Monday, 31 March 2014

Planet Earth: Season 1, Episode 6 Ice Worlds (2006)

എംസോണ്‍ റിലീസ് - 48

Planet Earth: Season 1, Episode 6 Ice Worlds (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 6 ഐസ് വേള്‍ഡ്സ്  (2006)




Planet Earth  പരമ്പരയിലെ ആറാം  ഖണ്ഡമാണിത്.

ഭൂമിയുടെ ധ്രുവങ്ങളായ , ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക് പ്രദേശങ്ങളെയാണ്  ഈ ഭാഗം പരിചയപ്പെടുത്തുന്നത്. എപ്പോഴും മഞ്ഞ് മൂടിക്കിടക്കുന്ന ഈ പ്രദേശങ്ങളിലെ ജീവനുകളെയും, അവരുടെ അതിജീവനത്തേയും സവിസ്തരം ഈ ഭാഗം അവതരിപ്പിക്കുന്നു. ധ്രുവങ്ങളിലെ , ഋതുഭേദങ്ങളേയും, അതിനോടുള്ള ജീവികളുടെ പ്രതികരണവുമൊക്കെ, അതീവ ഹൃദ്യതയോടെ ഈ ഭാഗം ഒപ്പിയെടുത്തിട്ടുണ്ട്. ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുന്ന പുത്തന്‍ കാലാവസ്ഥയില്‍, ധ്രുവ പ്രദേശങ്ങളും , അവിടുത്തെ ജീവനുകളും നേരിടുന്ന ഗുരുതര പ്രതിസന്ധി  ഈ ഭാഗം തുറന്നു കാട്ടുന്നു. തികച്ചും, പ്രതികൂലമായ സാഹചര്യത്തില്‍ പകര്‍ത്തപ്പെട്ട ഒരു ഭാഗമായിട്ട് പോലും, ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി തീരാന്‍ ഈ ഭാഗത്തിന് കഴിയുന്നുണ്ട് .

സമയദൈര്‍ഘ്യം  : 51  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
Download Link
Planet Earth: Season 1, Episode 6 Ice Worlds (2006) OpenSubtitles
Planet Earth: Season 1, Episode 6 Ice Worlds (2006) DropBox

Saturday, 22 March 2014

The Shawshank Redemption (1994) ദി ഷോശാന്ക് റിഡമ്പ്ഷന്‍ (1994)

എംസോണ്‍ റിലീസ് - 47

The Shawshank Redemption (1994)
ദി ഷോശാന്ക് റിഡമ്പ്ഷന്‍ (1994)





ക്ഷമ + ത്യാഗം + പ്രതീക്ഷ + കഠിനാധ്വാനം = സ്വാതന്ത്ര്യം.

1982 ല്‍ ഇറങ്ങിയ Stephen King ന്‍റെ  Rita Hayworth and Shawshank Redemption എന്ന നോവലിന്‍റെ ചെറിയ അളവില്‍ അവലംബിച്ചിട്ടുള്ള ദ്രിശ്യയവിഷ്കാരമാണ് 1994 -ൽ പുറത്തിറങ്ങിയ അമേരിക്കൻ ഡ്രാമ ചലച്ചിത്രമായ Frank Darabont സംവിധാനം ചെയ്ത The Shawshank Redemption.

REDEMPTION = മോചനം, പേര് പോലെ തന്നെ ഈ ചിത്രം ആ സ്വാതന്ത്രത്തെ കൂടുതല്‍ പരാമര്‍ശിക്കുന്നു. ഇതിലെ സ്വാതന്ത്ര്യം എന്നത് ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചു വന്നതല്ല.
അത് അതീവ ക്ഷമ , ത്യാഗം പ്രതീക്ഷ, കഠിനാധ്വാനം എന്നിവയെല്ലാം ചേര്‍ന്ന് ലഭിച്ച ഒന്നാണ് അത്.

20 വര്‍ഷത്തെ അങ്ങേയറ്റത്തെ ക്ഷമയും കാത്തിരിപ്പും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ടാണ് ആന്‍ഡി ദുഫ്രൈൻ ജയിലില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത്.

അങ്ങേയറ്റത്തെ ത്യാഗം ഇല്ലാതെ സ്വാതന്ത്ര്യം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും എന്ന സന്ദേശം സിനിമ നല്‍കുന്നു. ആത്മവിശ്വാസം അത് എത്ര തന്നെ അതിര് കടന്നാലും ഗുണമേ ചെയ്യൂ എന്നതാണ് സത്യം. നഷ്ട്ടപെട്ട വെക്തിക്കും ഒരു നല്ലൊരു ആത്മവിശ്വാസം തരുന്ന ചിത്രം.

പരിഭാഷ:             : Mujeeb Rahman
സമയദൈര്‍ഘ്യം  : 142  മിനിട്ട്
FPS                    :  23.976
# info                  : ac418db33fa5cea4fab11bc58008fe08f291c9be

Friday, 14 March 2014

Zeitgeist: Addendum (2008) സൈട്ഗൈസ്റ്റ് : അഡന്‍ഡം (2008)

എംസോണ്‍ റിലീസ് - 46

Zeitgeist: Addendum (2008)
സൈട്ഗൈസ്റ്റ് അഡന്‍ഡം (2008)





സൈറ്റ് ഗൈസ്റ്റ് മുന്നേറ്റത്തിന്റെ ഭാഗമായി   Peter Joseph സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് സൈട്ഗൈസ്റ്റ് അഡന്‍ഡം (2008).

സാമൂഹിക വിപത്തുകളുടെ  മൂല കാരണങ്ങളെ  അന്വേഷിക്കുകയും അതിനൊരു പ്രതിവിധി കാണിച്ചു തരികയുമാണ് ഈ ഡോക്യുമെന്ററിയിലൂടെ ചെയ്യുന്നത്.  സൈറ്റ് ഗൈസ്റ്റ് പ്രസ്ഥാനം അടിസ്ഥാനതലത്തിൽ സുസ്ഥിരവികസനം എന്ന ആശപ്രചരണം മുന്നോട്ടുവെയ്കുന്ന സംഘമാണ്. വിഭവാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.  സമകാലികമായ ചേതന അഥവാ കാലഘട്ടത്തിന്റെ, തലമുറയുടെ അഭിരുചി, കാഴ്ചപ്പാട് എന്നതാണ്  സൈറ്റ് ഗൈസ്റ്റ് എന്ന വാക്കിന്റെ അര്‍ത്ഥം.

ഇന്ന് സമൂഹത്തില്‍ പല വിധ സ്ഥാപനങ്ങളാണുള്ളത് .രാഷ്ട്രിയ സ്ഥാപനങ്ങള്‍, നിയമപരമായ സ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍. സാമൂഹിക സ്ഥാനമാനങ്ങൾക്കായി സ്ഥാപനങ്ങള്‍, കുടുംബ ആദര്‍ശങ്ങള്‍, തൊഴിൽ തരംതിരിവുകൾ അങ്ങിനെ പലതും. നമ്മുടെ എല്ലാ സ്ഥാപങ്ങളുടെയും, അതിലൂടെ സമൂഹത്തിന്‍റെ തന്നെയും ജീവ-രക്തമാണ് പണം. അതിനാല്‍, നമ്മുടെ ഒക്കെ ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെയായത് എന്ന് മനസ്സിലാക്കാൻ പണത്തിന്റെ സ്ഥാപനത്തെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സാമ്പത്തികശാസ്ത്രത്തെ നമ്മള്‍ പലപ്പോഴും ചിന്താകുഴപ്പത്തോടെയും മുഷിപ്പോടെയുമാണ്  കാണുന്നത്. തീരാത്ത സാമ്പത്തിക പദാവലി പ്രവാഹങ്ങളും, ഭയപ്പെടുത്തുന്ന ഗണിതശാസ്ത്രവും, ജനങ്ങളെ എളുപ്പം അത് മനസ്സിലാക്കാനുള്ള ശ്രമത്തില്‍ നിന്നു തടയും. പക്ഷെ, യാഥാര്‍ത്ഥ്യം എന്തെന്നാല്‍, സാമ്പത്തിക വ്യവസ്ഥിതിയുടെ ഈ സങ്കീര്‍ണത, മനുഷ്യന്‍ എന്നും സഹിച്ചിട്ടുള്ള സാമൂഹികമായി മരവിപ്പിക്കുന്ന ഘടനങ്ങളെ മറച്ചുവെയ്ക്കാന്‍ ഒരുക്കിയ, വെറും ഒരു മുഖംമൂടി മാത്രമാണ്.


സമയദൈര്‍ഘ്യം  : 123 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Linguistic team international - Malayalam team
സിങ്കാവുന്ന മൂവി ഫയല്‍ 1
Download Link
Zeitgeist: Addendum (2008) OpenSubtitles
Zeitgeist: Addendum (2008) DropBox



Planet Earth: Season 1, Episode 5 Deserts (2006)

എംസോണ്‍ റിലീസ് - 45

Planet Earth: Season 1, Episode 5 Deserts (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 5 ഡസേര്‍ട്ട്സ്  (2006)




Planet Earth  പരമ്പരയിലെ അഞ്ചാം  ഖണ്ഡമാണിത്.

ഭൂമിയുടെ കരഭാഗത്തിന്‍റെ മൂന്ന് ഭാഗവും നിറയുന്നത് മരുഭൂമികളാണ്. നിര്‍ജീവമെന്ന് തോന്നുന്ന മരുഭൂമികളെയും, അവിടെ അതിജീവിക്കുന്ന ജീവനുകളെക്കുറിച്ചുമാണ്  ഈ ഭാഗം വാചാലമാകുന്നത്.  മരുഭൂമി, അവിടെ ജീവിക്കുന്നവരുടെ ജീവിതത്തേയും, ശീലങ്ങളേയും എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന്, ഈ ഭാഗം വ്യക്തമാക്കുന്നു. അപൂര്‍വ്വമായ മരുഭൂമി കാഴ്ച്ചകളും, അപൂര്‍വ്വമായ ജീവജാലങ്ങളും, അതീവ ചാരുതയോടെ, ഈ ഭാഗത്തിലൂടെ നമുക്ക് മുന്നിലേക്കെത്തുകയാണ്. ലോകത്തെ വളരെ പ്രശസ്തമായ മരുഭൂമികളെല്ലാം   ഈ ഭാഗത്ത് കടന്നു വരുന്നുണ്ട്. മറക്കാനാവാത്ത വിധം, മനോഹരമായ ദ്രിശ്യ വിസ്മയം തന്നെയാണ് ഈ ഖണ്ഡം.

സമയദൈര്‍ഘ്യം  : 51  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
സിങ്കാവുന്ന മൂവി ഫയല്‍ 1, ഫയല്‍ 2
Download Link
Planet Earth: Season 1, Episode 4 Deserts (2006) OpenSubtitles
Planet Earth: Season 1, Episode 4 Deserts (2006) DropBox

Friday, 7 March 2014

Beast of War (1988) ബീസ്റ്റ് ഓഫ് വാര്‍ (1988)

എംസോണ്‍ റിലീസ് - 44

Beast of War (1988)
ബീസ്റ്റ് ഓഫ് വാര്‍ (1988)




നിങ്ങള്‍ പരുക്ക് പറ്റി അഫ്ഘാന്‍ ഭൂമിയില്‍ കിടക്കുമ്പോള്‍ അവശേഷിക്കുന്ന ശരീരം കഷണം വെട്ടാന്‍ അഫ്ഘാന്‍ സ്ത്രീകള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ നിങ്ങള്‍ നിങ്ങളുടെ രൈഫിളിന്റെ അടുത്തേക്ക് ഉരുണ്ട് ചെന്ന് ഒരുണ്ട തലച്ചോറിലേക്ക് പായിച്ച് ഒരു യോദ്ധാവിനെ പോലെ നിങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്ക് പോവുക ---Rudyard Kipling ---

ചരിത്രത്തില്‍ ഇന്നുവരെ ആരോടും കീഴടങ്ങിയിട്ടില്ലാത്ത അന്തസ്സും ആത്മാഭിമാനവും തനതായ സാംസ്കാരിക പൈതൃകവും മനുഷ്യത്വമുള്ളവരുമായ ഒരു ഗോത്രവര്‍ഗ ജനതയാണ് അഫഗാനി മുജാഹിദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന അഫ്ഗാനികള്‍.

അവര്‍ ഒരു രാജ്യത്തിലും കടന്നുകയരുകയോ അവരുടെ ആധിപത്യം സ്ഥാപിക്കാനോ അവരുടെ സംസ്കാരം അടിചെല്പ്പിക്കുവാനോ ശ്രമിച്ചിട്ടില്ല . അവരുടെ മണ്ണില്‍ അതിക്രമിച്ചു കടന്ന വെളുത്ത ഭീകരന്മാര്‍ ആ ജനതയെ ഭൌതികമായും സാംസ്കാരികമായും നശിപ്പിക്കാനും ലോകത്തിനു മുബാകെ അപകീർത്തിപെടുത്താനും മാധ്യമ വേശ്യകളുമായി ധീര്‍ഘകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു... അന്നും ഇന്നും !

സ്വന്തം കുടുബത്തിനും, തന്‍റെ കൂട്ടുകാരനും, എല്ലാത്തിനുമുപരി തന്‍റെ മണ്ണിനും വേണ്ടി പോരാടുന്ന മുജാഹിദുകൾ (പോരാളികൾ), സോവിയറ്റ് റഷ്യ മുതൽ ഇന്ന് അമേരിക്ക വരെ ഭയക്കുന്ന ആദുനിക പടക്കോപ്പുകൾ ഇല്ലാതെ പോരാടുന്ന അഫഗാൻ മുജാഹിദുകൾ, അവരുടെ ഏറ്റവും വലിയ ആയുധമാണ് അവരുടെ ദൈവത്തിലൊട്ട് ഉള്ള ഇച്ചാശക്തി..

കാലത്തിന് ശേഷം ചരിത്രത്താളുകള്‍ പിന്നോട്ട് മറിക്കുബോൾ ഭീരുക്കള്‍ക്ക് എതിരെ പോരാടിയ ഒരു ജനതയെ കുറിച്ച് നമുക്ക് പഠിക്കാം, അവരാണ് അഫ്ഗാനികള്‍.

ചിത്രത്തിലെ ഉള്ളടക്കം:-

യുദ്ധത്തിലെ മൃഗം, നിരക്ഷരരായ അഫ്ഗാനികള്‍ ടാങ്കിനെ വിള്ളിക്കുന്നത് ഇങ്ങെനെയാണ് ഈ ചിത്രത്തില്‍ .. ഇന്നെത്തെ റഷ്യ സോവിയറ്റ് യുണിയന്‍ ആയിരുന്ന കലാം.. അഫ്ഗാനിലെ മുജഹദികളുടെ ഒരു ഗ്രാമം മുഴുവന്‍ ആക്രമിച്ച് ഒരുപാട് പേരെ കൊന്ന ശേഷം തിരിച്ച് പോകുന്ന ഒരു ടാങ്ക് അവരുടെ മലയിടക്കുകളിലൂടെയുള്ള യാത്രയില്‍ വഴി തെറ്റുന്നു. തുടര്‍ന്ന് അഫ്ഗാന്‍ പോരാളികള്‍ ഇത് പിടിച്ച് തകര്‍ക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളാണ് ചിത്രത്തില്‍ ..

അതില്‍ ഒരു കണ്‍സ്റ്റാന്‍ന്ടീന്‍ എന്നാ റഷ്യന്‍ പട്ടാളകാരന്‍ അഫ്ഗാന്‍ മുജാഹിദിന്‍റെ പിടിയില്‍ ആകുന്നു.

തീര്‍ച്ചയായും കണ്ടിരികെണ്ട ചിത്രങ്ങളില്‍ ഒന്ന്.. നിരക്ഷരരുടെ നിഷ്കളങ്കതയും, അവരുടെ തമാശയും, സ്നേഹവും അടങ്ങിയ ഒരു സൂപ്പെര്‍ ചിത്രം. എല്ലാം നഷ്ടപെട്ടിട്ടും പോരാട്ട വീര്യം ചോര്‍ന്നു പോകാതെ, കഴിയില്ല എന്നറിഞ്ഞുട്ടും പോരാടുന്നവര്‍....

സമയദൈര്‍ഘ്യം  : 106 മിനിട്ട്
FPS                    : 29.970
പരിഭാഷ:             : Mujeeb Rahman
Download Link
Beast of War 1988 Opensubtitles
Beast of War 1988 DropBox

Monday, 3 March 2014

Planet Earth: Season 1, Episode 4 Caves (2006)

എംസോണ്‍ റിലീസ് - 43

Planet Earth: Season 1, Episode 4 Caves (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 4  കേവ്സ് (2006)




Planet Earth  പരമ്പരയിലെ നാലാമത്തെ ഖണ്ഡമാണിത്. ഇത്തവണ ഗുഹകളിലേക്കും, അവിടുത്തെ ജീവിതങ്ങളിലേക്കുമാണ് നമ്മള്‍ സഞ്ചരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കുറച്ച് പര്യവേഷണങ്ങള്‍ നടന്ന സ്ഥലങ്ങളാണ് ഗുഹകള്‍ . ജലത്തിനും, ഭൂമിക്കും കീഴേയുള്ള, ദുര്‍ഘടവും, വിശാലവും,മനോഹരവും ഭയാനകവുമായ ഗുഹകളും, നമ്മള്‍ ഇതു വരെ കാണാത്ത വിചിത്രമായ  ജീവ ജാലങ്ങളും ഈ ഖണ്ഡത്തില്‍ നമുക്ക് മുന്‍പിലേക്കെത്തുന്നു. ഗുഹകളുടെ, ജനനവും,മരണവുമെല്ലാം ഇവിടെ പ്രതിപാദ്യമാകുന്നു. ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഗുഹകളെല്ലാം ഈ   ഖണ്ഡത്തില്‍ കടന്നു വരുന്നുണ്ട്.

സമയദൈര്‍ഘ്യം  : 53  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
Download Link
Planet Earth: Season 1, Episode 4 Caves (2006) OpenSubtitles
Planet Earth: Season 1, Episode 4 Caves (2006) DropBox

Sunday, 2 March 2014

Ben Hur (1959) ബെന്‍ഹര്‍ (1959)

എംസോണ്‍ റിലീസ് - 42

Ben Hur (1959)
ബെന്‍ഹര്‍ (1959)
***********

A Masterpiece. ജനപ്രിയചരിത്രത്തില്‍ ഒരു നക്ഷത്രചിഹ്നമാണ് 1880 ല്‍ ഇറങ്ങിയ Lew Wallace ന്‍റെ ബെന്‍ഹര്‍ എന്ന നോവല്‍. പ്രസിദ്ധീകരിച്ച് 132 വര്‍ഷമായിട്ടും ബെൻഹർ ‍ സൃഷ്ടിക്കുന്ന പ്രിയത്വം അത്ഭുതകരമാണ്. ക്രിസ്തുവിന്റെയും ഒരു തേരോട്ടക്കാരന്റെയും കഥ പറഞ്ഞ ബെന്‍ഹര്‍ അരങ്ങില്‍ എത്തിയിട്ട് അര നൂറ്റാണ്ടിന് ശേഷവും പ്രീതികരമായി നിലനില്‍ക്കുന്നു. 50 വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ ഉപയോഗിച്ച അന്നത്തെ കാലത്തെ സാങ്കേതിക മികവിനെ അഭിനന്ദിക്കാതിരിക്കാന്‍ നല്ല ചിത്രങ്ങളെ ഇഷ്ടപെടുനവര്‍ക്ക് കഴിയില്ല . 3 മണിക്കൂര്‍ ദൈര്‍ഗ്യമുള്ള ഈ ചിത്രം ഒരു നഷ്ട്ടമാകില്ല ..




കഥ നടക്കുന്ന സമയം ഏശു (ഈസ) ഭൂജാതനായ സമയം അതായാത് ഒന്നാം നൂറ്റാണ്ടിലാണ്. ജെറുസലേമിലെ പണക്കാരനായ ജൂത ബെന്‍-ഹറും അദ്ധേഹത്തിന്‍റെ പഴയ ചങ്ങാതി റോമന്‍ സൈനധിപനുമായ മെസ്സലയും കുറെ കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ ആദ്യം ഇവര്‍ സന്തോഷിച്ചു. ആ സന്തോഷം അധികം നീണ്ട് നിന്നില്ല. രണ്ടു പേരുടെ രാഷ്ട്രിയ കാഴ്ചപാടുകള്‍
ആ സൌഹൃദത്തില്‍ വലിയ അകല്‍ച്ച ഉണ്ടാക്കി ഇരുവരുവരും ഉടക്കി പിരിയുന്നു.

അങ്ങെനെ ഒരിക്കെ റോമന്‍ സൈനിക പ്രദര്‍ഷനം നടക്കുമ്പോള്‍ Judah Ben-Hur ഉം അവരുടെ പെങ്ങളും വീടിനു മുകളില്‍ നിന്ന് വിക്ഷിക്കുന്ന സമയത്ത് നിര്‍ഭാഗ്യവശാല്‍ മേല്‍ക്കുരയില്‍ ഉണ്ടായിരുന്ന മേല്‍പ്പുരത്തകിട്‌ താഴെ സഞ്ചരിക്കുന്ന ഗവര്‍ണറുടെ മുകളില്‍ വീണു പരിക്കേല്‍ക്കുന്നു. പരിക്ക് നിസരമായിരുന്നു. റോമന്‍ സൈന്യാധിപനും പഴയ ചങ്ങാതിയുമായ മെസ്സാല്ലക്ക് തെറ്റൊന്നും ഇവര്‍ ചെയ്തിട്ടില്ല എന്ന് അറിഞ്ഞിട്ടും Ben-Hur യും അവരുടെ പെങ്ങളെയും അമ്മയെയും ശ്ക്ഷിക്കുന്നു.

വിചാരണ കൂടാതെ റോമാക്കാര്‍ ബെന്‍ഹറെ ഒരു യുദ്ധക്കപ്പലിലെ അടിമയായ തുഴക്കാരനാക്കിമാറ്റി. അമ്മയെയും സഹോദരിയെയും അന്തോണിയ കോട്ടയിലെ ഇരുട്ടറയിലടച്ചു.
ബെന്‍-ഹര്‍ തണ്ടുവലിച്ചോടുന്ന കപ്പല്ലില്‍ അടിമകളെ പോലെ ശിക്ഷിക്കുന്നു. അമ്മയെയും പെങ്ങളെയും ഏറ്റവും താഴെകിടയിലുള്ള ജയിലില്‍ അടക്കുന്നു.. നീണ്ട നാല് വര്‍ഷങ്ങള്‍ ...
പക്ഷെ ജൂദ ബെന്‍-ഹര്‍ ശപഥമെടുക്കുന്നു.. പ്രതികാരം വീട്ടാന്‍ ...
അങ്ങെനെ ഒരിക്കല്‍ ഗ്രീക്ക് കടല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിന്‍ നിന്ന് റോമന്‍ പ്രഭുവായ Quintus Arrius നെ ബെന്‍ ഹര്‍ രക്ഷപെടുത്തുന്നു.

കടലില്‍ ഒറ്റപെട്ടു നില്‍ക്കുന്ന സമയത്ത് സഹായത്തിനായി വന്ന മറ്റൊരു റോമന്‍ കപ്പലില്‍ കയറി ഇരുവരും റോമില്‍ എത്തി. അവിടെ വെച്ച് പ്രഭു തന്നെ രക്ഷപെടുത്തിയ ബെന്‍ ഹറെ ദത്തെടുക്കുന്നു.
തന്‍റെ സ്വതുക്കള്‍ക്ക് അവകാശം നല്‍കി, റോമന്‍ പൌരത്വം ലഭിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോകുന്നു അവിടെ വെച്ച് തേരോട്ട മത്സരത്തിന്‍റെ മുറകള്‍ പഠിക്കുകയും ഒപ്പം തന്‍റെ കുടുംബത്തെയും തിരയുന്നു.
കൂടുതലായി ഞാന്‍ ഇവിടെ വിവരിക്കുന്നില്ല.. മാസ്റ്റര്‍ പീസ് എന്ന് വിള്ളിക്കം ഈ ചിത്രത്തെ. റോമനും , അറബും, ജൂധയിസവും എല്ലാം ഉള്‍ക്കൊള്ളിച്ച ഒരു കിടു കിടില്ലന്‍ ചിത്രം .
ഈ ചിത്രത്തിലെ ഓരോ സംഭാഷണവും കുറിച്ച് വെക്കാം.. അത്രക്കും മനോഹരം!!! അത്രക്കും പന്‍ജിഗ് !!

വീരസാഹസികതയും പ്രതികാരകഥയും പ്രണയവും പിതൃസ്‌നേഹവും സഹോദരസ്‌നേഹവും സ്വന്തം ജനതയോടുള്ള പ്രതിജ്ഞാബദ്ധതയുമെല്ലാമടങ്ങുന്ന കാല്പനിക ഘടകങ്ങളാണ് ബെന്‍ ഹറിന്റെ ജനപ്രീതി ഇന്നും നിലനിര്‍ത്തുന്നത്. ബെന്‍ഹറും മെസാലയും തമ്മിലുള്ള തേരോട്ട മത്സരമാണ് ആ വീരകഥയുടെ കേന്ദ്രം. മൂന്ന് അധ്യായങ്ങളിലായി Lew Wallace വരച്ചിട്ട ആന്റിയോക്കിലെ തേരോട്ടമാണ് ചലച്ചിത്ര ഭാവനയെയും പിടികൂടിയത്. ഹോളിവുഡ് സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് 1959-ല്‍ MGM സ്റ്റുഡിയോ നിര്‍മ്മിച്ച് William Wyler‍ സംവിധാനം ചെയ്ത ബെന്‍ഹര്‍ . ഏറ്റവുമധികം ഓസ്‌കറുകള്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ബെന്‍ഹര്‍ (11 Oscar) .

സമയദൈര്‍ഘ്യം  : 208 മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Mujeeb Rahman (Right Thinkers)
Download Link
Ben Hur 1959 Opensubtitles
Ben Hur 1959 DropBox

Friday, 21 February 2014

The Message (1976) ദി മെസേജ് (1976)

എംസോണ്‍ റിലീസ് - 41

The Message (1976)
ദി മെസേജ് (1976)
***************



ലോക മുസ്ലിങ്ങളുടെ പ്രിയ നേതാവ് മുഹമ്മദ്‌ നബിയുടെ ജീവചരിത്രത്തിന്‍റെ  ചലച്ചിത്രാവിഷ്ക്കാരമാണ് 1976 ല്‍ പുറത്തിറങ്ങിയ The Message. അറബിയിലും ഇംഗ്ലീഷിലും പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്  അമേരിക്കകാരനായ   Moustapha Akkad ആണ്. അദ്ദേഹം തന്നയാണ് നിര്‍മാണ ചിലവും വഹിചിരുന്നതും. The Messanger of God എന്നായിരുന്നു ആദ്യ പേര്. യൂ.എസില്‍ പുറത്തിറക്കുന്നതിന് വേണ്ടി The Message എന്നാക്കുകയായിരുന്നു.
വളരെ സൂക്ഷമാതയോടും ശ്രദ്ധയോടും നിര്‍മ്മിച്ച ഈ ചിത്രം അക്കാദമിക്ക് ഇസ്ലാമിക പണ്ഡിതരുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു . ഇസ്ലാമിനോടും നബിയോടും പരമാവധി ആദരം പുലര്‍ത്തികൊണ്ട് ഈ ചിത്രം നിര്‍മ്മിച്ചു.
ചിത്രത്തിന്‍റെ നിര്‍മാതാവും സംവിധായകനുമായ Musthafa Akkad ഒരു ഇന്റര്‍വ്യൂവില്‍ വിശദമാക്കിയത് ഇങ്ങെനെ "ഒരു പാശ്ചാത്യ രാജ്യക്കാരനായ മുസ്ലിം എന്ന നിലയിൽ ഇസ്ലാമിനെ കുറിച്ച സത്യം വെളിപ്പെടുത്താൻ ഞാൻ ബാധ്യസ്ഥനാണ്‌ എന്ന് തോന്നി.
എഴുനൂറ് മില്ല്യൻ ജനങ്ങൾ പിന്തുടരുന്ന ഒരു മതമായിട്ടും അതിനെകുറിച്ച് ഇപ്പോഴും ജനങ്ങൾക്ക് കാര്യമായൊന്നുമറിയില്ല."
പ്രാവച്ചകന്‍റെ ജീവിതത്തെ ആസ്പദിച് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അദ്ദേഹത്തെ ചിത്രികരിക്കുന്നില്ല.  ചില ഘട്ടങ്ങളില്‍ പ്രവാചകന്‍ ക്യാമറക്ക് പിന്നില്‍ ഉണ്ടെന്നു സങ്കല്പ്പികേണ്ടി വരും . അദ്ധേഹത്തിന്‍റെ സഹയാത്രികര്‍ ആയിരുന്ന അബൂബക്കര്‍,ഉമ്മര്‍,ഉസ്മാന്‍, അലി എന്നിവരെയും ചിത്രികരിച്ചിട്ടില്ല. എന്നാല്‍ അവരൊക്കെ പ്രവാചകന്‍റെ കൂടെ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിച് കൊണ്ടാണ് ഈ ചിത്രം
നയിക്കുനത്. ലോകത്ത് അനേകം ഭാഷകളില്‍ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഇസ്ലാമിന്റെ ആദ്യകാലത്തെ കുറിച്ച് മനസിലാക്കാന്‍ സഹായമാകുന്ന ചിത്രഖ്യനം കൂടിയാണ്.



ചിത്രത്തിന്‍റെ ഉള്ളടക്കം ഇങ്ങെനെ :-
പ്രവാചകന്റെ ആദ്യ കാലങ്ങളിൽ മക്കയിലെ കഅബയിൽ നടക്കുന്ന ബിംബാരാധനയുടെയും, ബഹുദൈവരാധനയും  ഉൽസവത്തിന്റെയും ആരവങ്ങളോടെയാണ് സിനിമ ആരംഭിക്കുന്നത്.
ഇവയെല്ലാം മനപ്രയാസങ്ങളോടെയും വെറുപ്പോടെയും വീക്ഷിക്കുന്ന പ്രവാചകൻ. തുടർന്ന് പ്രവാചകന് ഹിറാ ഗുഹയിൽ നിന്ന് നിന്ന് ദിവ്യബോധനം ലഭിച്ചതായി കുടുംബത്തിലും പ്രമാണി വൃന്തങ്ങളിലും സംസാരമുയരുന്നു. രഹസ്യമായി പ്രവാചകന്റെ ആശയങ്ങളെ പിന്തുടരുന്ന യുവാക്കളുടെ എണ്ണം വർദ്ദിക്കുന്നു. അവർ രാത്രി കാലങ്ങളിൽ പാത്തു പതുങ്ങിയും ഒരിടത്തു ഒരുമിച്ചു കൂടി ഖുർആനിക വാക്യങ്ങൾ ചർച്ച ചെയ്തു.  പ്രവാചകനെ അനുനയിപ്പിക്കാനും ദൗത്യത്തിൽ നിന്ന് പിന്മാറ്റാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന് പരസ്യപ്രബോധനത്തിനായി അനുവാദം ലഭിക്കുന്നതോടെ കഅ്ബയിലേക്ക് വരികയും തങ്ങളുടെ ആദർശം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതി ശത്രുക്കളെ കൂടുതൽ പ്രകോപിതരാക്കുകയും ദുർബലരായവരിൽ നിന്ന് മർദ്ദന പീഢനമുറകൾ ആരംഭിക്കുന്നു. മർദ്ദന മുറകൾ സഹിക്കാതെ ഒരു വിഭാത്തെ എത്യേപ്യയിലെ ക്രൈസ്തവ രാജാവിന്റെ അടുക്കലേക്ക് പ്രവാചകൻ നിയോഗിക്കുന്നു.
ഇതായിരുന്നു ആദ്യ പലായനം. പിന്നീട് സംഘമായി മദീനയിലേക്ക് പലായനം നടത്തുകയും അവിടെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. മദീനയിലെത്തിയിട്ടും ശത്രുക്കൾ നടത്തുന്ന സൈനിക നീക്കങ്ങളെ ചെറുക്കുന്ന ബദ്ർ, ഉഹ്ദ് യുദ്ധങ്ങൾ ഫിലിമിൽ ചിത്രീകരിക്കുന്നു.
പ്രവാചകന്റെ അമ്മാവൻ ഹംസ കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ കാണാം. ഹംസയുടെ കരൾ കടിച്ചു തുപ്പുന്ന ഹിന്ദ് എന്ന സ്ത്രീ അടക്കം മനപ്പരിവർത്തനത്തിന് അവസരമുണ്ടാകുകയും, മക്ക ജയിച്ചടക്കുമ്പോഴുള്ള പ്രവാചകന്റെ ഉദാരസമീപനം ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്.
പ്രവാചകന്റെ അന്ത്യപ്രഭാഷണത്തോടെ  കൂടി ചിത്രം അവസാനിക്കുന്നു.
________

2011 ൽ The Message എന്ന പേരിൽ തന്നെ ഈ ചിത്രത്തിന്‍റെ  മലയാളം പതിപ്പും പുറത്തിറങ്ങി. ഭാഷ വിവര്‍ത്തനം ഇതിനു ഇല്ലായിരുന്നു
ഇതിന്‍റെ ഭാഷ വിവര്‍ത്തന ഉപശീര്‍ഷകം ഒരു കൂട്ടം ഫേസ് ബുക്ക്‌ സുഹ്ര്തുക്കളും നിര്‍വഹിച്ചു.

സമയദൈര്‍ഘ്യം  : 54  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : Mujeeb Rahman (Right Thinkers)
സിങ്കാവുന്ന മൂവി ഫയല്‍
Download Link
The Message 1976 Opensubtitles
The Message 1976 DropBox

Tuesday, 18 February 2014

Planet Earth: Season 1, Episode 3 Fresh Water

എംസോണ്‍ റിലീസ് - 40

Planet Earth: Season 1, Episode 3 Fresh Water (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 3  ഫ്രഷ് വാട്ടര്‍ (2006)




ഭൂമിയിലെ ശുദ്ധ ജലത്തെക്കുറിച്ചാണ് ഈ ഖണ്ഡം സംസാരിക്കുന്നത്. മലമുകളില്‍ നിന്നും, അരുവികളായി യാത്ര തുടങ്ങി,നദികളായി മാറി, ഒടുവില്‍ തടാകത്തിലോ , സമുദ്രത്തിലോ എത്തിച്ചേരുന്ന, ജലത്തിന്‍റെ സഞ്ചാര പാതകളിലൂടെയാണ് ഈ ഭാഗം സഞ്ചരിക്കുന്നത്. ജലത്തിന്‍റെ ഈ യാത്ര, നമ്മുടെ ഹരിതാഭയേയും, ജീവജാലങ്ങളെയും എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്ന് ഈ ഖണ്ഡം വ്യക്തമാക്കുന്നു. ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന വെള്ളച്ചാട്ടമായ Angel വെള്ളച്ചാട്ടം, വലിയ തടാകമായ ബെയിക്കല്‍ തടാകം, ആമസോണ്‍ നദി മുതലായവയെല്ലാം ഈ ഖണ്ഡത്തിന്‍റെ   ഭാഗമാവുന്നു. Planet Earth ന്‍റെ മറ്റു ഖണ്ഡങ്ങളെപ്പോലെ തന്നെ, ഉജ്ജലമായ ദ്രിശ്യാനുഭാവമാണ് ഈ ഖണ്ഡത്തിലും നിങ്ങളെ കാത്തിരിക്കുന്നത്.

ഒന്നാമത്തെയും രണ്ടാമത്തേയും ഖണ്ഡം പരിഭാഷപ്പെടുത്തിയ അവര്‍ കരോളിന്‍ തന്നെയാണ് ഈ ഭാഗവും പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

സമയദൈര്‍ഘ്യം  : 54  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
സിങ്കാവുന്ന മൂവി ഫയല്‍ 1, ഫയല്‍ 2
Download Link
Planet Earth: Season 1, Episode 3 Fresh Water (2006) OpenSubtitles
Planet Earth: Season 1, Episode 3 Fresh Water (2006) DropBox

Sunday, 9 February 2014

Planet Earth: Season 1, Episode 2 Mountains

എംസോണ്‍ റിലീസ് - 39

Planet Earth: Season 1, Episode 2 Mountains (2007)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 2 മൌണ്ടന്‍സ് (2007)



പ്ലാനെറ്റ് എര്‍ത്തിലെ രണ്ടാം ഖണ്ഡം പര്‍വ്വതങ്ങളെയും അവിടെത്തെ ജീവികളുടെ അതിജീവനത്തെയും കുറിച്ചാണ്.  ലോകത്തിലെ ഏറ്റവും പ്രശസ്തവും ഉത്തുംഗവുമായ ഹിമാലയം , മൌണ്ട കെ 2 തുടങ്ങിയ  പര്‍വ്വതങ്ങളില്‍ ജീവിക്കുക എന്നത് അത്യന്തം അപകടകരവും  അതിജീവന സാധ്യത വിരളവുമായിരിക്കുമ്പോള്‍ തന്നെ അവയെ അതിജീവിക്കുന്ന ജൈവലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് മൊണ്ടന്‍സ് എന്ന ഈ ഖണ്ഡം . ഒന്നമത്തെ ഖണ്ഡം പരിഭാഷപ്പെടുത്തിയ അവര്‍ കരോളിന്‍ തന്നെയാണ് ഈ ഭാഗവും പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

സമയദൈര്‍ഘ്യം  : 44  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍
Download Link
Planet Earth: Season 1, Episode 2 Mountains (2007) OpenSubtitles
Planet Earth: Season 1, Episode 2 Mountains (2007) DropBox

Wednesday, 5 February 2014

Helvetica (2007) ഹെല്‍വെറ്റിക്ക (2007)

എംസോണ്‍ റിലീസ് - 38

Helvetica (2007)
ഹെല്‍വെറ്റിക്ക (2007)



മലയാള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഒരു വ്യാഴവട്ടക്കലത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി  തൃശൂരിലെ സാഹിത്യ അക്കദമിയില്‍ വച്ച്  നടന്ന, ചലച്ചിത്ര പ്രദര്‍ശനത്തില്‍ ഈ   ഡോക്യുമെന്റ്ററി മലയാള സബ്ടൈറ്റിലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.   Helvetica (2007)  മുദ്രണകലയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്.

ഈ ഡോക്യുമെന്ററിയുടെ മലയാള ഉപശീര്‍ഷകം തെയ്യാറാക്കിയത് കെ.എം ഹുസൈന്‍ എന്ന രചന ഹുസൈന്‍ മാഷാണ്. മലയാളത്തിലെ തനത് ( പഴയ ) ലിപിലുള്ള  ആദ്യ ഫോണ്ട് നിര്‍മ്മിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. പിന്നീട് യൂണിക്കോഡിലേക്കും രചന ഫോണ്ടിനെ മാറ്റിയതും ഇന്ന് ആഗോളമലയാളിയുടെ കംപ്യൂട്ടര്‍ മലയാള എഴുത്തിന് കടപ്പെട്ടിരിക്കുന്നതും ഈ ഫോണ്ടും അതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ നിദാന്ത സേവനവുമാണ്.


സമയദൈര്‍ഘ്യം  : 80  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : കെ.എം ഹുസൈന്‍

Monday, 27 January 2014

Planet Earth: Season 1, Episode 1 From Pole to Pole (2007)

എംസോണ്‍ റിലീസ് - 37

Planet Earth: Season 1, Episode 1 From Pole to Pole  (2006)
പ്ലാനെറ്റ് എര്‍ത്ത്: സീസണ്‍ 1, എപ്പിസോഡ് 1 ഫ്രം പോള്‍ ടു പോള്‍ (2006)

അസാധാരണം............അവിസ്മരണീയം .....Planet Earth.
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്...........ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം..........




71 ഓളം ക്യാമറാ പ്രവർത്തകർ , ലോകത്തിന്റെ ഏഴു വൻകരകളിലെ 204 സ്ഥലങ്ങളിൽ അഞ്ചു വർഷങ്ങൾ (2002-2006) കൊണ്ട് ചിത്രീകരിച്ച Documentary....

BBC യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ(£16 million) nature documentary....

HD ഫോർമാറ്റിൽ ചിത്രീകരിക്കപെട്ട ആദ്യ nature documentary....

എന്ത് കൊണ്ട് Planet Earth "അസാധാരണമായ" ഒരു documentary ആകുന്നുവെന്നതിന്‍റെ  വലിയ കാരണങ്ങളിൽ ചില ചെറിയ, ചെറിയ സാങ്കേതിക കാരണങ്ങൾ ആണ് ഇത് വരെ പറഞ്ഞത്.BBC , Discovery തുടങ്ങിയവയുടെ സംയുക്ത നിർമ്മാണ ചുമതലയിൽ , നമ്മുടെ ഭൂമിയെക്കുറിച്ച്‌, ഭൂമിയിലെ ജീവ ജാലങ്ങളെ കുറിച്ച് നിർമിക്കപെട്ട documentary ആണ് Planet Earth. മഞ്ഞുറഞ്ഞ ധ്രുവങ്ങൾ മുതൽ, ആഴക്കടലിന്റെ ആഴങ്ങൾ വരെ നീളുന്ന അവിസ്മരണീയമായ ഒരു യാത്ര. ഒരു മണിക്കൂർ നീളമുള്ള 11 എപ്പിസോഡുകൾ ( "From Pole to Pole", "Mountains","Fresh Water","Caves"..."Ocean Deep"). ലോകം ഇതുവരെ ക്യാമറയിലൂടെയോ, നേരിട്ടോ കാണാത്ത, ഇനി ഒരിക്കലും കാണാൻ സാധ്യതയും ഇല്ലാത്ത കാഴ്ചകളുടെ ഒരു HD ഘോഷയാത്ര ആയി തീരുന്നുണ്ട്‌ Planet Earth.
ആദ്യ എപ്പിസോഡായ From Pole to Pole ന്റെ അവര്‍ കരോളിന്റെ കാവ്യത്മകമായ പരിഭാഷ
കൂടുതല്‍ വായനയ്ക്ക് അദ്ദേഹത്തിന്റെ ബ്ലോഗിലേക്ക് 


സമയദൈര്‍ഘ്യം  : 44  മിനിട്ട്
FPS                    : 23.976
പരിഭാഷ:             : അവര്‍ കരോളിന്‍

Download Link
Planet Earth: Season 1, Episode 1 From Pole to Pole  (2006) OpenSubtitles
Planet Earth: Season 1, Episode 1 From Pole to Pole  (2006) DropBox