Showing posts with label French. Show all posts
Showing posts with label French. Show all posts

Thursday, 5 February 2015

Two Days, One Night (2014) ടൂ ഡെയ്സ്, വണ്‍ നെറ്റ് (2014)

എം-സോണ്‍ റിലീസ്  116

Two Days, One Night (2014)
ടൂ ഡെയ്സ്, വണ്‍ നെറ്റ് (2014)
ഭാഷ             : ഫ്രെഞ്ച്
സംവിധാനം  : ഴാങ് പിയറി ഡാര്‍ഡെന്‍ , ലൂക്  ഡാര്‍ഡെന്‍

പരിഭാഷ         : വി. അബ്ദുൾ ലത്തീഫ്
Frame rate        :  23.976
Running time   : 95 minute
#info     :DFD0352FA3FA5A0A2243C0DD49056A7DD854ED62

Download Link
Opensubtitles
DropBox
SubScene





2014 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍  പാം ഡിഓര്‍ അവാര്‍ഡിന് വേണ്ടി മല്‍സരവിഭാഗത്തിലുണ്ടായിരുന്ന ഫ്രെഞ്ച് സിനിമയാണ് ടൂ ഡെയ്സ്, വണ്‍ നെറ്റ്. ഴാങ് പിയറിയും, ലൂക്  ഡാര്‍ഡെന്നും സംവിധാനം ചെയ്ത ഈ സിനിമ നിരവധി അന്തരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍  ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ സാര്‍വലൗകിക കഥ പറയുന്നതിനായി ബല്‍ജിയന്‍ സംവിധായകരായ ഡാര്‍ഡെന്‍ സഹോദരന്‍മാര്‍   പ്രമുഖ അന്താരാഷ്ട്ര അഭിനേത്രിയായ മോറിയോണ്‍ കോട്ടിലാടുമായി ആദ്യമായി കൈകോര്‍ത്തിരിക്കുന്നു.

കടുത്ത വിഷാദരോഗത്തിന്റെ ആക്രമണത്തിന് ശേഷം സാന്ദ്ര ജോലിക്ക് തിരികെ പ്രവേശിക്കുന്നു. എന്നാല്‍ ഒരു ജീവനക്കാരി കുറഞ്ഞാലും  കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് തിരിച്ചറിയുന്ന അധികൃതര്‍ സാന്ദ്രയോട് പണിയില്‍ നിന്നും പിരിയാന്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന വോട്ടെടുപ്പില്‍ , തന്റെ സഹപ്രവര്‍ത്തകര്‍ തിനിക്കെതിരെ വോട്ട് ചെയ്യുമെന്ന് സാന്ദ്ര മനസിലാക്കുന്നു. ആഴ്ചയുടെ അവസാനം സമയത്തിനെതിരെ തുഴഞ്ഞ് സാന്ദ്ര അവരുടെ ഭര്‍ത്താവിന്റെ സഹായത്തോടെ സഹപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. വളരെക്കാലമായി ആവിശ്യപപ്പെടുന്ന ബോണസ് വേണെന്ന് വച്ചാല്‍ തന്റെ ജോലി നിലനിറുത്താന്‍ സാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സാന്ദ്ര ശ്രമിക്കുന്നു. എന്നാല്‍ ഓരോരുത്തരെ കാണുന്തോറും സാന്ദ്ര വളരെ വിചിത്രമായ മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കുകയാണ്. അപ്രതീക്ഷിത സംഗതികളാണ് സാന്ദ്രയ്ക്ക് നേരിടേണ്ടി വരുന്നത്. സാമൂഹിക ഐക്യദാര്‍ഢ്യത്തെ കുറിച്ചുള്ള ശക്തമായ പ്രഖ്യപനമായി ചിത്രം മാറുന്നു.

Thursday, 6 November 2014

Last Year at Marienbad (1961) ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ബാദ് (1961)

എംസോണ്‍ റിലീസ് - 94

Last Year at Marienbad (1961)
ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ബാദ് (1961)
ഭാഷ : ഫ്രെഞ്ച്
സംവിധാനം : അലന്‍ റെനെ

പരിഭാഷ : ഹുസൈന്‍ K.H
Frame rate : 29 FPS
Running time : 89 minutes (1:28:48)
#info : 04664a5a0f347515414c314e12c78db672d45d17

Download link
Last Year at Marienbad (1961) Opensubtitles
Last Year at Marienbad (1961) DropBox



യുദ്ധത്തിനെതിരായുള്ള ചലച്ചിത്രങ്ങളില്‍ ഏറെ പ്രസിദ്ധമാണ് അലന്‍ റെനെയുടെ 'ഹിരോഷിമ മോണ്‍ അമര്‍'. മനുഷ്യരുടെ കൂട്ടക്കുരുതി വ്യക്തിമനസ്സിന്റെ ശവപ്പറമ്പായി മാറുന്നതിന്റെ കഥയാണത്. പ്രമേയം സാമൂഹ്യപരമാകുമ്പോഴും വ്യക്തിയുടെ ആന്തരികലോകത്തെയാണ് അലന്‍ റെനെ അതില്‍ ചിത്രീകരിച്ചത്.

'മരിയന്‍ബാദിലെ പോയവര്‍ഷ' ത്തില്‍ സമൂഹം ഉപരിവര്‍ഗ്ഗത്തിന്‍റെ ചെറിയൊരു വൃത്തത്തില്‍ , ഒരു കൊട്ടാരത്തില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. റെനെയുടെ കണ്ണില്‍ അവരുടെ ലോകം മരവിച്ചതാണ്. ജീര്‍ണ്ണിച്ച പൂന്തോപ്പാണത്. ജഢീകരിച്ചതും ചലനമറ്റതുമാണ്. ഓര്‍മ്മകള്‍ പോലും ഓര്‍മ്മത്തെറ്റുകളാണ്. പ്രണയം അവിടെ ഒരു ഇല്യൂഷന്‍ മാത്രമാണ്. അവിടെ കളിക്കുന്ന കളികള്‍പോലും വിസ്മയങ്ങള്‍ ജനിപ്പിക്കാത്തവിധം  ഏകപക്ഷീയമാണ്.

ജഢത്വം മുറ്റിനില്‍ക്കുന്ന ഒരു ലോകത്തിന്റെ നിശ്ചലദൃശ്യങ്ങളെ എങ്ങനെ ചലനാത്മകമാക്കാമെന്നതിന്റെ മികച്ച ചലച്ചിത്രോദാഹരണമാണ് മരിയന്‍ബാദ്. സ്മൃതികള്‍ക്കും വിസ്മൃതികള്‍ക്കുമിടയിലുള്ള അനന്തമായൊരു ചാഞ്ചാട്ടമാണ് അതിന്റെ ചിത്രസന്നിവേശം. നിഴലും വെളിച്ചവും കെട്ടുപിണഞ്ഞ അതിന്റെ പ്രതലത്തില്‍ നിഴലുകളില്ലാത്ത പരിസരവും അനക്കമറ്റ മനുഷ്യരും പ്രത്യക്ഷപ്പെടുന്നു. ഉപരിപ്ലവമെന്നു വിശേഷിപ്പിക്കാവുന്ന കഥാതന്തുവും ശ്ലഥബിംബങ്ങളായിത്തീരുന്ന കാലവും കണ്ണിച്ചേര്‍ക്കപ്പെടുന്നത് ശബ്ദങ്ങളിലൂടെയാണ്. കവിതയോടടുത്തുനില്‍ക്കുന്ന ഒരു തിരക്കഥയുടെ ചലച്ചിത്രഭാഷ്യം കൂടിയാണ് മരിയന്‍ബാദ്.

സിനിമയിലെ സ്ഥലവും കാലവും, ചലനവും നിശ്ചലതയും, ദൃശ്യവും ശബ്ദവും, യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥങ്ങളും, ഒറ്റപ്പെട്ടവരും ആള്‍ക്കൂട്ടങ്ങളും, നിരന്തരം വേര്‍പെടുകയും സൗമ്യമായി കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്ന മരിയന്‍ബാദ് അരനൂറ്റാണ്ടിനു ശേഷവും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വിസ്മയകരമായൊരു പാഠപുസ്തകമായി നിലകൊള്ളുന്നു.

Download link
Last Year at Marienbad (1961) Opensubtitles
Last Year at Marienbad (1961) DropBox