന്ന് പറയാവുന്ന ആ പ്രാചീന സത്യത്തിന്റെ പൊരുള്‍ എന്താണ് എന്നുള്ളതാണ് ബാക്കി ചിത്രം പറയുന്നത്.

ഒരു സയന്‍സ് ഫിക്ഷന്‍ ആണെന്നോ ഫാന്റസിയാണെന്നോ തോന്നുന്ന ചിത്രത്തിന് യാഥാര്‍ത്ഥ്യം പറയുന്ന മുഖവും ഉണ്ട്. ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത് ഇതിന്‍റെ പശ്ചാതല സംഗീതമാണ്. ക്ലിന്റ് മാന്‍സേല്‍ ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള ഒരു കാല്‍പ്പനിക അന്തരീക്ഷത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഒരു കഥയെക്കാളുപരി രംഗങ്ങള്‍ പ്രേക്ഷകന്‍റെ ഭാവനയ്ക്ക് അനുസൃതമായി സങ്കല്‍പ്പിക്കാന്‍ ഉള്ള അവസരം ആരോന്ഫസ്കി നല്‍കിയിട്ടുണ്ട്. ക്രമത്തില്‍ രൂപപ്പെടുത്തിയ സീനുകള്‍ മാച്ച് കട്ട്  പോലുള്ള എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അത്തരമൊരു ചിന്തയ്ക്കുള്ള സാധ്യത നല്‍കുന്നുണ്ട്.  (രാകേഷ്  മനോഹരന്റെ ബ്ലോഗ്)

 

Friday, 30 January 2015

Omar (2013) ഒമര്‍ (2013)

എം-സോണ്‍ റിലീസ്  113

ഭാഷ             : അറബിക്ക്
സംവിധാനം  : ഹാനി അബു അസാദ്

പരിഭാഷ          : ഉമ്മര്‍ ടി. കെ
Frame rate      :  23.976
Running time   : 96 minute
#info               :db25b4c9010065a56aecc1991a153d346b06c137

Download Link
Opensubtitles
DropBox
SubScene




തനിക്കറിയാവുന്നൊരു ലോകത്തെ അതിന്റെ ഉള്ളില്‍ നിന്നുകൊണ്ട് വരച്ചിടുകയാണ് അബു അസാദ്. പലസ്തീന്‍കാരായ അഭിനേതാക്കളും അണിയറക്കാരുമാണ് ചിത്രത്തില്‍  സഹകരിച്ചിരിക്കുന്നത് എന്നത് ഈ സിനിമയ്ക്ക് ഊര്‍ജ്ജവും  തീവ്രതയും പകരുന്നുണ്ട്. ഒരിക്കലും തീരാത്ത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥപറയുകയാണ് ചിത്രം. അവര്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. ഒരു വീട്, കാമുകി, കുടുംബം പിന്നെ പലസ്തീന്റെ സ്വാതന്ത്ര്യം . പലസ്തീന്‍ ഭീകരരെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്നവരില്‍ നിന്ന് സുരക്ഷതേടി അവര്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന വിഭജനത്തിന്റെ മതില്‍ ചാടിക്കടക്കാറുണ്ട് ഒമര്‍ പലപ്പോഴും. മരണത്തിന്റെ ചീളംവിളിയുമായി പാഞ്ഞെത്തുന്ന ബുള്ളറ്റുകള്‍ക്കിടയിലൂടെയാവും ഒമറിന്റെ മതിലുചാട്ടം. ഇത്ര സാഹസികത അയാള്‍ കാണിക്കുന്നത് തന്റെ സുഹൃത്ത് താരിക്കിനെ കാണാന്‍ വേണ്ടിമാത്രമല്ല. താരിക്കിന്റെ സഹോദരി നാദിയയുടെ സാമീപ്യം അനുഭവിക്കാന്‍ കൂടിയാണ്. ഇസ്രയേല്‍ അധിനിവേശത്തിന്‍ കീഴിലുള്ള വെസ്റ്റ്ബാങ്കില്‍ ആത്മാര്‍ത്ഥ പ്രണയമോ യഥാര്‍ത്ഥ യുദ്ധമോ എന്താണെന്ന് ആര്‍ക്കൂമറിയില്ല. അവിടെ സാഹചര്യങ്ങളുടെ ഇരകളായി ശത്രുക്കള്‍ സൃഷ്ടിക്കപ്പെടുക മാത്രമണ്. ആ മൂന്നു ബാല്യകാല സുഹൃത്തുക്കളും ഒരിക്കല്‍ പടിക്കപ്പെടുന്നു. ക്രൂരമായ പീഡനങ്ങള്‍ക്കു ശേഷം അവര്‍ക്കും മുന്നില്‍ ഒരു തിരഞ്ഞെടുപ്പിന് അവസരമൊരുങ്ങുന്നു.  രാജ്യസ്നേഹം നിലനിര്‍ത്തണോ അതോ ജീവന്‍ നിലനിര്‍ത്തണോ? സംശയവും ചതിയും വശ്വാസ്യതയെ തകര്‍ക്കുന്നു. ഒമറിന്റെ ചിന്തകള്‍ പലസ്തീന്റെ ഭൂമികപോലെ രണ്ടായി പിളരുന്നു.

Download Link
Opensubtitles
DropBox
SubScene

Wednesday, 21 January 2015

Enemy at the Gates (2001) എനിമി അറ്റ് ദ ഗേറ്റ്സ് (2001)

എം-സോണ്‍ റിലീസ്  112

Enemy at the Gates (2001)
എനിമി അറ്റ് ദ ഗേറ്റ്സ് (2001)
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം  :

പരിഭാഷ          : Siva Prasad
Frame rate      :  23.976 FPS
Running time   : 132 minute
#info               :A4E6607F13A58CB9108263D5C89CACAEC5BE84DB

Download Link
Opensubtitles
DropBox
SubScene





Jean-Jacques Annaud സംവിധാനം ചെയ്ത് , juse Law, Ed Harris,Rachel Weisz,Joseph Fiennes തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച് 2001-ഇല്‍ പുറത്തിറങ്ങിയ എനിമി അറ്റ് ദ ഗേറ്റ്സ് (enemy at the gates), സ്റ്റാലിന്റെ റഷ്യയും ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയും തമ്മില്‍ സ്റ്റാലിന്‍ഗ്രാഡ് യുദ്ധ സമയത്ത്,  ഇരു രാജ്യത്തിന്റെയും രണ്ട്  സ്നൈപ്പര്‍ പോരാളികളുടെ ജീവന്‍-മരണപ്പോരാട്ടത്തിന്റെ കഥ പറയുന്നു.

Download Link
Opensubtitles
DropBox
SubScene

Sunday, 18 January 2015

The Lord of The Rings : The fellowship of the Ring (2001) ലോർഡ് ഓഫ് ദ റിങ്ങ്സ് : ദ ഫെല്ലോഷിപ് ഓഫ് ദ റിങ്ങ്' (2001)

എം-സോണ്‍ റിലീസ്  111

The Lord of The Rings : The fellowship of the Ring (2001)
ലോർഡ് ഓഫ് ദ റിങ്ങ്സ് : ദ ഫെല്ലോഷിപ് ഓഫ് ദ റിങ്ങ്' (2001)
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം  : പീറ്റര്‍ ജാക്സണ്‍

പരിഭാഷ          :Sreejith SP
Frame rate        :24 FPS
Running time   :178 minute
#info                :E175ACD03B68BF0736DFC4B17D1D1496A455E01D


Download Link
Opensubtitles
DropBox
SubScene





J.J.R. Tolkein ന്‍റെ 'ദ ലോർഡ് ഓഫ് ദ റിങ്ങ്സ്' എന്ന നോവൽ പരമ്പരയുടെ ആദ്യത്തെ വാല്യം ആസ്പദമാക്കി Peter Jackson സംവിധാനം ചെയ്ത ഒരു ഐതിഹാസിക ഫാന്‍റസി ചലചിത്രമാണ് 'ലോർഡ് ഓഫ് ദ റിങ്ങ്സ് : ദ ഫെല്ലോഷിപ് ഓഫ് ദ റിങ്ങ്'.

ദുർമാർഗിയായ സോറോൺ പ്രഭു ഭൂമിയിലെ മധ്യ-ദേശങ്ങൾ കീഴടക്കുന്നതിന് മുന്നോടിയായി തന്‍റെ നഷ്ടപ്പെട്ടുപോയ ശക്തി-മോതിരം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഈ മോതിരം വന്നു പെട്ടതോ ഫ്രോഡോ ബാഗ്ഗിൻസ് എന്ന ഹോബിറ്റിന്‍റെ കൈയ്യിലും. മധ്യ-ദേശങ്ങളുടേയും അവയിലെ എൽഫുകളും ഹോബിറ്റുകളും മനുഷ്യരും അടങ്ങുന്ന എല്ലാ നിവാസികളുടേയും നിലനിൽപ്പിനു തന്നെ ഭീഷണിയായ ഈ മോതിരം, അത് നിർമിക്കപെട്ട മോർഡോറിലെ ഡൂം കൊടുമുടിയിൽ കൊണ്ടുപോയി നശിപ്പിക്കുക എന്ന ദുഷ്കരമായ ദൗത്യം ഏറ്റെടുക്കുന്ന ഫ്രോഡോയുടേയും അവന്‍റെ എട്ട് സഹചാരികളുടേയും കഥ പറയുന്നതാണീ സിനിമ.

2001 ൽ റിലീസ് ആയ ഈ ചിത്രത്തിന് ക്രിട്ടിക്കുകളുടേയും ഫാൻസിന്‍റേയും ഭാഗത്ത് നിന്നും വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. ഫാന്‍റസി സിനിമകളിലെ ഒരു നാഴികക്കല്ലായ ഈ ഹോളിവൂഡ് സിനിമ ബോക്ക്സ് ഓഫീസിൽ ($871 million) വമ്പൻ വിജയമാണ് നേടിയത്. ഈ സിനിമയ്ക്ക് കിട്ടിയ 13 ഓസ്കാർ നാമനിർദേശങ്ങളിൽ മികച്ച ഛായാഗ്രഹണം, makeup, പശ്ചാത്തല സംഗീതം Visual effects എന്നിവയ്ക്കുള്ള ഓസ്കാരുകൾ ഈ സിനിമ തന്നെ നേടി. കൂടാതെ മികച്ച സിനിമ, മികച്ച സംവിധായകൻ ഉൾപടെ 4 ബ്രിട്ടീഷ് അക്കാഡമി പുരസ്കാരങ്ങളും ഈ സിനിമ നേടി. 2001 ൽ ഇറങിയ ഈ സിനിമയുടെ visual effectsസിനോട് കിടപിടിക്കുന്ന ഒരു സിനിമ പോലും അക്കാലത്ത് ഹോളിവൂഡിലും, ഇതുവരെ ബോളിവൂഡിലും ഇറങ്ങിയിട്ടില്ല.

Download Link
Opensubtitles
DropBox
SubScene

Thursday, 15 January 2015

Troy (2004 ) ട്രോയ് (2004)

എം-സോണ്‍ റിലീസ്  110

Troy (2004 )
ട്രോയ് (2004)
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം  : വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്‍

പരിഭാഷ          : Sagar Kottappuram
Frame rate      :  25 FPS
Running time   : 162 minute
#info               :9ad67f8758d87b186b0f86704e27b14ba378458d


Download Link
Opensubtitles
DropBox
SubScene





ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം 'ഇലിയഡ്‌' ആസ്പദമാക്കി   വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്‍  സംവിധാനം ചെയ്ത ചിത്രമാണ് 'ട്രോയ്'.

1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന്‍ പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്‍റെ ഭാര്യ ഹെലനെ പ്രണയിച്ചു ട്രോയിയിലേക്ക് കൊണ്ട് വരുന്നു. മെനാലാസ് യുദ്ധക്കൊതിയനായ അഗമെംനോണിന്‍റെ സഹായത്തോടെ ഗ്രീക്കിനെ മുഴുവന്‍ ട്രോയിക്കെതിരെ അണി നിരത്തി യുദ്ധത്തിനു വരുന്നു.  ഗ്രീക്കും ട്രോയിയും തമ്മിലുള്ള ഗംഭീര യുദ്ധത്തിന്‍റെ കഥയാണ് ട്രോയ്.

സ്വന്തം രാജ്യത്തിന്‌ വേണ്ടി യുദ്ധം ചെയ്യുന്ന ട്രോയ് രാജകുമാരന്‍ ഹെക്ടറും, ഒരു രാജ്യത്തോടും കൂറില്ലാതെ സ്വന്തം യശസ്സിനു വേണ്ടി മാത്രം യുദ്ധം ചെയ്യുന്ന അഖില്ലിസും തമ്മിലുള്ള യുദ്ധം കൂടിയാണിത്. ഹെക്ടര്‍ സ്വന്തം ജീവന്‍ കൊടുത്തും രാജ്യത്തെ ആയിരങ്ങളെ രക്ഷിക്കാന്‍ താല്പര്യപ്പെടുമ്പോള്‍, ഒരു വന്‍ യുദ്ധത്തിലൂടെ തന്‍റെ പേര് എന്നും ഓര്‍ക്കപ്പെടനമെന്നു അഖില്ലിസ് ആഗ്രഹിക്കുന്നു. അഖില്ലിസ് ആയി ബ്രാഡ് പിറ്റും ഹെക്ടര്‍ ആയി എറിക് ബാനയും വേഷമിടുന്നു.


Download Link
Opensubtitles
DropBox
SubScene

Tuesday, 13 January 2015

One on One (2014) വണ്‍ ഓണ്‍ വണ്‍ (2014)

എം-സോണ്‍ റിലീസ്  109

One on One (2014)
വണ്‍ ഓണ്‍ വണ്‍ (2014)
ഭാഷ             : കൊറിയന്‍
സംവിധാനം :    കിം കി ദുക്

പരിഭാഷ          : വെള്ളെഴുത്ത്
Frame rate      :  23.976 FPS
Running time   : 121 മിനിട്ടു്
#info               :14EF1DCEF6969D22357F6FAB34BA9E5B149EB6B3


Download Link
Opensubtitles
DropBox
SubScene




അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും  അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്‍കാന്‍ തീരുമാനമെടുത്തു തുടങ്ങിയ ഒരു തീവ്രവാദി സംഘടന എന്ന് വേണമങ്കില്‍ വിളിക്കാവുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.ഷാഡോ എന്ന സംഘടനയുടെ മറവില്‍ ഏഴു പേര്‍  സാമൂഹിക അനീതിക്കെതിരെ നടത്തുന്ന പോരാട്ടം ആയാണ് ചിത്രം തുടക്കത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

 മേയ് ഒമ്പതാം തീയതി നടന്ന ഒരു ക്രൂര കൃത്യത്തില്‍ പങ്കാളികള്‍ ആയ ഏഴു പേരെ അവര്‍ വിചാരണ ചെയ്യുന്നു.അതിനായി ഷാഡോ എന്ന സംഘടനയില്‍ ഉള്ളവര്‍ ഒത്തു ചേരുന്ന രാത്രികള്‍ക്ക് മുമ്പ് ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏഴു പേരെ ഓരോരുത്തരായി അവരുടെ രഹസ്യ സങ്കേതത്തില്‍ എത്തിക്കുന്നു.പകല്‍ സമയം ഈ സംഘടനയില്‍ ഉള്ളവര്‍ പലതരം ജീവിത രീതികള്‍ ആണ് പിന്തുടരുന്നത്. ഇവര്‍ പലപ്പോഴും അടിമത്തം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ ആണ്. സമൂഹത്തിലെ പുച്ഛവും അവജ്ഞയും ആണ് അവരെ തളര്‍ത്തുന്നത്. ഒരു പക്ഷേ അവരുടെതായ ജീവിതം അവര്‍ക്ക് നഷ്ടം വന്നിരുന്നു. ആ ക്രൂര കൃത്യത്തില്‍ പങ്കെടുത്ത ഏറ്റവും അവസാന കണ്ണി മുതല്‍ മുകളിലോട്ടു ആണവര്‍ തട്ടി കൊണ്ട് വരുന്നത്. നിയമം ഒരിക്കലും അവരെ തൊടുക പോലും ഇല്ലായിരുന്നു. ഷാഡോ സംഘടനയുടെ നേതാവ് അവര്‍ ഓരോരുത്തരോടും അന്ന് നടന്ന സംഭവങ്ങള്‍ ഒരു പേപ്പറില്‍ എഴുതി തരാന്‍ ആവശ്യപ്പെടുന്നു. അതിനായി അവരെ ക്രൂരമായി പീഡിപ്പിക്കുന്നു. അവസാനം അവര്‍ ജീവന്‍ രക്ഷിക്കാനായി അയാള്‍ പറയുന്നത് പോലെ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ സ്വന്തം ദേഷ്യവും അടിമത്തവും മാറ്റാനായി ആ സംഘടനയില്‍ ചേര്‍ന്നവര്‍ക്കു നേതാവായ മാ ദിയോമ്ഗ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ക്രൂരതകളോട് പൊരുത്തപ്പെടാനും സാധിക്കുന്നില്ല. എന്താണ് മേയ് ഒമ്പതാം തീയതി സംഭവിച്ചത്? ആ കൃത്യത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് എന്ത് സംഭവിച്ചു? ഇവിടെ കുറ്റവാളികള്‍ ആ കൃത്യം ചെയ്യാന്‍ ഏല്‍പ്പിച്ച ആള്‍ മുതല്‍ അത് നടപ്പിലാക്കിയവര്‍ വരെ ആണ്.

മനുഷ്യ മനസ്സിന്റെ ക്രൂരമായ ചില വികാരങ്ങളും അത് പോലെ തന്നെ അവയില്‍ നിന്നും മാറി സമാധാനത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഉള്ള ബുദ്ധ ഉപദേശങ്ങള്‍ കൂടി തീം ആയി വരുന്നുണ്ട്.  71 മത് വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം ആയിരുന്നു ഉദ്ഘടന ചിത്രം. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദം ആക്കി എടുത്തതാണീ ചിത്രം എന്ന് കിം കി ദുക് പറയുന്നൂ.
സിനോപ്സിസ് കടപ്പാട്  Rakesh Manoharan ന്റെ ബ്ലോഗ് 


Download Link
Opensubtitles
DropBox
SubScene

Monday, 12 January 2015

All About My Mother (1999) ആൾ എബൌട്ട്‌ മൈ മദർ (1999)

എം-സോണ്‍ റിലീസ് 108
All About My Mother (1999)
ആൾ എബൌട്ട്‌ മൈ മദർ (1999)

പരിഭാഷ: അഭിജിത്ത് വി പി
Info : :4c311624291559faa596269ea182cadc270b7fce&dn

Download Link
-------------------




പെട്രോ അൽമദോവർ സംവിധാനം ചെയ്ത സ്പാനിഷ് കോമഡി-ഡ്രാമ ചിത്രം. ഹോമോസെക്ഷ്വാലിറ്റി, എയിഡ്സ്, എന്നിവയെ കുറിച്ചെല്ലാം ചര്ച്ച ചെയ്യുന്ന വളരെ ഗാഡമായ ചിത്രമാണ് ആൾ എബൌട്ട്‌ മൈ മദർ. സ്വന്തം സ്വത്വത്തിന്റെ നിലനില്പ്പിനെ കുറിച്ചും വിശ്വാസത്തെകുറിച്ചും വളരെ പ്രധാനമായ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തീരുന്ന ഈ ചിത്രം അൽമദോവറിന്റെ മാസ്റ്റർപീസ്‌ ആയി കണക്കാക്കപെടുന്നു.  


പരിഭാഷ: അഭിജിത്ത് വി പി
Info : :4c311624291559faa596269ea182cadc270b7fce&dn

Download Link
-------------------






Thursday, 8 January 2015

Fargo (1996) ഫാർഗോ (1996)

എം-സോണ്‍ റിലീസ് 107
Fargo (1996)
ഫാർഗോ (1996)

Frame Rate: 23.976 fps
Run Time: 1hr 38 min


Download
Dropbox






കോയൻ ബ്രതെർസിന്റെ പ്രശസ്തമായ ഒരു ക്രൈം ത്രില്ലർ ആണ് ഫാർഗോ. സത്യാവസ്ഥയെ അടിസ്ഥാനപെടുത്തിയ ക്രൈം സിനിമ എന്നാണു അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. നടന്ന സംഭവങ്ങളെ അധിഷ്ട്ടിധം ആക്കിയാണ് സിനിമ ചെയ്തിരിക്കുനത് എന്ന് സംവിധായകർ അവകാശപെടുന്നു എന്നാൽ അത് സത്യമാണോ. ഇങ്ങനെ ഒക്കെ മനുഷ്യര് ഉണ്ടോ? ഇങ്ങനെയൊക്കെ മനുഷ്യർക്ക്‌ സംഭവിക്കുമോ? . മിനിസോട്ടയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ സിനിമ മുന്നേറുമ്പോൾ നമുക്ക് തീർച്ചയായും ഈ സംശയങ്ങൾ തോന്നും.

ഏഴു അക്കാദമി അവാർഡ്‌ നോമിനേഷൻ ലഭിക്കുകയും മികച്ച അഭിനേത്രിക്കും തിരക്കഥയ്ക്കും അവാർഡ്‌ നേടുകയും ചെയ്ത കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഫാർഗോ 


Download




Sunday, 4 January 2015

Oh My GOD (2012) ഒഹ് മൈ ഗോഡ് (2012)

എം-സോണ്‍ റിലീസ് 106
Oh My GOD (2012)
ഒഹ് മൈ ഗോഡ് (2012)

Frame rate      :  23.976 FPS
Running time   : 129 മിനിട്ടു്
# Info  :BC6E731F30F152EA67F32F157B209F18FB0E5AB6
പരിഭാഷ: സാഗര്‍ കോട്ടപ്പുറം

Download Link:
Opensubtitles
Dropbox





സംവിധാനം : ഉമേഷ് ശുക്ല കഥ : ഗുജറാത്തി നാടകമായ "Kanji Virrudh Kanji" തിരക്കഥ : ഭാവേഷ് മണ്ടലിയ & ഉമേഷ് ശുക്ല നിര്‍മ്മാണം : പരേഷ് റാവൽ, അക്ഷയ് കുമാർ & അശ്വിനി സംഗീതം: ഹീമേഷ് റേഷമിയ അഭിനേതാക്കള്‍ :പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി, മിഥുന്‍ ചക്രവര്‍ത്തി, തുടങ്ങിയവര്‍...

കാഞ്ചി ഭായ് ഗുജറാത്തിയായ ഒരു കച്ചവടക്കാരനാണ് മുംബൈയില്‍ ചോരിബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റുമാണ് കച്ചവടം. എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു എ ക്ലാസ് നിരീശ്വരവാദിയാണ് അയാള്‍... തന്റെ ഭാര്യയും മക്കളും ദൈവത്തില്‍ വിശ്വസിക്കുന്നതിനെയും അയാള്‍ കളിയാക്കും. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചോരിബസാറില്‍ കാഞ്ചി ഭായുടെ കട മാത്രം നശിക്കുകയും ചെയ്യുന്നു... ദൈവത്തെ കളിയാക്കിയതിനാല്‍ ദൈവം തന്ന് ശിക്ഷയാണിതെന്ന് എല്ലാവരും പറയുന്നു.... നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന കാഞ്ചി ഭായോട് "ആക്ട് ഓഫ് ഗോഡ്" കാരണം ഉണ്ടാകുന്ന നഷ്ട്ടങ്ങള്‍ക്ക് നഷ്ട്ടപരിഹാരം കിട്ടില്ല എന്ന് പറയുന്നു. എന്നാല്‍ ദൈവം തനിക്ക് നഷ്ട്ടപരിഹാരം തരണം എന്ന് പറഞ്ഞ് കാഞ്ചിഭായ് കോടതിയില്‍ പോകുന്നു. ഇത് അറിഞ്ഞ് ജനങ്ങള്‍ കാഞ്ചിഭായിയെ ആക്രമിക്കുന്നു. ഇതോടെ ഭാര്യയും മക്കളും പിണങ്ങി പോകുന്നു. ദൈവങ്ങളെ കോടതികയറ്റാന്‍ പറ്റാത്തതിനാല്‍ ദൈവങ്ങളുടെ പ്രതിപുരുഷനാണ് എന്ന് അവകാശപ്പെടുന്ന ആള്‍ദൈവങ്ങളെ കോടതി കയറ്റുന്നു... ഇതേ ആക്ടിന്റെ പേരില്‍ നഷ്ട്ടപരിഹാരം കിട്ടാത്ത ആള്‍ക്കാരുടെ പിന്‍തുണയും കാഞ്ചിഭായ്ക്ക് കിട്ടുന്നു... അവര്‍ക്ക് ന്ഷ്ട്ടപരിഹാരം കിട്ടുമോ?.. പിണങ്ങിപോയ ഭാര്യയും മക്കളും തിരിച്ച് വരുമോ... കാഞ്ചിഭായ്ക്ക് പിന്നെ എന്ത് സംഭവിക്കും എന്നൊക്കെയാണ് ബാക്കി കഥ.

കടപ്പാട്: സിനിമ ഭ്രാന്തന്‍


Thursday, 1 January 2015

Nymphomaniac (2013) നിംഫോമാനിയാക് (2013)

എം-സോണ്‍ റിലീസ്  105

Nymphomaniac (2013) Vol. I & Vol. II
നിംഫോമാനിയാക്  (2013) വോള്യം  I & വോള്യം  II
ഭാഷ             : ഇംഗ്ലീഷ്
സംവിധാനം :  ലാർസ് വോൺ ട്രിയർ

പരിഭാഷ          : വെള്ളെഴുത്ത് 
Frame rate      :  25.000 FPS
Running time   : 1h 50mn  & 1h 58mn
#info               : 639F5D0F25515D6C21694702669184A0B37FE22A


Download Link
Nymphomaniac (2013) Opensubtitles
Nymphomaniac (2013)  DropBox





ആന്റിക്രൈസ്റ്റിനും മെലഞ്ചോളിയയ്ക്കും ശേഷം അതിന്റെ തുടർച്ചയായി, ലാർസ് വോൺ ട്രിയർ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് നിംഫോമാനിയാക്.  ഭാഷ ഇംഗ്ലീഷാണ്. അഞ്ചരമണിക്കൂർ നീളുന്ന ഒറ്റ ചിത്രമാണ് സംവിധായകൻ ആദ്യം വിഭാവന ചെയ്തതെങ്കിലും പിന്നീട് അതിനെ വാല്യം ഒന്ന്, രണ്ട് എന്ന് രണ്ടു ഭാഗമായി തിരിച്ചാണ് ബെർളിനിലും വെനീസിലുമായി പ്രദർശിപ്പിച്ചത്. എഡിറ്റു ചെയ്ത പതിപ്പ് ഏകദേശം മൂന്നു മണിക്കൂർ അൻപത് മിനിട്ടുണ്ട്.

ചിത്രം കൃത്യമായി ഒരു ‘കഥയെ ‘പിന്തുടരുകയല്ല. നിംഫോമാനിയാക് ആയ ഒരു യുവതിയും താൻ അലൈംഗികനാണെന്ന് (അസെക്ഷ്വൽ) വിശ്വസിക്കുന്ന ഒരു മനുഷ്യനും തമ്മിൽ ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഭാഷണമാണ് സിനിമ. അതിൽ സമൂഹത്തെയും സംസ്കാരത്തെയും ചരിത്രത്തെയും  സംബന്ധിക്കുന്ന ഒരുപാട് കാര്യങ്ങൾ കടന്നു വരുന്നു. സ്വാഭാവികമായും വിലക്കപ്പെട്ട കനിയായ ലൈംഗികതയെചുറ്റിപ്പറ്റി. നിംഫോമാനിയാക്കായ ജോ എന്ന സ്ത്രീയെ സിനിമയിൽ രണ്ടു പേരാണ് അവതരിപ്പിച്ചിരിക്കുന്നത് ( മെലഞ്ചോളിയയിലെ ക്ലയറായും ആന്റി ക്രൈസ്റ്റിലെ ‘അവൾ’ ആയും 21 ഗ്രാംസിലെ മേരി റിവേഴ്സായും അഭിനയിച്ച ചാർലോട്ടി ഗെയിൻസ്ബെർഗാണ് മുതിർന്നവളായ ജോ, ചെറുപ്പകാലത്തുള്ള കഥാപാത്രത്തെ സ്റ്റേസി മാർട്ടിനാണ് അവതരിപ്പിക്കുന്നത്. സെലിഗ്മാനായി വരുന്നത് ഗുഡ് വിൽ ഹണ്ടിംഗിൽ പ്രോ ജെറാൾഡായും മെലഞ്ചോളിയയിൽ ജാക്കായും  ഡോഗ് വില്ലിയിൽ ചക്കായും അഭിനയിച്ച  സെല്ലൻ സ്കാർസ്ഗാർഡാണ്.  സംഗീതത്തിനു ചിത്രത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. വാഗ്നറുടെയും ബിഥോവന്റെയും മൊസാർട്ടിന്റെയും പാലസ്ട്രിനയുടെയും ക്ലാസിക്കുകൾക്കൊപ്പം സ്റ്റെപ്പൻ വൂൾഫിനെയും ടാക്കിങ് ഹെഡിനെയും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്.

നീണ്ടു നീണ്ടുപോകുന്ന സംഭാഷണങ്ങളാണ് സിനിമയെ മലയാളത്തിലേയ്ക്ക്  പരിഭാഷപ്പെടുത്തേണ്ടതിന്റെ  ആവശ്യത്തെ അടിവരയിടുന്ന ഒന്നാമത്തെ സംഗതി. ശാസ്ത്രവിഷയങ്ങൾക്കു മാത്രമല്ല, ശരീരസംബന്ധിയായ പദാവലിയിലും മലയാളം പോലെയൊരു ഭാഷ അനുഭവിക്കുന്ന പരിമിതി, ശരീരരാഷ്ട്രീയത്തെ ചർച്ചയ്ക്കു വിധേയമാക്കുന്ന ഇതുപോലെയുള്ള ചലച്ചിത്രങ്ങളുടെ പരിഭാഷകൾ നമുക്കു മുന്നിൽ കൊണ്ടു വരും. ഇക്കാര്യത്തിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ ആവശ്യമാണ്. വസ്തുക്കളുടെ ക്രമം ( സിന്റാക്സ് ഓഫ് തിങ്സ്) എന്ന സംഗതിയെ വികാരവുമായികൂട്ടിച്ചേർത്ത് വ്യാഖ്യാനിക്കാനാണ് സിനിമ ശ്രമിച്ചിരിക്കുന്നത്. വേറിട്ട വീക്ഷണക്കോണുകൾ ധാരണകളെ മാറ്റി മറിക്കുക മാത്രമല്ല, എങ്ങനെ ജീവിതത്തിന്റെ ക്രമത്തെത്തന്നെ മാറ്റിക്കളയുന്നു എന്നും സിനിമ ഉറക്കെ ചിന്തിക്കുന്നുണ്ട്. അതുകൊണ്ട് അടിസ്ഥാനപരമായി സിനിമ,  മനസ്സിലാക്കലിനെക്കുറിച്ചുള്ളതാണ് എന്നും പറയാം. അല്ലെങ്കിൽ കാര്യങ്ങൾ വേണ്ടവിധം മനസ്സിലാകാതിരികുന്നതിനെക്കുറിച്ചാണെന്ന്. നാം സംഗ്രഹിക്കുന്ന ധാരണകളാണ് മനസിലാക്കലിന്റെ അടിസ്ഥാനം. ധാരണകൾ മാറുമ്പോൾ വ്യാഖ്യാനങ്ങളും  പ്രവൃത്തികളും മാറി മറിയുന്നു.

 ട്രിയർ, ലൈംഗികരംഗങ്ങളുടെ ചിത്രീകരണത്തിൽ ആന്റിക്രൈസ്റ്റ് മുതൽ എടുത്ത അസാധാരണമായ തുറന്ന നിലപാട് കൂടുതൽ വ്യക്തമായ അളവിൽ ഈ സിനിമയിലും കാണാം. എന്നാൽ ഈ സിനിമയിലെ ലൈംഗിക രംഗങ്ങൾ വ്യക്തികളുടെ ശരീരങ്ങളെ യഥാർത്ഥത്തിൽ വച്ച് ചിത്രീകരിക്കാതെ, ചലനങ്ങൾപോലും വ്യക്തമായി ആസൂത്രണം ചെയ്ത് ആനിമേഷന്റെയും ഗ്രാഫിക്സിന്റെയും സഹായത്തോടെ ചെയ്തതാണെന്നതാണ് മറ്റൊരു പുതുമ.

Download Link
Nymphomaniac (2013) Opensubtitles
Nymphomaniac (2013)  DropBox

Wednesday, 31 December 2014

The Hobbit The Desolation of Smaug (2013) ദി ഹോബിറ്റ് ദി ദിസോലേഷൻ ഓഫ് സ്മോഗ് (2013)

എം-സോണ്‍ റിലീസ് 104
The Hobbit The Desolation of Smaug (2013)
ദി ഹോബിറ്റ് ദി ദിസോലേഷൻ ഓഫ് സ്മോഗ് (2013)

പരിഭാഷ : കുഞ്ഞിതത്ത






The Hobbit 2 പറയുന്നത് ബിൽബോയുടെ യാത്രയുടെ രണ്ടാം ഖട്ടമാണ്, ബിൽബോയുടെ ശരിക്കുള്ള കഴിവുകൾ സഹയാത്രികർ മനസിലാക്കുന്നത്‌ ഈ കഥയിലാണ്, ലെഗൊളസും ബാർഡും പിന്നെ ഡ്രാഗണും രംഗപ്രവേശം ചെയ്യുന്നതും ഈ കഥയിൽ തന്നെയാണ്...Benedict Cumberbatch ആണ് ഡ്രാഗണിന് ശബ്ദം നൽകിയതും മോഷൻ ക്യാപ്ച്ചർ ചെയ്തതും, അത് കൊണ്ട് തന്നെ ഡ്രാഗണ്‍ വരുന്ന ഭാഗം വളരെ മനോഹരമായി മാറി. J. R. R. Tolkienന്റെ കഥയിൽ അൽപ്പം മോഡിഫിക്കേഷൻ വരുത്തിയാണ് പീറ്റർ ജാക്ക്സണ്‍ ഈ സിനിമ എടുത്തിരിക്കുന്നത്.. മറ്റു Lord Of The Rings സിനിമകൾ പോലെതന്നെ ഗ്രാഫിക്സും ടെക്ക്നോളജിയും ഈ സിനിമയിലും നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്....

Download Link





Wednesday, 24 December 2014

Persona (1966) പേഴ്സോണ (1966)

എം-സോണ്‍ റിലീസ്  103

Persona (1966)
പേഴ്സോണ  (1966)
ഭാഷ             : സ്വീഡിഷ്
സംവിധാനം :  ഇംഗ്മർ ബർഗ്മാൻ

പരിഭാഷ          : അഭിലാഷ്, രമ്യ
Frame rate      :  25.000 FPS
Running time   : 89 minutes (1h 19mn)
#info               : 8313c26359f03a28fca57d745703742e7f45a85b

Download Link
Persona (1966) Opensubtitles
Persona (1966) DropBox




ബിബി ആന്‍ണ്ടേഴ്സണും ലീവ് ഉള്‍മാനും കേന്ദ്ര കഥാപാത്രങ്ങളായ  ഒരു ബര്‍ഗ്‌മാന്‍ ചിത്രമാണ്  പേഴ് സോണ. ബര്‍ഗ്മാന്‍റെ പ്രിയപ്പെട്ട ചായാഗ്രാഹകന്‍ സ്വെന്‍ നിക്വിസ്റ്റ് മായുള്ള ആറാമത്തെ സിനിമയായ ഇതു മിനിമലിസത്തിന്‍റെ സാധ്യതകളെ സാധൂകരിച്ച കലാസൃഷ്ട്ടിയാണ് . നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ സിനിമ  തന്റെ  ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായി ബര്‍ഗ്‌മാന്‍ വിലയിരിത്തിയിട്ടുണ്ട്.

ശക്തമായ രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് പേഴ്സോണ മുന്നോട്ടു പോകുന്നത്. ഒരു മാനസിക സംഘര്‍ഷത്തിനടിമപെട്ട്, നിശബ്ദതയും നിര്‍വികാരയുമായിരിക്കുന്ന എലിസബത്ത് വോഗ്ലെര്‍  എന്ന നടിയും അവരെ ശുശ്രൂഷിക്കാന്‍ വരുന്ന സിസ്റ്റര്‍ ആല്‍മയും അവര്‍ ചിലവിടുന്ന സ്വകാര്യ സമയങ്ങളിലൂടെ ഉരിത്തിരിയുന്ന ആത്മബന്ധങ്ങളും അനിര്‍വചനീയമായ സംഘര്‍ഷങ്ങളും, എല്ലാം കൂടിച്ചേര്‍ന്നതാണ്  ഈ സിനിമ. സിനിമയുടെ ഒരു ഘട്ടത്തില്‍  ആരാണ് രോഗി എന്നാ ചോദ്യത്തിന് ഒരു ഉത്തരം കിട്ടാത്ത അവസ്ഥ തന്നെ എത്തിച്ചേരുന്നു. വൈകാരിക  അനുഭവങ്ങള്‍  ഭൌതിക അതിര്‍വരമ്പുകളെ മായ്ച്ചു  കളയുന്ന ഒരു മാനസിക തലം അവസാനിപ്പിക്കുന്നതു തന്നെ പ്രേക്ഷകരുടെ തലത്തിലേക്ക് സിനിമയെ എത്തിച്ചു കൊണ്ടാണ്.

എലിസബത്ത്‌ വോഗ്ലര്‍ക്കും, സിസ്റ്റര്‍ ആല്‍മയ്ക്കും  ഭൌതികമായ വൈജാത്യങ്ങള്‍ക്കതീതമായി മാനസിക സമാനതകള്‍ കൈവരിക്കുന്നിടത്ത് പ്രേക്ഷകര്‍ തീര്‍ച്ചയായും സംശയിക്കുന്നു. ഈ എലിസബത്ത്‌ വോഗ്ലെരുടെ ഒരു അഭിനയ കഥാപാത്രം മാത്രമാണോ സിസ്റ്റര്‍ ആല്‍മ (മറ്റൊരുതരത്തില്‍  അവര്‍ അന്യോന്യം  പേഴ്സോണ ആണോ)

ഈ സിനിമ തുടങ്ങുന്നത് തന്നെ ഒരു പ്രൊജക്ടര്‍ കത്തി തുടങ്ങുന്നിടത്ത് നിന്നാണ്. അവസാനിക്കുന്നതും ആ പ്രൊജക്ടറില്‍ തന്നെ. ഭ്രമാത്മകത നിലനിര്‍ത്തികൊണ്ട് തന്നെ ബെര്‍ഗ്മാന്‍ വ്യക്തമായ മറ്റൊരു സൂചനകള്‍ ഇല്ലാതെ സിനിമ നിര്‍ത്തുന്നിടത്ത് ആണ് അതിന്‍റെ മനോഹാരിത പൂര്‍ണമാകുന്നത്. രണ്ടു കഥാപാത്രങ്ങളും ഒന്നായി തീരുന്ന തരത്തിലുള്ള ക്ലോസപ്പ് ഷോട്ടുകള്‍, നീണ്ടു നില്‍ക്കുന്ന സീനുകള്‍ എല്ലാം പ്രേക്ഷകനെ സിനിമാറ്റിക്ക്  ലോകത്തിന്റെ മായാജാലക്കുരുക്കില്‍ അകപ്പെടുത്തുന്നു.

തന്റെ അപക്വമായ ഒരു ബന്ധം വിവരിക്കുന്നിടത്ത് നിന്നാണ് നാം സിസ്റ്റര്‍ അല്‍മയെ വിലയിരുത്തി തുടങ്ങുന്നത് . മനുഷ്യ മനസിന്‍റെ നൈമിഷിക അഭിവാഞ്ഛകളെ തടുത്തു നിര്‍ത്താന്‍ ആര്‍ക്കും അത്ര എളുപ്പത്തില്‍ ആവില്ല എന്ന സത്യം ആല്‍മയിലൂടെ നമ്മുടെ മുന്‍പില്‍ ബെഗ്മാന്‍ അവതരിപ്പിക്കുകയാണ്. പിന്നീടു ഒരു അബോര്‍ഷന് വിധേയയാകുന്ന സിസ്റ്റര്‍ ആല്‍മ,ആ തീരുമാനത്തിന്റെ സംഘര്‍ഷങ്ങളില്‍ പിന്നീടു അടിമപ്പെടുകയാണ്. എന്നാല്‍ എലിസബത്ത് വോഗ്ലെര്‍ ആകട്ടെ, അബോര്‍ഷന്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെയും അതിന്റെ പരിണിത അവസ്ഥകളുടെയും സംഘര്‍ഷത്തില്‍ പെട്ടു അസ്വസ്ഥതയാകുകയാണ്. പരസ്പര പൂരകങ്ങളായ ഈ അവസ്ഥകളെ ചിത്രീകരിക്കുന്നതിലൂടെ മനുഷ്യന്റെ തീരുമാനങ്ങളിലെ അവ്യക്തതകളും അവയുടെ തലങ്ങളും നമ്മെ ബോധ്യപെടുത്തുന്നു. സാങ്കേതികപരമായ ഔന്നത്യം വളരെയേറെ പുലര്‍ത്തുന്ന ഈ സിനിമ ലോകക്ലാസ്സികുകളില്‍ നിര്‍ബന്ധമായും കാണേണ്ട ഒന്നാണ്. പേഴ്സോണ തികച്ചും ഒരു ബര്‍ഗ്‌മാന്‍ ചിത്രമാണ് എന്ന് നിസ്സംശയം പറയാം, അതാണ്‌ ആ സിനിമയെ കുറിച്ച് ഒറ്റവാചകത്തില്‍ പറയാനുള്ളത്.

Download Link
Persona (1966) Opensubtitles
Persona (1966) DropBox

Monday, 22 December 2014

Headhunters (2011) ഹെഡ് ഹണ്ടര്‍സ് (2011)

എം-സോണ്‍ റിലീസ്  102

Headhunters (2011)
ഹെഡ് ഹണ്ടര്‍സ്  (2011)
ഭാഷ                 : നോര്‍വീജിയന്‍
സംവിധാനം :  മോര്‍ട്ടന്‍ ടൈല്‍ഡം

പരിഭാഷ: സജേഷ് കുമാര്‍
Frame rate      :  24 FPS
Running time   : 100  minutes (1:40:06)
#info               : 8259F6B52D9572B9FEDB39B3E3CF800BFE857DDA


Download Link

Headhunters (2011) Opensubtitles
Headhunters (2011) DropBox




റോജര്‍ ബ്രൗണ്‍ നോര്‍വേയിലെ വലിയ headhunter (recruitment) ബിസിനസ്  നടത്തുന്ന ആളാണ്. ഇത് കൂടാതെ തന്റെ ക്ലയിന്റെ കയ്യില്‍ നിന്ന്  പെയിന്റിംഗ്സ് മോഷ്ടിച്ച് മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടും കൂടിയുണ്ട് അയാള്‍ക്ക് . മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടിലെ സെക്യൂരിറ്റി അലാറം ആ സമയത്ത് ഓഫ്‌ ചെയ്തു വെച്ച് അതിനു് അയാളെ സഹായിക്കുന്നത് security surveillance ഉദ്ധ്യോഗസ്ഥന്‍ അയ ഓവ് ആണ്. തന്റെ ഭാര്യയുടെ ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച്  റോജര്‍ക്ക് ഭാര്യ ക്ലാസ് ഗ്രേവ്  എന്നൊരാളെ പരിചപ്പെടുത്തി കൊടുക്കുന്നു. ക്ലാസ് ഗ്രേവിന്റെ അടുത്ത് വളരെ വിലപിടിപ്പുള്ള ഒരു പെയിന്റിംഗ് ഉണ്ടെന്നു റോജര്‍ തന്റെ ഭാര്യയില്‍ നിന്ന് അറിയുന്നു. തുടര്‍ന്ന്  റോജര്‍ അത് മോഷ്ടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.

ആ മോഷണത്തിന് ശേഷം വീട്ടിലെത്തിയ റോജര്‍ പിറ്റേ ദിവസം രാവിലെ തന്റെ കാറിനുള്ളില്‍ തന്റെ സഹായി ആയ ഓവ് മരിച്ചു കിടക്കുന്നത് കാണുന്നു. തുടര്‍ന്നങ്ങോട്ടുള്ള റോജറിന്റെ ഓട്ടമാണ് ഈ സിനിമ . ക്ലാവ് ഗ്രേവ് യഥാര്‍ത്ഥത്തില്‍ ആരാണ് ? അയാള്‍ എന്തിനാണ്  റോജറിനെ പരിചയപ്പെടുന്നത് ?  തുടങ്ങിയ കാര്യങ്ങള്‍ ആണ് വളരെ നല്ല ഒരു ത്രില്ലെര്‍ മൂഡില്‍ ഈ സിനിമ പറയുന്നത്. ഡള്ളായ ഒരു നിമിഷം പോലുമില്ലാത്ത, ഇന്റലിജെന്റ് സ്ക്രിപ്റ്റ്.
(സിനോപ്‌സിസിന് കടപ്പാട് : Naveesh Thalassery ന്റെ Movie Street ലെ റിവ്യൂ)


Saturday, 20 December 2014

The Hunt (2012) ദി ഹണ്ട് (2012)

എം-സോണ്‍ റിലീസ് - 101
The Hunt (2012)
ദി ഹണ്ട് (2012)

ഭാഷ: ഡാനിഷ്








2012 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നായകന്‍ മാഡ് മിക്കെല്‍സന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം. സാമൂഹിക പ്രസക്തമായ വിഷയം എന്നതിനേക്കാള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്നുഭവിക്കാവുന്നൊരു ദുര്‍വിധിയെ പറ്റിയാണ് ദി ഹണ്ട് പ്രതിപാദിക്കുന്നത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എല്ലാ രാജ്യത്തും സ്ത്രീപീഡനത്തെക്കാള്‍ ഗൌരവകരമായ കുറ്റമായിരിക്കെ സിനിമയില്‍ അവതരിപ്പിച്ച ഡെന്മാര്‍ക്കിലെ ചെറിയ സമൂഹം ആഗോള സമൂഹത്തിന്‍റെ പരിശ്ചേദമാകുന്നു. ഇത്തരം വിഷയങ്ങളില്‍ ഇന്നു പതിവായ മാധ്യമവിചാരണ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നു. ലളിതമായി പറഞ്ഞ കഥയുടെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കാതിരിക്കാനും ക്ലീഷേകള്‍ ഒഴിവാക്കാനും അതുകൊണ്ട് സാധിച്ചിരിക്കുന്നു.


നോട്ടിനു കടപ്പാട്: ലോക സിനിമയിലൂടെ
പരിഭാഷ: ഉമ്മര്‍ ടി.കെ

The Hunt aka Jagten (2012) Opensubtitles

The Hunt aka Jagten (2012) Dropbox