എംസോൺ വരിക്കാരാകൂ (Subscribe Mailing List of MSone - Malayalam Subtitles)
ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന e-mail id ലേക്ക് എംസോണ്‍ റിലീസ് ചെയ്യുന്ന പുതിയ സബ്ടൈറ്റിലുകളെ കുറിച്ചുള്ള അറീപ്പും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കും തുടര്‍ച്ചയായി കിട്ടും.
നിങ്ങള്‍ക്ക് ഏതെങ്കിലും കാരണത്താല്‍ വരിക്കാരായത് തുടരുവാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത e-mail id യില്‍ നിന്നും സബ്ജെക്ടില്‍ "Unsubscribe" എന്നു ടൈപ്പ് ചെയ്ത് msonesubs-leave@autistici.org എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ അയച്ചാല്‍ മതി.
To unsubscribe from this list, send a mail to msonesubs-leave@autistici.org with Subject "Unsubscribe".
ഒണ്‍ലി ഫോര്‍ വിന്‍ഡോസ് യൂസേർസ് !!!! :) മലയാളം സബ്ടൈറ്റില്‍ ഇവിടെ നിന്ന് ലഭിക്കുന്നത് രണ്ടു ഫോര്‍മാറ്റില്‍ ആണ് ഒന്ന് SRT ഫയലും, മറ്റൊന്ന് idx/sub ഫോര്‍മാറ്റും ആണ്. SRT ഫോര്‍മാറ്റ് യഥാര്‍ത്ഥത്തില്‍ ഒരു ടെക്സ്റ്റ് ഫയല്‍ ആണ്. ഇതില്‍ ഇന്ന സമയം മുതല്‍ ഇന്ന സമയം വരെ ഇന്ന ടെക്സ്റ്റ് ആണ് വരേണ്ടത് എന്ന നിര്‍ദേശം ആണ് ഉള്ളത്. ടൈം കോഡും അതിനു അനുസ്രിതമായ ഒരു ടെക്സ്റ്റും ആണ് ഇതില്‍ ഉണ്ടാവുക.
സിനിമ പ്ലേ ചെയ്യ്തത്തിനു ശേഷം സബ്ടൈറ്റില്‍ എന്നാ ഓപ്ഷന് എടുത്തു ഇവിടെ നിന്നുള്ള SRT ഫയല്‍ സെലക്റ്റ് ചെയ്താല്‍ സബ്ടൈറ്റില്‍ മലയാളത്തില്‍ കാണാവുന്നതാണ്. നിങ്ങളുടെ ഓപ്പറെറ്റിംഗ് സിസ്റ്റം Windows 7 ആണെങ്കില്‍ KM Player, Media Player Classic എന്നീ പ്ലെയറില്‍ വളരെ മിഴിവോട് കൂടി സബ്ടൈറ്റില്‍ കാണാന്‍ സാധിക്കും. Windows Media Player മലയാളം സബ്ടൈറ്റില്‍ കാണുന്നതിന് നമ്മുടെ സബ്ടൈറ്റില്‍ മൂവിയുള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക. അതിനുശേഷം സബ്ടൈറ്റില്‍ ഫയലിനെ മൂവിഫയലിന്റെ അതേ പേരിലേക്ക് റിനേം ചെയ്യുക.
ഇനി XP ആണെങ്കില്‍ ചിലപ്പോ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടി വരും. മലയാളം യൂണികോഡ് ഫോണ്ട് ആയ രചന, കാര്‍ത്തിക എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. ഇവ ഡൌണ്‍ലോഡ് ചെയ്തിട്ടും പ്രശ്നം തീരുന്നില്ലെങ്കില്‍ തല്ക്കാലം SRT ഫയല്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം സബ്ടൈറ്റില്‍ കാണാന്‍ സാധിക്കില്ല.
പ്രത്യേകം ശ്രദ്ധിക്കുക: SRT ഫയല്‍ ഉപയോഗിച്ച് VLC മീഡിയ പ്ലെയറില്‍ മലയാളം കാണാന്‍ സാധിക്കില്ല. VLC തല്ക്കാലം ഈ സൗകര്യം സപ്പോര്‍ട്ട് ചെയ്യുന്നില്ല.
പൂര്‍ണമായ ആസ്വാദനത്തിനു എം-സോണ്‍ നിര്‍ദേശിക്കുന്നത് SRT ഫയല്‍ ഉപയോഗിചു കാണാന്‍ ആണ്. എന്നാലും മുകളില്‍ പറഞ്ഞ പോലെ XP യില്‍ കാണാന്‍ സാധിക്കാത്ത സാഹചര്യം വരിക ആണെങ്കില്‍ idx/SUB ഫോര്‍മാറ്റ് ഉപയോഗിക്കാം. idx/SUB ഫോര്‍മാറ്റ് ടെക്സ്റ്റ് ഫയലുകള്ക് പകരം ചിത്രങ്ങള്‍ ആയാണ് സബ്ടൈറ്റില്‍ സൂക്ഷിക്കുന്നത്. മുകളിലെ പോലെ തന്നെ VLC യില്‍ സിനിമ പ്ലേ ചെയ്തതിനു ശേഷം സബ്ടൈറ്റില്‍ സെലെക്റ്റ് ഓപ്ഷന് എടുത്തു idx അല്ലെങ്കില്‍ SUB ഫയല്‍ സെലെക്റ്റ് ചെയ്താല്‍ സബ്ടൈറ്റിലുകള്‍ കാണാവുന്നതാണ്. ഇത് ചിത്രങ്ങള്‍ ആയതിനാല്‍ ഫോണ്ടിന്റെ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. പക്ഷെ നിലവില്‍ SRT ഫയലുകള്‍ idx/SUB ഫോര്മാട്ടിലെക് മാറ്റുമ്പോള്‍ ചില്ലക്ഷരങ്ങള്‍ക്ക് പ്രശ്നം ഉണ്ടാവുന്നുണ്ട്, അവ വ്യക്തമായി കാണാന്‍ സാധിക്കില്ല. എങ്കിലും മുകളില്‍ പറഞ്ഞ പോലെ SRT പ്രശ്നങ്ങള്‍ ഉണ്ടാക്കുക ആണെങ്കില്‍ ഇതുപയോഗിച്ച് തീര്‍ച്ചയായും സിനിമ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും.
2 - അല്ലെങ്കില്‍ ഇതേ അപ്ലികേഷന് വേറെ രീതിയില്‍ ഡൌണ്‍ലോഡ് ചെയാം.. ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം ... പക്ഷെ ഇത് ക്രാക്കെട് പ്രോഗ്രാമാണ്, പരിമിതമായ സവിശേഷതകല്‍ ലഭ്യമാകൂ.. ഒപ്പം നിയമ വിരുദ്ധവും.. ഈ ഓപ്ഷന് ചെയുമ്പോള്‍ സ്വന്തം റിസ്കില്‍ ചെയുക .. :) :) :) _______________________
ഇനി അടുത്ത സ്റ്റെപ് ഭാഷ എന്ക്കോടിംഗ് സെറ്റിംഗ്സ് ആണ് .. # ഇന്‍സ്റ്റാള്‍ ചെയ്ത Movist അപ്ലിക്കേഷന്‍ തുറന്ന് അതിന്റെ Preferences സെറ്റിംഗില്‍ പോകുക .. # തുടര്‍ന്ന് സബ് ടൈറ്റില്‍ ടാബ് സെലക്ട് ചെയുക. അതില്‍ Text Encoding ഓപ്ഷന് സെലക്ട് ചെയുക. # തുടര്‍ന്ന് ഭാഷ ക്രമികരികേണ്ട ഒരു ബോക്സ് വരും. അതില്‍ + (add) ക്ലിക്ക് ചെയ്ത് Blatic (windows ) ആഡ് ചെയുക. # തുടര്‍ന്ന് Blatic (windows ) വലിച്ചു മുകളില്‍ കൊണ്ട് വരുക.. എല്ലാം ക്ലോസ് ചെയുക.
ഇനി മലയാളം സബ് ടൈറ്റില്‍ ഉള്ള ചിതം ഒന്ന് ഓപ്പണ്‍ ചെയ്ത് നോക്കൂ.. കാണുക വ്യത്യാസം :) ഒപ്പം കുറച്ചുകൂടി മനസിലാക്കാന്‍ വേണ്ടി ഈ വീഡിയോ ക്ലിപ്പും ഉപകരിക്കും ...
പലരും ചോദിക്കുന്ന സംശയമാണ് ഫോണിലോ ടാബ്ലറ്റിലോ മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് സിനിമ കാണാന്‍ സാധികുമോ എന്നത്. തീര്‍ച്ചയായും Android പ്ലാറ്റ്ഫോമില്‍ വര്‍ക്ക് ചെയ്യുന്ന ഫോണില്‍ നിങ്ങള്‍ക്ക് മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് സിനിമ കാണാന്‍ സാധിക്കും.
മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ ആണെങ്കില്‍ തീര്‍ച്ചയായും നമ്മള് ഇവിടെ കൊടുക്കുന്ന മലയാളം srt ഫയല്‍ വര്‍ക്ക് ചെയ്യും... ജെല്ലിബീന്‍ വേര്‍ഷന്‍ 4.1.2 ആണ് എങ്കില്‍ ഫോണിലെ തന്നെ default വിഡിയോ പ്ലയറില്‍ subtitle വര്‍ക്ക് ചെയ്യും... അതിനായി വിഡിയോ പ്ലയറില്‍ കാണേണ്ടത് ഏതു സിനിമ ആണോ അത് തുറന്നിട്ട് സെറ്റിംഗ്സ് എടുക്കുക... അതില്‍ സബ് ടൈറ്റില്‍ ഓണ്‍ ചെയ്യുക... അപ്പൊ വിഡിയോ പ്ലയര്‍ തന്നെ ഓട്ടോമാറ്റിക് ആയി ഫോണില്‍ സേവ് ചെയ്തിട്ടുള്ള srt ഫയല്‍ detect ചെയ്തോളും... പിന്നെ സബ് ടൈറ്റിലും സീനും തമ്മില്‍ സമയവ്യത്യാസം ഉണ്ടെങ്കില്‍ sync option വെച്ച് രണ്ടും കൃത്യമായി സെറ്റ് ചെയ്യാം....
ഇനി മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാത്ത ഫോണ്‍ ആണെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് anjali.karthika, kaumudi. akshar ഇതില്‍ ഏതെന്കിലും ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക.... മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക... ഫോണ്‍ ബൂട്ട് ആവുമെന്നാണ് മിക്ക ടെക് സൈറ്റുകളിലും പറയുന്നത്.... അത് കൊണ്ട് ഫോണിനു എന്താ സംഭവിക്കുക അല്ലെങ്കില്‍ ഫയല്‍ എന്തെങ്കിലും നഷ്ടമാകുമോ എന്നൊന്നും എനിക്കറിയില്ലാ.. കാരണം ഞാനിതു വരെ അത് ചെയ്തു നോക്കിയിട്ടില്ല എന്നത് തന്നെ.... do it with your own risk.....
ഇനി ജെല്ലിബീന്‍ വേര്‍ഷന്‍ 4.1.2 നും മുന്‍പത്തെ വേര്‍ഷന്‍ ആണ് എങ്കില്‍ വിഷമിക്കണ്ടാ... MX player എന്ന app പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്തു അതില്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമ ഓപണ്‍ ചെയ്യുക.... അതിലും സെറ്റിംഗ്സ് എടുക്കുക... സബ് ടൈറ്റില്‍ സെലക്ട് ചെയ്യുക... ഓപ്പണ്‍ എന്ന് കാണുന്നതില്‍ ക്ലിക്ക് ചെയ്തു srt ഫയല്‍ ഏതു ഫോള്‍ഡറിലാണോ അത് സെലക്ട് ചെയ്തു വിഡിയോ പ്ലയറില്‍ ലോഡ് ചെയ്യുക... സബ് ടൈറ്റില്‍ വര്‍ക്ക് ചെയ്തോളും... അതിലും sync option ആവശ്യമെന്കില് ഉപയോഗിക്കുക.... എന്റെ അഭിപ്രായത്തില്‍ MX പ്ലയറില്‍ സിനിമ കാണുന്നതാണ് മറ്റേതു പ്ലയറില്‍ കാണുന്നതിലും സുഖം....
മലയാള സബ് ടൈറ്റില്‍ ഉണ്ടാക്കുക എന്നാല്‍ നിലവിലുള്ള മികച്ച ഇംഗ്ലീഷ് സബ്ടൈറ്റിലിന് മലയാള പരിഭാഷ ചെയ്യുക എന്നതാണ് നിലവിലുള്ള ലളിതമായ മാര്‍ഗം. വളരെ straight forword ആയ സംഗതി ആണ്, അത് കൊണ്ട് തന്നെ അത്ര എളുപ്പത്തില്‍ നടക്കുകയും ഇല്ല. കാരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് ഒരു ക്ലിക്കില്‍ വിവര്‍ത്തനം നടത്താനുള്ള സംവിധാനവും ഉണ്ടെങ്കിലും അവയുടെ വിവര്‍ത്തനം പരിതാപകരമാണ്.
സിനിമ തര്‍ജിമ ചെയ്യുന്നവര്‍ ആദ്യമായി സിനിമ കൈയില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക, ഇല്ലെങ്കിലും എഡിറ്റിംഗ് നടക്കും എങ്കിലും ചില സാഹചര്യങ്ങളില്‍ സിനിമ കണ്ടു സാഹചര്യത്തിന് അനുസരിച്ച് മലയാളീകരിക്കേണ്ടി വരും സംഭാഷണങ്ങള്‍, ഇംഗ്ലീഷില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം ചിലപ്പോള്‍ കല്ല് കടിചെക്കാം.
പരിഭാഷപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യുക. SRT ഫോര്‍മാറ്റിലുള്ള സബ്ടൈറ്റില്‍ ഫയലാണ് കൂടുതല്‍ പോപ്പുലറും പരിഭാഷ ചെയ്യുന്നതിനും മറ്റും എളുപ്പമുള്ള ഫോര്‍മാറ്റ്. SRT ഫയലില്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമയവും , സ്ക്രീനില്‍ കാണിക്കേണ്ട ടെക്സ്റ്റും. ഉദാഹരണത്തിന്
7 00:01:22,566 --> 00:01:24,085 What happens next Sunday?
7 എന്നത് സ്വീകന്‍സ് നമ്പറിനെ കുറിക്കുന്നു. 00:01:22,566 --> 00:01:24,085 എന്നത് ഇത്ര സമയം മുതല്‍ ഇത്ര സമയം വരെ എന്നതിനെ കുറിക്കുന്നു. (HH:MM:SS,XX മണിക്കുര്‍:മിനുട്ട്:സെക്കന്റ്, മില്ലി സെക്കന്റ് ) What happens next Sunday? എന്ത് ടെക്സ്റ്റാണ് കാണിക്കേണ്ടത് എന്നതിനെ കുറിക്കുന്നു.
ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഫയല്‍ നോട്ട്പാഡില് തുറക്കുക. ഇംഗ്ലീഷുലുള്ള ടെക്സ്റ്റിന് അനുയോജ്യമായ മലയാള വിവര്‍ത്തനം ടൈപ്പ് ചെയ്യുക. പരിഭാഷപ്പെടുത്തിയതിന് ശേഷം ഇംഗ്ലീഷിലുള്ള ടെക്സ്റ്റ് ഡിലീറ്റ് ചെയ്യുക. അങ്ങനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന് ശേഷം ഈ ഫയല്‍ സേവ് ചെയ്യുക.
ഇങ്ങിനെ ചെയ്യുമ്പോള്‍ ആദ്യത്തെ സേവ് ചെയ്യുന്ന സാഹചര്യത്തില്‍ File-->save as ക്ലിക്ക് ചെയ്തു ഫയല്‍ നാമം കൊടുക്കെണ്ടത്തിനു താഴെ ആയി Encodng എന്നാ ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ നിന്ന് ASCII എന്നത് മാറ്റി UTF-8 ആക്കി മാറ്റുക. ഓര്‍ക്കുക ഒരുപാട് എഡിറ്റ് നടത്തിയതിനു ശേഷം സേവ് ചെയ്യുമ്പോള്‍ ഇത് മറന്നു പോയാല്‍ നിങ്ങള്‍ പരിതപിക്കേണ്ടി വരും കാരണം പിന്നീട് നിങ്ങള്‍ തുറക്കുമ്പോള്‍ മലയാളത്തിനു പകരം കുറെ ഇഷ്ട്ടികകള്‍ ആയിരിക്കും കാണുക, മലയാളം എല്ലാം നഷ്ട്ടപെടും. ആയതിനാല്‍ ഇടയ്ക്കിടയ്ക്ക് സേവ് ചെയ്യുക.
ഇതില്‍ നമ്മുടെ സബ്ടൈറ്റില്‍ തുറക്കുക ഇതിലും മുകളില്‍ വലത്ത് ഭാഗത്ത് Encoding കാണാവുന്നതാണ് അത് UTF-8 എന്നതാക്കി മാറ്റുക, പിന്നീട് തര്‍ജിമ ചെയ്യുമ്പോള്‍ ഒറിജിനല്‍ ഫയല്‍ വലതു ഭാഗത്ത് വേറെ താനെ കാണുന്നതിനു വേണ്ടി File-->Open Original Subtitle(Translator mode...) എന്ന സൗകര്യം ഉപയോഗിക്കാം, ഇതില്‍ നിങ്ങള്‍ ആദ്യം തുറന്ന ഫയല്‍ തന്നെ തുറക്കുക. ഇപ്പോള്‍ ഒരു ഫയല്‍ നിങ്ങളുടെ ഇടതു ഭാഗത്തും വേറെ ഒരെണ്ണം നിങ്ങളുടെ വലതു ഭാഗത്തും കാണാം. വലതു ഭാഗത്തുള്ളത് അതെ പടി നില്‍ക്കുകയും ഇടതു ഭാഗത്ത് ഉള്ളത് നിങ്ങള്‍ക്ക് എഡിറ്റ് ചെയ്യുകയും ചെയ്യാം. . . ഒരു വരി ഇതേ പടി ഓര്‍മ്മ വച്ച് മുഴുവന്‍ വിവര്‍ത്തനം ചെയ്യുന്ന ബുദ്ധിമുട്ട് ഇത് മൂലം ഒഴിവാക്കാം നിങ്ങളുടെ റെഫെറന്സിനു വേണ്ടി വലതു ഭാഗത്ത് ഒറിജിനല്‍ വരികള്‍ ഇപ്പോഴും കാണാം. . . പിന്നെ നിങ്ങളുടെ വര്‍ക്ക് സേവ് ചെയ്തതിനു ശേഷം അതിന്റെ ഒരു കോപ്പി വേറെ ഉണ്ടാക്കി സേവ് ചെയ്യുക, ഇത് ചെയ്യാത്ത പക്ഷം ചില പ്രശ്നങ്ങള്‍ എനിക്ക് നേരിട്ട്, എന്തായാലും ഒരു കോപ്പി വേറെ സേവ് ചെയ്തു വച്ചോളു, റിസ്ക് എടുക്കേണ്ട
SubtitleEdit സോഫ്റ്റ്വെയര് ഉപയോഗിച്ച് എങ്ങനെ എഡിറ്റ് ചെയ്യാം എന്നതു മനസിലാക്കാന്‍ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ
ഇനി SubtitleEditല്‍ തന്നെ വീഡിയോ കാണാന്‍ സാധിക്കും, കൂടുതല്‍ സൗകര്യം ഇത് മൂലം ഉണ്ട്, അതിനായി Video-->Open Video File കൊടുക്കുക, എന്നിട്ട് നമ്മുടെ പടം സെലെക്റ്റ് ചെയ്യുക, താഴത് വലതു ഭാഗത്ത് വീഡിയോ വരണം. ഇല്ലെങ്കില്‍ Video--> Show/Hide Video എന്നത് സെലെക്റ്റ് ചെയ്യുക അല്ലെങ്കില്‍ CTRL+Q അമര്‍ത്തുക. ഇപ്പോള്‍ താങ്കള്‍ക്കു വീഡിയോ കാണാം. . എഡിറ്റ് ചെയ്യുന്നതിന് അനുസരിച്ച് സാബ് ടൈറ്റില്‍ അപ്പോള്‍ തന്നെ വീഡിയോയിലും കാണാന്‍ സാധിക്കും (വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ) Happy Translating,My translators
നിങ്ങളുടെ ടിവിയില്‍ USB വഴി മലയാള സബ്ടൈറ്റില്‍ കാണാന്‍ ആഗ്രഹിക്കുന്നു , പക്ഷെ മലയാളം സബ്ടൈറ്റില്‍ ടിവി സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലോ ? പിന്നെ ഉള്ള ഒരു വഴി മലയാളം സബ്ടൈറ്റില്‍ മൂവി ഫയലില്‍ ഹാര്‍കോഡ് ചെയ്യുക മാത്രമാണ് (മൂവി ഫയലിനോട് സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ സബ്ടൈറ്റില്‍ ഓഫ് ചെയ്യാന്‍ കഴിയില്ല... )
സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നതിന് പലതരം വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറുകളുണ്ട്. എന്നാല്‍ യൂണിക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്നതും ഫ്രീയായിട്ടുള്ളതുമായിട്ടുള്ള ഒരു സോഫ്റ്റ്വെയറാണ് MeGUI. ആദ്യം MeGUI ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. MeGUI കുറച്ച് സോഫ്റ്റവെയറുകളുടെ ഒരു ബണ്ഡിലാണ്. ആദ്യ തവണ റണ്‍ ചെയ്യുമ്പോള്‍ അത് അപ്ഡേഷന് ചോദിക്കും. അപ്ഡോറ്റ് ചെയ്തു കഴിഞ്ഞാല്‍ നമുക്ക് മലയാളം സബ്ടൈറ്റില്‍ മൂവി ഫയലിനോട് എങ്ങിനെ ഹാര്‍കോഡ് ചെയ്യാം എന്നു നോക്കാം.
അതിനു മുമ്പ് പ്രധാന മൂവി ഫോര്‍മാറ്റുകളെ കുറിച്ച് ഒരു വാക്ക്. ഒരു മൂവി ഫയല്‍ എന്നു പറയുമ്പോള്‍ അതില്‍ വിഡിയോ ഉണ്ടാകും ഓഡിയോ ഉണ്ടാകും ചിലതില്‍ സബ്ടൈറ്റില്‍ ഉണ്ടാകും ചിലപ്പോള്‍ ചാപ്റ്റര്‍ ഇന്ഫോര്മേഷനുണ്ടാകും. അങ്ങനെ കുറച്ചധികം വിത്യസ്ത ഫോര്‍മാറ്റിലുള്ള മീഡിയകളുടെ കണ്ഡൈനറാണ് ഒരു മൂവി ഫയല്‍, പ്രധാനപ്പെട്ട മൂവി ഫോര്‍മാറ്റുകളായ AVI, MP4, MKV തുടങ്ങിയവയാണ്. MeGUI ഉപയോഗിച്ച് പ്രധാനപ്പെട്ട ഈ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ എല്ലാം എന്‍കോഡ് ചെയ്യന്‍ സാധിക്കും.
ആദ്യം മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നതിന് നമ്മള് സാധാരണ വീഡിയോ കാണുമ്പോള്‍ ഉപയോഗിക്കുന്ന srt ഫോര്‍മാറ്റിലുള്ള സബ്ടൈറ്റില്‍ മതിയാകില്ല. പകരം ssa ഫോര്‍മാറ്റിലുള്ള ഫയലാണ് വേണ്ടത്. srt ഫോര്‍മാറ്റിലുള്ള ഫയലിനെ ssa ഫോര്‍മാറ്റിലാക്കുന്നത് വേണ്ട സോഫ്റ്റ്വെയറാണ് SubtitleEdit. SubtitleEdit ല്‍ srt ഓപണ്ചെയ്യുക. ssa ഫോര്‍മാറ്റില്‍ സേവ് ചെയ്യുന്നതിന് മുമ്പ് ssa ഫോര്‍മാറ്റിലുള്ള സബ്ടൈറ്റിലിന്റെ ഡിഫോള്‍ട്ടായുള്ള ഫോണ്ട് സെറ്റ് ചെയ്യുക . srt ഫയലിന് വിത്യസ്തമായി ssa ഫയല്‍ ഫോണ്ടിനെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവെക്കും. അതിന് Option -> Settings - > ASS/SSA Style -> Choose Font എടുത്ത് ആവിശ്യമുള്ള ഫോണ്ട് സെറ്റു ചെയ്യുക.
അതിന് ശേഷം ഫയല്‍ മെനുവിലെ Save As ഉപയോഗിച്ച് നമുക്ക് ssa ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. അതിന് Save As ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്ഡോവിലേ Save As Type ല്‍ Sub Station Alfa (*.ssa) സെലക്ട് ചെയ്ത് , മൂവി ഫയലുള്ള അതേ ഫോള്‍ഡറില്‍ തന്നെ ആ ഫയല്‍ സേവ് ചെയ്യുക
MeGUI ഓപണ്‍ ചെയ്യുക. Tools -> File Indexer സെലക്ട് ചെയ്യുക. Input File ല്‍ നമുക്ക് ഹാര്‍കോഡ് ചെയ്യേണ്ട മൂവി ഫയല്‍ സെലക്ട് ചെയ്യുക.
Audio Encoding ല്‍ നമുക്ക് ആവിശ്യമുള്ള Audio ചെക്ക് ചെയ്യുക. അതിന് ശേഷം Queue ക്ലിക്ക് ചെയ്യുക. മൂവിയുടെ വലിപ്പത്തിനും എന്കോഡിംഗിനും അനുസരിച്ച് അതിനു സമയമെടുക്കം.
അതിനു ശേഷം വരുന്ന MeGUI - AviSynth script creator വിന്‍ഡോവിലെ Script എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
അവിടെ #deinterlace മുകളിലായ് രണ്ട് ലൈനുകള്‍ ആഡ് ചെയ്യുക. ആദ്യം VSFilter.dll എവിടെയാണെന്ന് നോക്കി അതിന്റെ പാത്ത് കണ്ടുപിടിക്കുക അതിന് അനുസരിച്ച് സെറ്റ് ചെയ്യുക, അതു പോലെ തന്നെ ssa ഫോര്‍മാറ്റിലുള്ള ഫയലിന്റെ പാത്തും ഫയല്‍ നൈമും കൊടുക്കുക. LoadPlugin("C:\Program Files\MeGUI_2153_x86\tools\avisynth_plugin\VSFilter.dll") TextSub("H:\Hollywood\Man of Steel (2013)\Man.of.Steel.2013.720p.BluRay.x264.YIFY.ssa")
അതിനു ശേഷം Preview AVS Script എന്ന ബട്ടനില്‍ പ്രസ് ചെയ്തു മലയാളം സബ്ടൈറ്റില്‍ ശരിക്കും വരുന്നുണ്ടോ എന്നു ഉറപ്പ് വരുത്തുക.
അടുത്ത സ്റ്റെപ്പിനു മുമ്പായി Video File ന്റെ Video Bitrate എത്രയാണെന്ന് ഓര്‍ത്തുവെയ്ക്കുക. Tools -> Bitrate Calculate ക്ലിക്ക് ചെയ്യുക. അവിടെ Calculate By -> Video Bitrate എന്ന ഓപ്ഷന് ചെക്ക് ചെയ്യുക അവിടെ നേരത്തെ കണ്ടുപിടിച്ച മൂവിയുടെ Video Bitrate കൊടുക്കുക. അതിന് ശേഷം Apply ക്ലിക്ക് ചെയ്യുക copy calculated bitrate into current video setting എന്നിടത്ത് Yes ക്ലിക്ക് ചെയ്യുക.
Video Encoding ഉം Audio Encoding ലേയും Queue ക്ലിക്ക് ചെയ്യുക. കുറച്ചധികം സമയം എടുത്ത് Video യും Audio യും Encode ചെയ്യും. പുതിയതായ് ക്രിയേറ്റ് ചെയ്ത Video ഫയലില്‍ ഇപ്പോള്‍ സബ്ടൈറ്റില്‍ ഹാര്‍ഡ് കോഡ് ചെയ്തിട്ടുണ്ടാവും.
ഇനി പുതിയതായ് ക്രിയേറ്റ് ചെയ്ത Video ഫയലും Audio ഫയലും ഒന്നിപ്പിക്കുന്നതിന് Muxer ഏത് ഫോര്‍മാറ്റിലാണ് Video ക്രിയേറ്റ് ചെയ്തിട്ടുള്ള അതില്‍ Mux ചെയ്യുന്നതിന് അതിന് അനുസരിച്ചുള്ള ഓപ്ഷന് ക്ലിക്ക് ചെയ്യുക. അവിടെ Video യും Audio യും Input ല്‍ സെലക്ട് ചെയ്യുക. അതിനു ശേഷം Queue ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ മലയാളം സബ്ടൈറ്റില്‍ നിങ്ങളുടെ മൂവി ഫയലുമായി ഹാര്‍കോഡ് ചെയ്തിട്ടുണ്ടാവും.
മിക്കപ്പോഴും അനുഭവപ്പെടുന്ന പ്രശ്നമാണ് കയ്യിലുള്ള മൂവി കാണുമ്പോള്‍ സബ്ടൈറ്റില്‍ വേണ്ട സമയത്ത് വരാത്തത് അഥവാ സിങ്ക് ചെയ്യ്തു വരാത്തത്.
മൂവി ഫയലിന്റെ മൊത്തം സമയദൈര്‍ഘ്യവും അതിന്റെ ഫ്രൈം പെര് സെക്കന്റ് (fps) എന്നവയാണ് ഒരു സബ്ടൈറ്റില്‍ സിങ്ക് ചെയ്യുന്നതിന് അടിസ്ഥാനമാവുന്ന പ്രധാന ഘടകങ്ങള്‍ .
നിങ്ങളുടെ കയ്യിലുള്ള മൂവി ഫയലിന്റെ ലെംഗതും fps ഉം ഇവിടെന്ന് ഡൌണ്‍ലോഡ് ചെയ്യുന്ന സബ്ടൈറ്റില്‍ ഫയലിന്റെ ലെംഗതും fps ഒരു പോലെ ആണെങ്കില്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്യുന്നതായിരിക്കും.
മൂവി ഫയലിന്റെ മൊത്തം സമയദൈര്‍ഘ്യം നമ്മുടെ സബ്ടൈറ്റിലിന്റെ ലെംഗതും സൈം അല്ലെങ്കില്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്ത് കാണുവാന്‍ സാധ്യതയില്ല
മൂവി ഫയലിന്റെ fps ഉം സബ്ടൈറ്റിലിന്റെ fps ഉം സൈം അല്ലെങ്കില്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്തു കാണില്ല, എന്നാല്‍ SubTitleEdit പോലെയുള്ള സോഫ്റ്റ്വെയര് ഉപയോഗിച്ച് നമുക്ക് സബ്ടൈറ്റില്‍ റിസിങ്ക് ചെയ്യുവാന്‍ സാധിക്കും.
ഇവിടുന്നു് കിട്ടിയ മലയാളം സബ്ടൈറ്റില്‍ സിങ്ക് ആയില്ലെങ്കില്‍ സിങ്ക് ആവുന്ന ഒരു ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യുക (പടത്തിന്റെ പേരും റിപ്പെരുടെ പേരും കൊടുത്തു സെര്‍ച്ച് ചെയ്താല്‍ കിട്ടുമെന്ന് പറയേണ്ടല്ലോ).
SubTitleEdit ല്‍ നമ്മുടെ മലയാളം സബ്ടൈറ്റില്‍ ഓപണ്‍ ചെയ്യുക (സിങ്ക് ചെയ്യാത്തത് ) എന്നിട്ട് SubTitleEdit ലെ മെനുവില്‍ നിന്നും Synchronize എന്ന ഓപ്ഷനില്‍ പോയി Sychronize via other Subtitle എന്ന ഓപ്ഷന് എടുക്കുക. അവിടെ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു വച്ചിട്ടുള്ള Synch ചെയ്യുന്ന ഇംഗ്ലീഷ് സബ്ടൈറ്റില്‍ സെലക്ട് ചെയ്യുക.
അതില്‍ സിങ്ക് ആവുന്ന ഇംഗ്ലീഷ് സുബ്ടൈറ്റില്‍ ഡയലോഗില്‍ ക്ലിക്ക് ചെയ്തു് അതെ അര്‍ത്ഥത്തില്‍ ഉള്ള മലയാളം ഡയലോഗ് ഡബ്ബിള്‍ ക്ലിക്ക് ചെയ്തുക ( അല്ലെങ്കില്‍ Set sync point എന്ന ബട്ടന് ക്ലിക്ക് ചെയ്താലും മതി , മലയാളം സബ്ടൈറ്റിലിലെ ലൈനുകളുടെ സെലക്ട് ചെയ്ത കളര്‍ പച്ചയാകുകയും ലൈന്‍ നമ്പറും ടൈം കോഡും മാറുന്നതായും കാണാം.)
ഇങ്ങനെ ആദ്യത്തെ മൂന്നാല് ലൈനും അതു പോലെ തന്നെ അവസാനത്തെ മൂന്നാല് ഡയലോഗും ഇത് പോലെ സിങ്ക് പോയിന്റ് സെറ്റ് ചെയ്യുക. അതിനു ശേഷം OK ബട്ടന് പ്രസ് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ മലയാളം സബ്ടൈറ്റില്‍ ഇംഗ്ലീഷ് സബ്ടൈറ്റിലേതു പോലെ സിങ്ക് ചെയ്യുന്നുണ്ടാവും...
Simple Enough... മെത്തേഡ് 2.
വീഡിയോ ട്യുടോറിയല്‍ തെയ്യാറാക്കിയത് Mujeeb Rahman മെത്തേഡ് 3. അതിന് ആദ്യം വേണ്ടത് നിങ്ങളുടെ മൂവി ഫയലിന്റെ fps എന്താണെന്ന് മനസ്സിലാക്കണം. അതിന് KMPLAYER ലാണ് മൂവി കാണുന്നതെങ്കില്‍ Alt + J പ്രസ് ചെയ്യുക അപ്പോള്‍ വരുന്ന വിന്ഡോവില് മൂവി ഫയലിന്റെ fps ഉം മറ്റ് ഡിറ്റേല്സുമുണ്ടാകും. നിങ്ങളുടെ മൂവി ഫയലിന്റെ fps എത്രയാണെന്ന് മനസ്സിലാക്കുക.
തുടര്‍ന്ന് നമ്മുടെ സബ്ടൈറ്റില്‍ SubTitleEdit ലില്‍ തുറക്കുക. Synchronization -> Change Frame rate... ക്ലിക്ക് ചെയ്യുക വരുന്ന വിന്‍ഡോവിലെ From frame rate എന്നിടത്ത് നമ്മുടെ സബ്ടൈറ്റിന്റെ fps കൊടുക്കുക (നമ്മുടെ ബ്ലോഗില്‍ നിന്ന് അത് ലഭിക്കും) To frame rate എന്നിടത്ത് നിങ്ങളുടെ കയ്യിലുള്ള മൂവി ഫയലിന്റെ fps ഉം കൊടുക്കുക OK ക്ലിക്ക് ചെയ്യുക.
SubTitleEdit നിന്നു കൊണ്ട് തന്നെ നിങ്ങളുടെ സബ്ടൈറ്റില്‍ (fps മാറ്റിയത് ) സിങ്ക് ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് നിങ്ങളുടെ മൂവി ഫയല്‍ SubTitleEdit ലില്‍ തുറക്കുക അതിന് മെനുവില്‍ നിന്ന് Video -> Open video file ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൂവി ഫയല്‍ സെലക്ട് ചെയ്യുക, (വീഡിയോ പ്ലേ ചെയ്യുന്നതിനുള്ള വിന്‍ഡോ കാണുന്നില്ലെങ്കില്‍ Ctrl + Q പ്രസ് ചെയ്യുക, വീഡിയോ വിന്‍ഡോ SubTitleEdit ന്റെ മൈയിന് വിന്‍ഡോയുമായി ഡോക് ചെയ്യതിരിക്കുന്നത് ഈ സമയത്ത് സൌകര്യപ്രദമാണ് അതിന് മെനുവില്‍ നിന്ന് Video -> Re-dock video controls ക്ലിക്ക് ചെയ്യാവുന്നതാണ് ) അതിലെ പ്ലേ ബട്ടന് പ്രസ് ചെയ്ത് നിങ്ങള്‍ക്ക് വിഡിയോ കാണാം കൂടാതെ നമ്മള് മാറ്റം വരുത്തിയ സബ്ടൈറ്റിലും കാണാം.
ചില സമയങ്ങളില്‍ fps മാറ്റം വരുത്തിയതു കൊണ്ട് മാത്രം സബ്ടൈറ്റില്‍ സിങ്ക് ചെയ്തു വരണമെന്നില്ല. ചിലപ്പോള്‍ കുറച്ച് സെക്കന്റുകള്‍ക്ക് മുന്നേ ആയോ അല്ലെങ്കില്‍ കുറച്ച് സെക്കന്റുകള്‍ക്ക് പിന്നെ ആയോ ആയിരിക്കും സബ്ടൈറ്റില്‍ വരുന്നത് ഈ പ്രശ്നം പരിഹരിക്കുന്നതിന് ആദ്യം എത്ര സെക്കന്റ് മുന്നേ അല്ലെങ്കില്‍ എത്ര സെക്കന്റ് പിന്നെ ആണ് സബ്ടൈറ്റില്‍ വരുന്നതെന്ന് മനസ്സിലാക്കണം.
അതിന് മുമ്പ് പറഞ്ഞ പോലെ വീഡിയോ ഓപ്പണ്‍ ചെയ്യുക . ആദ്യ സംഭാഷണം വരുന്നത് വരെ വീഡിയോ പ്ലേ ചെയ്യുക , ആദ്യ സംഭാഷണം വരുമ്പോള്‍ തന്നെ വീഡിയോ പോസ് ചെയ്യുകയും വീഡിയോയുടെ അപ്പോഴുള്ള പ്ലേയിംഗ് ടൈം മനസ്സിലാക്കുകയും ചെയ്യുക. ഇനി അവിടെ വരേണ്ട സബ്ടൈറ്റില്‍ ഏതെന്ന് മൈയിന് വിന്ഡോവില് നോക്കി മനസ്സിലാക്കുകയും വിഡിയോ പ്ലയറിലെ സമയവും സബ്ടൈറ്റിലിലെ Starting time മായുള്ള വിത്യാസം എത്ര മില്ലി സെക്കന്റാണെന്ന് കണക്ക് കൂട്ടുകയും ചെയ്യുക.
തുടര്‍ന്ന് മെനുവിലെ Synchronization -> Adjust all times (show earlier/later) ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്ഡോവില് നമ്മള് കണക്ക് കൂട്ടിയ സമയവിത്യസം കൊടുക്കുകയും സബ്ടൈറ്റില്‍ മുന്നേ ആണോ പിന്നേ ആണോ വരേണ്ടത് എന്നതനുസരിച്ച് Show earlier / Show later ബട്ടന് ക്ലിക്ക് ചെയ്യുക ഇപ്പോള്‍ സബ്ടൈറ്റില്‍ സിങ്ക് ചെയ്തിട്ടുണ്ടാകും.
സബ്ടൈറ്റിലിന് അനുയോജ്യമായ (സിങ്ക് ചെയ്യുന്ന) മൂവി എവിടെ നിന്നും ലഭിക്കും.
സാധരണ ടോറന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്താണ് മിക്കവരും റിപ്പ് ചെയ്ത മൂവി കാണാറുള്ളത്. എന്നാല്‍ ഇങ്ങനെ ഷെയര്‍ ചെയ്യപ്പെടുന്ന ചില മൂവികള്ക്കെങ്കിലും കോപ്പിറൈറ്റ് പ്രശ്നമുള്ളതിനാല്‍ തന്നെ മൂവിയുടെ ടോറന്റ് ഡയറക്ട് ലിങ്ക് പബ്ലിക്കായ് ഷെയര്‍ ചെയ്യുന്നത് എംസോണ്‍ ഒഴിവാക്കുകയാണ്.
എംസോണ്‍ സാധരണയായി വളരെ പോപ്പുലറായ റിപ്പ് വേര്‍ഷനാണ് സബ്ടൈറ്റില്‍ നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും പോപ്പുലറായ റിപ്പിന് എംസോണിന്റെ സബ്ടൈറ്റില്‍ സിങ്ക് ചെയ്യാറുണ്ട്.
സബ്ടൈറ്റില്‍ റിലീസ് ചെയ്യുമ്പോള്‍ കൊടുക്കുന്ന സബ്ടൈറ്റിലിന്റെ സമയദൈര്‍ഘ്യം , FPS എന്നിവ നിങ്ങളുടെ കയ്യിലുള്ള മൂവിയുമായി മാച്ച് ചെയ്യുകയാണെങ്കില്‍ നമ്മുടെ സബ്ടൈറ്റില്‍ സിങ്ക് ചെയ്യുന്നതായിരിക്കും.
ഹാഷ് ഇന്‍ഫോര്‍മേഷന്‍ ഉപയോഗിച്ച് ഗൂഗ്ലില്‍ സെര്‍ച്ച് ചെയ്താല്‍ അനുയോജ്യമായ (സിങ്ക് ചെയ്യുന്ന) മൂവി ഫയലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.
MSone എന്നാല്‍ Malayalam Subtitles for EveryONE ലോക സിനിമകള്‍ക്ക് ഇംഗ്ലീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, ഇറ്റലി അങ്ങനെ എല്ലാ ഭാഷകള്‍ക്കും സബ്ടൈറ്റില്‍ ലഭ്യമാണ് , എന്തുകൊണ്ട് മലയാളത്തിലും അത് ലഭ്യമാക്കി കൂടാ ...
നമ്മുടെ മാതൃഭാഷ ആയ മലയാളത്തില്‍ ക്ലാസിക്കുകളായ സിനിമകള്‍ക്ക് സബ്ടൈറ്റില്‍ ലഭ്യമാക്കുക എന്നതാണ് എംസോണിന്റെ ലക്ഷ്യം. ഇതൊരു ദീര്‍ഘകാല പ്രോജക്റ്റ് ആണ്, വളരെ മെല്ലെ നടത്തികൊണ്ട് പോകുന്ന ഒരു പ്രോജക്റ്റ് ആയി കണക്കാക്കുക.
വിന്‍ഡോസ് 7 നില് SubtitleEdit ഉപയോഗിച്ച് മലയാളം സബ്ടൈറ്റില്‍ നിര്‍മ്മിക്കുന്നതിനുള്ള ടൂറ്റോറിയല്‍
ഇവിടെ ഉദാഹരണത്തിന് Luis Bunuel ന്റെ Viridiana എന്ന സിനിമയ്ക്ക മലയാളം സബ്ടൈറ്റില്‍ തെയ്യറാക്കുന്ന വിധമാണ് കാണിച്ചിരിക്കുന്നത്. ഇത് പോലെ തന്നെ നിങ്ങള്‍ക്ക് സബ്ടൈറ്റില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയ്ക്കും ചെയ്യാം.
ആദ്യം Subtitle Edit സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യത് ഇന്‍സ്റ്റാള്‍ ചെയ്യുക
അതിനു ശേഷം നിങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സിനിമയ്ക്ക് അനുയോജ്യമായ srt ഫോര്‍മാറ്റിലുള്ള ഇംഗ്ലീഷിലുള്ള സബ്ടൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യുക (www.opensubtitles.org പോലുള്ള സൈറ്റുകളില്‍ അത് ലഭിക്കും) . അതിനു ശേഷം ഡൌണ്‍ലോഡ് ചെയ്ത srt ഫയല്‍ സിനിമയുടെ ഫയലുള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക. അതിനു ശേഷം കയ്യിലുള്ള ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഫയലിന്റെ ഒരു കോപ്പി എടുക്കുക. സബ്ടൈറ്റില്‍ ചെയ്യത് കഴിഞ്ഞിട്ട് വല്ല അബദ്ധവും കാണിച്ചാല്‍ ഒറിജിനില്‍ അവിടെ തന്നെ കിടക്കുമല്ലോ... ഒന്നിന് Viridiana.eg എന്നും മറ്റേതിന് Viridiana.ml എന്നും പേര് കൊടുക്കുക.
അതിന് ശേഷം Viridiana.ml എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Subtitle Edit എന്ന സോഫ്റ്റ്വെയറില് തുറക്കുക. സബ്ടൈറ്റില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള വിന്ഡോവാണിത്. എന്നാല്‍ ഈ വിന്ഡോവില് തന്നെ വീഡിയോ കാണുന്നതിനും മറ്റുമുള്ള വിന്‍ഡോകള്‍ കാണാം. എഡിറ്റ് ചെയ്യുന്നതിന് കൂടുതല്‍ സ്ഥലം കിട്ടുന്നതിന്. ഈ വിന്‍ഡോകള്‍ Un dock ചെയ്തിട്ട് ക്ലോസ് ചെയ്യാം (Video ->Un-dock video controls ).
ഇനി നമുക്ക് പരിഭാഷപ്പെടുത്തി തുടങ്ങാം. പരിഭാഷപ്പെടുത്തമ്പോള് എന്നു പറയുമ്പോള്‍ അതിലെ ഓരോ ലൈനും മലയാള പരിഭാഷ ടൈപ്പ് ചെയ്യുക , അങ്ങിനെ വരുമ്പോള്‍ ഇംഗ്ലീഷിലുള്ള ഭാഗം നഷ്ടപ്പെടും. എന്നാല്‍ പരിഭാഷ ശരിയായോ എന്നും മറ്റ് ചെക്കു ചെയ്യുന്നതിന് വേണ്ടി ഇംഗ്ലിഷിലുള്ള സബ്ടൈറ്റില്‍ ഇടത് വശത്ത് എപ്പോള്‍ വേണമെങ്കിലും നോക്കാവുന്ന രീതിയില്‍ തുറന്ന് വെയ്ക്കാം. അതിന് File മെനുവിലെ Open Original Subtitle (For Translation mode) ക്ലിക്ക് ചെയ്ത് നമ്മള് നേരത്തെ Viridiana-eg എന്ന പേര് കൊടുത്ത് സേവ് ചെയ്ത ഫയല്‍ എടുക്കുക.
മലയാളത്തില്‍ പരിഭാഷപ്പെടുത്തി തുടങ്ങുന്നതിന് മുമ്പ് Encoding Unicode(UFT-8) ആക്കാന്‍ മറക്കരുത്. Encoding Unicode(UFT-8) ലാക്കാന്‍ മറന്നാല്‍ നമ്മള് മലയാളത്തിലാക്കിയ ഭാഗം വെറും ചതുരക്കട്ടകളായി ആയിരിക്കും സേവ് ആവുക. നമ്മള് ഇത്ര നേരവും ചെയ്തത് വേസ്റ്റാവും അതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
ക്ലാസിക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ തെയ്യാറാക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി എം-സോണ്‍ ഫേസ്ബുക്ക് ഗ്രൂപ്പ് ആദ്യമായി പുറത്തിറക്കുന്ന മലയാളസബ്ടൈറ്റിലാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ Children of Heaven
എല്ലാവരും മലയാളം സബ്ടൈറ്റിൽ ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു. തെറ്റുകുറ്റങ്ങളും നിങ്ങളുടെ അഭിപ്രായവും കാത്തിരിക്കുന്നു ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
1998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാർത്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.
Sub Title Details Run Time: 88 minutes Format: AVI, MP4 FPS: 23.976