മലയാളം സബ്ടൈറ്റില്‍ പാക്ക് 1 - നവംബര്‍ 2012 *****************************************************************
ഈ സംരംഭം തുടങ്ങിയിട്ട് ഒരു മാസം ആയിരിക്കുന്നു, വെറും ഒരു മാസത്തില്‍ അഞ്ചു സിനിമകള്‍ക്ക് സബ്ടൈറ്റില്‍ തയ്യാറാക്കാന്‍ നമുക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ഈ സംരംഭത്തില്‍ ഒത്തു പ്രവര്‍ത്തിച്ചാല്‍ ഇനിയും നമുക്ക് ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ അമ്പതു കൊല്ലത്തിലെ പ്രധാനപെട്ട സിനിമകള്‍ എല്ലാം തന്നെ മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് കാണാന്‍ സാധിക്കുന്ന ഒരു കാലം വിദൂരമല്ല. ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇനിയും ആള്‍ക്കാര്‍ വരേണ്ടതുണ്ട്. ഇത് വരെ ഈ സംരംഭത്തില്‍ പങ്കാളികള്‍ ആയ ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് തന്നെ മറ്റുള്ളവരോടും ഈ സംരംഭത്തില്‍ തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ അവസരത്തില്‍ ഇത് വരെ ഇറങ്ങിയതെല്ലാം ചേര്‍ത്തു ഒരു പാക്ക് ഇറക്കാന്‍ ആഗ്രഹിക്കുകയാണ്
ഇത് വരെ ചെയ്ത പ്രോജക്റ്റുകള്‍ താഴെ പറയുന്നവയാണ്.
ചില്‍ട്രന്‍ ഓഫ് ഹെവന്‍ (Children of Heaven, 1997)
സൈക്കോ (Psycho, 1960)
ഇന്‍സെപ്ഷന്‍ (Inception 2010)
സ്പ്രിംഗ്, സമ്മര്‍,ഫാള്‍, വിന്‍റെര്‍ ആന്‍ഡ് സ്പ്രിംഗ് (Spring Summer Fall Winter and Spring 2003)
സിനിമ പരദൈസോ എന്നാ മനോഹര സിനിമയുടെ സംവിധായകന്‍ സംവിധാനം ചെയ്ത സിനിമ, ഒരു കൌമാരക്കാരന്റെ മലേന എന്ന സ്ത്രീയോടുള്ള ലൈംഗിക ആകര്‍ഷണം അവനെ ഒരു ഒളിഞ്ഞു നോട്ടക്കാരനാക്കുന്നു. അവന്റെ കണ്ണുകളിലൂടെ മലെനയുടെ ജീവിതം, സാമൂഹിക അവസ്ഥകള്‍, സമൂഹത്തിന്റെ മാന്യത എന്ന മൂടുപടം ഒക്കെയും നാം കാണുന്നു. അധിക വായനക്ക്
എം-സോണിന്റെ അഞ്ചാമത് സംരംഭം നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു
Translated by M-Zone member JeshiMon - Malena Directed by the director of beautiful movie Cinema Paradiso.
എം-സോണ്‍ ഗ്രൂപ്പിന്റെ നാലാമത് റിലീസ് - ഇന്‍സെപ്ഷന്‍ (2010), ഞങ്ങള്‍ക്കുറപ്പാണ് നിങ്ങള്‍ക്കീ സിനിമ ഇംഗ്ലീഷില്‍ കണ്ടിട്ട് മനസ്സിലായിട്ടില്ല എന്ന്. എന്തുകൊണ്ട് മലയാളത്തില്‍ ഒന്ന് ശ്രമിച്ചു കൂടാ. കുറച്ചെങ്കിലും കൂടുതല്‍ മനസ്സിലാവും എന്ന് തീര്‍ച്ച.
The 4th release of Msone Group - INCEPTION(2010), We are almost sure that you cant understand this movie till now. Why dont you try the movie with our malayalam subtitles. You will get the idea for sure.
MSone is proud to present before you their 4th project INCEPTION by Christopher Nolan
Film:INCEPTION Director: Christopher Nolan Version:BR RiP, DvD RiP Run Time: 147 minutes Frame Rate: 23.976 FPS
ഇത്തവണ കിം കി ദുക് കിം എന്ന പ്രശസ്ത കൊറിയന്‍ സംവിധായകന്‍റെ സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ് സ്പ്രിംഗ് എന്ന ചിത്രം ആണ് നിങ്ങള്ക്ക് വേണ്ടി മലയാളത്തില്‍ ഒരുക്കിയിരിക്കുന്നത്. . . ജീവിതത്തിലെ പല കാലഘട്ടങ്ങളെ കുറിച്ച് വ്യക്തമായി പ്രതിപാതിക്കുന്ന ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറച്ചേ ഉള്ളൂ എങ്കിലും പ്രാധാന്യം എറിയതാണ്. ഇത്തരം ഒരു സിനിമ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. . .
Film Name: Spring Summer Fall Winter and Spring (2003) Language:Korean Director: Kim Ki Duk Kim Version available: DvD RiP and 3CD RiP Frame Rate: 23.976 FPS
Download Links ************** DVD Rip ^^^^^^^ SRT File Downlaod
എം-സോൺ അഭിമാനപുരസ്കരം മലയാളികൾക്ക് ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ സൈക്കോയുടെ മലയാളം സബ്ടൈറ്റിൽ കാഴ്ച്ചവെക്കുന്നു. ഇനി ഹിച്ച്‌കോക്കിന്റെ ഈ ക്ലാസിക്ക് സിനിമ മലയാളത്തിൽ കാണാം.
സസ്പെൻസ്/ഹൊറർ ശ്രേണിയിൽ പെടുന്ന സിനിമകളിലെ ക്ലാസിക്കായി കണകക്കുന്ന സിനിമയാണ് ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് സംവിധാനം ചെയ്ത് 1960-ല്‍ പുറത്തിറങ്ങിയ സൈക്കോ. ഈ സിനിമയിൽ ഹിച്ച്‌കോക്ക് മനുഷ്യമനസില്‍ നിര്‍വചിക്കാനാവാത്തവിധം പതിഞ്ഞുകിടക്കുന്ന ഒറ്റപ്പെടല്‍ എന്ന അവസ്ഥ, വിധേയത്വം, ലൈംഗികചോദന, മറ്റുളളവരുടെ ചെയ്തികളെ അവരറിയാതെ മാറിനിന്നുളള ഒളിഞ്ഞുനോട്ടം, പൈശാചികത, അതോടൊപ്പം കഴിഞ്ഞകാലത്തിന്റെ നടുക്കം തരുന്ന ക്രൂരത കലര്‍ന്ന സംഭവങ്ങളുടെ ഓര്‍മകള്‍-ഇവയെല്ലാം ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമായ വിധത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്
MSone is announcing their second official release This time MSone comes with a English Classic, A HitchCockian Thriller
Children of Heaven ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് കഴിഞു ഇങ്ങനെ ഒരു ഗ്രൂപ്പ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല ഇത് ഇത്രയധികം മുന്നോട്ടു പോകുമെന്നും വേറെയും സിനിമകള്‍ ചെയാന്‍ സാധിക്കുമെന്നും. ഇപ്പോള്‍ Children of Heaven ശേഷം മൂന്നു സിനിമകള്‍ ആണ് നമ്മള്‍ തുടങ്ങിയത്. Psycho, Inception, Cinema Paradiso
ഇവ രണ്ടും ഗ്രൂപ്പില്‍ തന്നെ പുരോഗമിച്ചപ്പോള്‍ Cinema Paradiso നമ്മള്‍ കുറച്ചു കൂടി സൌകര്യപ്രദമായ വിക്കി പേജില്‍ ആണ് തുടങ്ങിയത്. അവിടെ പലരും സഹകരിക്കുന്നുണ്ട്, ആരൊക്കെ എന്ന് Msone പ്രവര്‍ത്തകര്‍ മോണിട്ടര്‍ ചെയ്യുന്നുമുണ്ട് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. സിനിമ പരദൈസോ മുഴുമിപ്പിക്കാന്‍ ഏവരും സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു. താഴെ ഉള്ളതാണ് അതിന്റെ ലിങ്ക്.
അക്ഷര തെറ്റുകള്‍ തിരുത്തല്‍ തൊട്ടു നൂറു വരിയെങ്കില്‍ നൂറു വരി എഡിറ്റ് ചെയ്യുന്നത് അടക്കം നിങ്ങള്ക്ക് കഴിയാവുന്ന സഹായം ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കളെ ഇതേ കുറിച്ച് അറിയിക്കുക, അവരെയും ഇതില്‍ പങ്കാളികളാക്കുക അങ്ങനെ കഴിയുന്ന എന്തും ചെയ്യുക.
എംസോൺ വരിക്കാരാകൂ (Subscribe Mailing List of MSone - Malayalam Subtitles)
ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന e-mail id ലേക്ക് എംസോണ്‍ റിലീസ് ചെയ്യുന്ന പുതിയ സബ്ടൈറ്റിലുകളെ കുറിച്ചുള്ള അറീപ്പും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കും തുടര്‍ച്ചയായി കിട്ടും.
നിങ്ങള്‍ക്ക് ഏതെങ്കിലും കാരണത്താല്‍ വരിക്കാരായത് തുടരുവാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത e-mail id യില്‍ നിന്നും സബ്ജെക്ടില്‍ "Unsubscribe" എന്നു ടൈപ്പ് ചെയ്ത് msonesubs-leave@autistici.org എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ അയച്ചാല്‍ മതി.
To unsubscribe from this list, send a mail to msonesubs-leave@autistici.org with Subject "Unsubscribe".
ഒണ്‍ലി ഫോര്‍ വിന്‍ഡോസ് യൂസേർസ് !!!! :) മലയാളം സബ്ടൈറ്റില്‍ ഇവിടെ നിന്ന് ലഭിക്കുന്നത് രണ്ടു ഫോര്‍മാറ്റില്‍ ആണ് ഒന്ന് SRT ഫയലും, മറ്റൊന്ന് idx/sub ഫോര്‍മാറ്റും ആണ്. SRT ഫോര്‍മാറ്റ് യഥാര്‍ത്ഥത്തില്‍ ഒരു ടെക്സ്റ്റ് ഫയല്‍ ആണ്. ഇതില്‍ ഇന്ന സമയം മുതല്‍ ഇന്ന സമയം വരെ ഇന്ന ടെക്സ്റ്റ് ആണ് വരേണ്ടത് എന്ന നിര്‍ദേശം ആണ് ഉള്ളത്. ടൈം കോഡും അതിനു അനുസ്രിതമായ ഒരു ടെക്സ്റ്റും ആണ് ഇതില്‍ ഉണ്ടാവുക.
സിനിമ പ്ലേ ചെയ്യ്തത്തിനു ശേഷം സബ്ടൈറ്റില്‍ എന്നാ ഓപ്ഷന്‍ എടുത്തു ഇവിടെ നിന്നുള്ള SRT ഫയല്‍ സെലക്റ്റ് ചെയ്‌താല്‍ സബ്ടൈറ്റില്‍ മലയാളത്തില്‍ കാണാവുന്നതാണ്. നിങ്ങളുടെ ഓപ്പറെറ്റിംഗ് സിസ്റ്റം Windows 7 ആണെങ്കില്‍ KM Player, Media Player Classic എന്നീ പ്ലെയറില്‍ വളരെ മിഴിവോട് കൂടി സബ്ടൈറ്റില്‍ കാണാന്‍ സാധിക്കും. Windows Media Player മലയാളം സബ്ടൈറ്റില്‍ കാണുന്നതിന് നമ്മുടെ സബ്ടൈറ്റില്‍ മൂവിയുള്ള ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക. അതിനുശേഷം സബ്ടൈറ്റില്‍ ഫയലിനെ മൂവിഫയലിന്റെ അതേ പേരിലേക്ക് റിനേം ചെയ്യുക.
ഇനി XP ആണെങ്കില്‍ ചിലപ്പോ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടി വരും. മലയാളം യൂണികോഡ് ഫോണ്ട് ആയ രചന, കാര്‍ത്തിക എന്നിവ ഡൌണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. ഇവ ഡൌണ്‍ലോഡ് ചെയ്തിട്ടും പ്രശ്നം തീരുന്നില്ലെങ്കില്‍ തല്‍ക്കാലം SRT ഫയല്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം സബ്ടൈറ്റില്‍ കാണാന്‍ സാധിക്കില്ല.
പ്രത്യേകം ശ്രദ്ധിക്കുക: SRT ഫയല്‍ ഉപയോഗിച്ച് VLC മീഡിയ പ്ലെയറില്‍ മലയാളം കാണാന്‍ സാധിക്കില്ല. VLC തല്‍ക്കാലം ഈ സൗകര്യം സപ്പോര്‍ട്ട് ചെയ്യുന്നില്ല.
പൂര്‍ണമായ ആസ്വാദനത്തിനു എം-സോണ്‍ നിര്‍ദേശിക്കുന്നത് SRT ഫയല്‍ ഉപയോഗിചു കാണാന്‍ ആണ്. എന്നാലും മുകളില്‍ പറഞ്ഞ പോലെ XP യില്‍ കാണാന്‍ സാധിക്കാത്ത സാഹചര്യം വരിക ആണെങ്കില്‍ idx/SUB ഫോര്‍മാറ്റ് ഉപയോഗിക്കാം. idx/SUB ഫോര്‍മാറ്റ് ടെക്സ്റ്റ് ഫയലുകള്‍ക് പകരം ചിത്രങ്ങള്‍ ആയാണ് സബ്ടൈറ്റില്‍ സൂക്ഷിക്കുന്നത്. മുകളിലെ പോലെ തന്നെ VLC യില്‍ സിനിമ പ്ലേ ചെയ്തതിനു ശേഷം സബ്ടൈറ്റില്‍ സെലെക്റ്റ് ഓപ്ഷന്‍ എടുത്തു idx അല്ലെങ്കില്‍ SUB ഫയല്‍ സെലെക്റ്റ് ചെയ്‌താല്‍ സബ്ടൈറ്റിലുകള്‍ കാണാവുന്നതാണ്. ഇത് ചിത്രങ്ങള്‍ ആയതിനാല്‍ ഫോണ്ടിന്‍റെ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. പക്ഷെ നിലവില്‍ SRT ഫയലുകള്‍ idx/SUB ഫോര്മാട്ടിലെക് മാറ്റുമ്പോള്‍ ചില്ലക്ഷരങ്ങള്‍ക്ക് പ്രശ്നം ഉണ്ടാവുന്നുണ്ട്, അവ വ്യക്തമായി കാണാന്‍ സാധിക്കില്ല. എങ്കിലും മുകളില്‍ പറഞ്ഞ പോലെ SRT പ്രശ്നങ്ങള്‍ ഉണ്ടാക്കുക ആണെങ്കില്‍ ഇതുപയോഗിച്ച് തീര്‍ച്ചയായും സിനിമ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും.
2 - അല്ലെങ്കില്‍ ഇതേ അപ്ലികേഷന്‍ വേറെ രീതിയില്‍ ഡൌണ്‍ലോഡ് ചെയാം.. ടോറന്‍റ് വഴി ഡൌണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്യാം ... പക്ഷെ ഇത് ക്രാക്കെട് പ്രോഗ്രാമാണ്, പരിമിതമായ സവിശേഷതകല്‍ ലഭ്യമാകൂ.. ഒപ്പം നിയമ വിരുദ്ധവും.. ഈ ഓപ്ഷന്‍ ചെയുമ്പോള്‍ സ്വന്തം റിസ്കില്‍ ചെയുക .. :) :) :) _______________________
ഇനി അടുത്ത സ്റ്റെപ് ഭാഷ എന്ക്കോടിംഗ് സെറ്റിംഗ്സ് ആണ് .. # ഇന്‍സ്റ്റാള്‍ ചെയ്‌ത Movist അപ്ലിക്കേഷന്‍ തുറന്ന് അതിന്റെ Preferences സെറ്റിംഗില്‍ പോകുക .. # തുടര്‍ന്ന് സബ് ടൈറ്റില്‍ ടാബ് സെലക്ട് ചെയുക. അതില്‍ Text Encoding ഓപ്ഷന്‍ സെലക്ട് ചെയുക. # തുടര്‍ന്ന് ഭാഷ ക്രമികരികേണ്ട ഒരു ബോക്സ് വരും. അതില്‍ + (add) ക്ലിക്ക് ചെയ്ത് Blatic (windows ) ആഡ് ചെയുക. # തുടര്‍ന്ന് Blatic (windows ) വലിച്ചു മുകളില്‍ കൊണ്ട് വരുക.. എല്ലാം ക്ലോസ് ചെയുക.
ഇനി മലയാളം സബ് ടൈറ്റില്‍ ഉള്ള ചിതം ഒന്ന് ഓപ്പണ്‍ ചെയ്ത് നോക്കൂ.. കാണുക വ്യത്യാസം :) ഒപ്പം കുറച്ചുകൂടി മനസിലാക്കാന്‍ വേണ്ടി ഈ വീഡിയോ ക്ലിപ്പും ഉപകരിക്കും ...
പലരും ചോദിക്കുന്ന സംശയമാണ് ഫോണിലോ ടാബ്ലറ്റിലോ മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് സിനിമ കാണാന്‍ സാധികുമോ എന്നത്. തീര്‍ച്ചയായും Android പ്ലാറ്റ്ഫോമില്‍ വര്‍ക്ക് ചെയ്യുന്ന ഫോണില്‍ നിങ്ങള്ക്ക് മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് സിനിമ കാണാന്‍ സാധിക്കും.
മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ ആണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ ഇവിടെ കൊടുക്കുന്ന മലയാളം srt ഫയല്‍ വര്‍ക്ക് ചെയ്യും... ജെല്ലിബീന്‍ വേര്‍ഷന്‍ 4.1.2 ആണ് എങ്കില്‍ ഫോണിലെ തന്നെ default വിഡിയോ പ്ലയറില്‍ subtitle വര്‍ക്ക് ചെയ്യും... അതിനായി വിഡിയോ പ്ലയറില്‍ കാണേണ്ടത് ഏതു സിനിമ ആണോ അത് തുറന്നിട്ട് സെറ്റിംഗ്സ് എടുക്കുക... അതില്‍ സബ് ടൈറ്റില്‍ ഓണ്‍ ചെയ്യുക... അപ്പൊ വിഡിയോ പ്ലയര്‍ തന്നെ ഓട്ടോമാറ്റിക് ആയി ഫോണില്‍ സേവ് ചെയ്തിട്ടുള്ള srt ഫയല്‍ detect ചെയ്തോളും... പിന്നെ സബ് ടൈറ്റിലും സീനും തമ്മില്‍ സമയവ്യത്യാസം ഉണ്ടെങ്കില്‍ sync option വെച്ച് രണ്ടും കൃത്യമായി സെറ്റ് ചെയ്യാം....
ഇനി മലയാളം ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാത്ത ഫോണ്‍ ആണെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് anjali.karthika, kaumudi. akshar ഇതില്‍ ഏതെന്കിലും ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക.... മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക... ഫോണ്‍ ബൂട്ട് ആവുമെന്നാണ് മിക്ക ടെക് സൈറ്റുകളിലും പറയുന്നത്.... അത് കൊണ്ട് ഫോണിനു എന്താ സംഭവിക്കുക അല്ലെങ്കില്‍ ഫയല്‍ എന്തെങ്കിലും നഷ്ടമാകുമോ എന്നൊന്നും എനിക്കറിയില്ലാ.. കാരണം ഞാനിതു വരെ അത് ചെയ്തു നോക്കിയിട്ടില്ല എന്നത് തന്നെ.... do it with your own risk.....
ഇനി ജെല്ലിബീന്‍ വേര്‍ഷന്‍ 4.1.2 നും മുന്‍പത്തെ വേര്‍ഷന്‍ ആണ് എങ്കില്‍ വിഷമിക്കണ്ടാ... MX player എന്ന app പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്തു അതില്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമ ഓപണ്‍ ചെയ്യുക.... അതിലും സെറ്റിംഗ്സ് എടുക്കുക... സബ് ടൈറ്റില്‍ സെലക്ട് ചെയ്യുക... ഓപ്പണ്‍ എന്ന് കാണുന്നതില്‍ ക്ലിക്ക് ചെയ്തു srt ഫയല്‍ ഏതു ഫോള്‍ഡറിലാണോ അത് സെലക്ട് ചെയ്തു വിഡിയോ പ്ലയറില്‍ ലോഡ് ചെയ്യുക... സബ് ടൈറ്റില്‍ വര്‍ക്ക് ചെയ്തോളും... അതിലും sync option ആവശ്യമെന്കില്‍ ഉപയോഗിക്കുക.... എന്റെ അഭിപ്രായത്തില്‍ MX പ്ലയറില്‍ സിനിമ കാണുന്നതാണ് മറ്റേതു പ്ലയറില്‍ കാണുന്നതിലും സുഖം....
മലയാള സബ് ടൈറ്റില്‍ ഉണ്ടാക്കുക എന്നാല്‍ നിലവിലുള്ള മികച്ച ഇംഗ്ലീഷ് സബ്ടൈറ്റിലിന് മലയാള പരിഭാഷ ചെയ്യുക എന്നതാണ് നിലവിലുള്ള ലളിതമായ മാര്‍ഗം. വളരെ straight forword ആയ സംഗതി ആണ്, അത് കൊണ്ട് തന്നെ അത്ര എളുപ്പത്തില്‍ നടക്കുകയും ഇല്ല. കാരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് ഒരു ക്ലിക്കില്‍ വിവര്‍ത്തനം നടത്താനുള്ള സംവിധാനവും ഉണ്ടെങ്കിലും അവയുടെ വിവര്‍ത്തനം പരിതാപകരമാണ്.
സിനിമ തര്‍ജിമ ചെയ്യുന്നവര്‍ ആദ്യമായി സിനിമ കൈയില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക, ഇല്ലെങ്കിലും എഡിറ്റിംഗ് നടക്കും എങ്കിലും ചില സാഹചര്യങ്ങളില്‍ സിനിമ കണ്ടു സാഹചര്യത്തിന് അനുസരിച്ച് മലയാളീകരിക്കേണ്ടി വരും സംഭാഷണങ്ങള്‍, ഇംഗ്ലീഷില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം ചിലപ്പോള്‍ കല്ല് കടിചെക്കാം.
പരിഭാഷപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യുക. SRT ഫോര്‍മാറ്റിലുള്ള സബ്ടൈറ്റില്‍ ഫയലാണ് കൂടുതല്‍ പോപ്പുലറും പരിഭാഷ ചെയ്യുന്നതിനും മറ്റും എളുപ്പമുള്ള ഫോര്‍മാറ്റ്. SRT ഫയലില്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമയവും , സ്ക്രീനില്‍ കാണിക്കേണ്ട ടെക്സ്റ്റും. ഉദാഹരണത്തിന്
7 00:01:22,566 --> 00:01:24,085 What happens next Sunday?
7 എന്നത് സ്വീകന്‍സ് നമ്പറിനെ കുറിക്കുന്നു. 00:01:22,566 --> 00:01:24,085 എന്നത് ഇത്ര സമയം മുതല്‍ ഇത്ര സമയം വരെ എന്നതിനെ കുറിക്കുന്നു. (HH:MM:SS,XX മണിക്കുര്‍:മിനുട്ട്:സെക്കന്റ്, മില്ലി സെക്കന്റ് ) What happens next Sunday? എന്ത് ടെക്സ്റ്റാണ് കാണിക്കേണ്ടത് എന്നതിനെ കുറിക്കുന്നു.
ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഫയല്‍ നോട്ട്പാഡില്‍ തുറക്കുക. ഇംഗ്ലീഷുലുള്ള ടെക്സ്റ്റിന് അനുയോജ്യമായ മലയാള വിവര്‍ത്തനം ടൈപ്പ് ചെയ്യുക. പരിഭാഷപ്പെടുത്തിയതിന് ശേഷം ഇംഗ്ലീഷിലുള്ള ടെക്സ്റ്റ് ഡിലീറ്റ് ചെയ്യുക. അങ്ങനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന് ശേഷം ഈ ഫയല്‍ സേവ് ചെയ്യുക.
ഇങ്ങിനെ ചെയ്യുമ്പോള്‍ ആദ്യത്തെ സേവ് ചെയ്യുന്ന സാഹചര്യത്തില്‍ File-->save as ക്ലിക്ക് ചെയ്തു ഫയല്‍ നാമം കൊടുക്കെണ്ടത്തിനു താഴെ ആയി Encodng എന്നാ ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ നിന്ന് ASCII എന്നത് മാറ്റി UTF-8 ആക്കി മാറ്റുക. ഓര്‍ക്കുക ഒരുപാട് എഡിറ്റ് നടത്തിയതിനു ശേഷം സേവ് ചെയ്യുമ്പോള്‍ ഇത് മറന്നു പോയാല്‍ നിങ്ങള്‍ പരിതപിക്കേണ്ടി വരും കാരണം പിന്നീട് നിങ്ങള്‍ തുറക്കുമ്പോള്‍ മലയാളത്തിനു പകരം കുറെ ഇഷ്ട്ടികകള്‍ ആയിരിക്കും കാണുക, മലയാളം എല്ലാം നഷ്ട്ടപെടും. ആയതിനാല്‍ ഇടയ്ക്കിടയ്ക്ക് സേവ് ചെയ്യുക.
ഇതില്‍ നമ്മുടെ സബ്ടൈറ്റില്‍ തുറക്കുക ഇതിലും മുകളില്‍ വലത്ത് ഭാഗത്ത് Encoding കാണാവുന്നതാണ് അത് UTF-8 എന്നതാക്കി മാറ്റുക, പിന്നീട് തര്‍ജിമ ചെയ്യുമ്പോള്‍ ഒറിജിനല്‍ ഫയല്‍ വലതു ഭാഗത്ത് വേറെ താനെ കാണുന്നതിനു വേണ്ടി File-->Open Original Subtitle(Translator mode...) എന്ന സൗകര്യം ഉപയോഗിക്കാം, ഇതില്‍ നിങ്ങള്‍ ആദ്യം തുറന്ന ഫയല്‍ തന്നെ തുറക്കുക. ഇപ്പോള്‍ ഒരു ഫയല്‍ നിങ്ങളുടെ ഇടതു ഭാഗത്തും വേറെ ഒരെണ്ണം നിങ്ങളുടെ വലതു ഭാഗത്തും കാണാം. വലതു ഭാഗത്തുള്ളത് അതെ പടി നില്‍ക്കുകയും ഇടതു ഭാഗത്ത് ഉള്ളത് നിങ്ങള്‍ക്ക് എഡിറ്റ് ചെയ്യുകയും ചെയ്യാം. . . ഒരു വരി ഇതേ പടി ഓര്‍മ്മ വച്ച് മുഴുവന്‍ വിവര്‍ത്തനം ചെയ്യുന്ന ബുദ്ധിമുട്ട് ഇത് മൂലം ഒഴിവാക്കാം നിങ്ങളുടെ റെഫെറന്സിനു വേണ്ടി വലതു ഭാഗത്ത് ഒറിജിനല്‍ വരികള്‍ ഇപ്പോഴും കാണാം. . . പിന്നെ നിങ്ങളുടെ വര്‍ക്ക് സേവ് ചെയ്തതിനു ശേഷം അതിന്റെ ഒരു കോപ്പി വേറെ ഉണ്ടാക്കി സേവ് ചെയ്യുക, ഇത് ചെയ്യാത്ത പക്ഷം ചില പ്രശ്നങ്ങള്‍ എനിക്ക് നേരിട്ട്, എന്തായാലും ഒരു കോപ്പി വേറെ സേവ് ചെയ്തു വച്ചോളു, റിസ്ക് എടുക്കേണ്ട
SubtitleEdit സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എങ്ങനെ എഡിറ്റ് ചെയ്യാം എന്നതു മനസിലാക്കാന്‍ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ
ഇനി SubtitleEditല്‍ തന്നെ വീഡിയോ കാണാന്‍ സാധിക്കും, കൂടുതല്‍ സൗകര്യം ഇത് മൂലം ഉണ്ട്, അതിനായി Video-->Open Video File കൊടുക്കുക, എന്നിട്ട് നമ്മുടെ പടം സെലെക്റ്റ് ചെയ്യുക, താഴത് വലതു ഭാഗത്ത് വീഡിയോ വരണം. ഇല്ലെങ്കില്‍ Video--> Show/Hide Video എന്നത് സെലെക്റ്റ് ചെയ്യുക അല്ലെങ്കില്‍ CTRL+Q അമര്‍ത്തുക. ഇപ്പോള്‍ താങ്കള്‍ക്കു വീഡിയോ കാണാം. . എഡിറ്റ് ചെയ്യുന്നതിന് അനുസരിച്ച് സാബ് ടൈറ്റില്‍ അപ്പോള്‍ തന്നെ വീഡിയോയിലും കാണാന്‍ സാധിക്കും (വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ) Happy Translating,My translators
നിങ്ങളുടെ ടിവിയില്‍ USB വഴി മലയാള സബ്ടൈറ്റില്‍ കാണാന്‍ ആഗ്രഹിക്കുന്നു , പക്ഷെ മലയാളം സബ്ടൈറ്റില്‍ ടിവി സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലോ ? പിന്നെ ഉള്ള ഒരു വഴി മലയാളം സബ്ടൈറ്റില്‍ മൂവി ഫയലില്‍ ഹാര്‍കോഡ് ചെയ്യുക മാത്രമാണ് (മൂവി ഫയലിനോട് സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ സബ്ടൈറ്റില്‍ ഓഫ് ചെയ്യാന്‍ കഴിയില്ല... )
സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നതിന് പലതരം വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുണ്ട്. എന്നാല്‍ യൂണിക്കോഡ് സപ്പോര്‍ട്ട് ചെയ്യുന്നതും ഫ്രീയായിട്ടുള്ളതുമായിട്ടുള്ള ഒരു സോഫ്റ്റ്‌വെയറാണ് MeGUI. ആദ്യം MeGUI ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. MeGUI കുറച്ച് സോഫ്റ്റവെയറുകളുടെ ഒരു ബണ്‍ഡിലാണ്. ആദ്യ തവണ റണ്‍ ചെയ്യുമ്പോള്‍ അത് അപ്ഡേഷന്‍ ചോദിക്കും. അപ്ഡോറ്റ് ചെയ്തു കഴിഞ്ഞാല്‍ നമുക്ക് മലയാളം സബ്ടൈറ്റില്‍ മൂവി ഫയലിനോട് എങ്ങിനെ ഹാര്‍കോഡ് ചെയ്യാം എന്നു നോക്കാം.
അതിനു മുമ്പ് പ്രധാന മൂവി ഫോര്‍മാറ്റുകളെ കുറിച്ച് ഒരു വാക്ക്. ഒരു മൂവി ഫയല്‍ എന്നു പറയുമ്പോള്‍ അതില്‍ വിഡിയോ ഉണ്ടാകും ഓഡിയോ ഉണ്ടാകും ചിലതില്‍ സബ്ടൈറ്റില്‍ ഉണ്ടാകും ചിലപ്പോള്‍ ചാപ്റ്റര്‍ ഇന്‍ഫോര്‍മേഷനുണ്ടാകും. അങ്ങനെ കുറച്ചധികം വിത്യസ്ത ഫോര്‍മാറ്റിലുള്ള മീഡിയകളുടെ കണ്‍ഡൈനറാണ് ഒരു മൂവി ഫയല്‍, പ്രധാനപ്പെട്ട മൂവി ഫോര്‍മാറ്റുകളായ AVI, MP4, MKV തുടങ്ങിയവയാണ്. MeGUI ഉപയോഗിച്ച് പ്രധാനപ്പെട്ട ഈ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ എല്ലാം എന്‍കോഡ് ചെയ്യന്‍ സാധിക്കും.
ആദ്യം മലയാളം സബ്ടൈറ്റില്‍ ഹാര്‍കോഡ് ചെയ്യുന്നതിന് നമ്മള്‍ സാധാരണ വീഡിയോ കാണുമ്പോള്‍ ഉപയോഗിക്കുന്ന srt ഫോര്‍മാറ്റിലുള്ള സബ്ടൈറ്റില്‍ മതിയാകില്ല. പകരം ssa ഫോര്‍മാറ്റിലുള്ള ഫയലാണ് വേണ്ടത്. srt ഫോര്‍മാറ്റിലുള്ള ഫയലിനെ ssa ഫോര്‍മാറ്റിലാക്കുന്നത് വേണ്ട സോഫ്റ്റ്‌വെയറാണ് SubtitleEdit. SubtitleEdit ല്‍ srt ഓപണ്‍ചെയ്യുക. ssa ഫോര്‍മാറ്റില്‍ സേവ് ചെയ്യുന്നതിന് മുമ്പ് ssa ഫോര്‍മാറ്റിലുള്ള സബ്ടൈറ്റിലിന്റെ ഡിഫോള്‍ട്ടായുള്ള ഫോണ്ട് സെറ്റ് ചെയ്യുക . srt ഫയലിന് വിത്യസ്തമായി ssa ഫയല്‍ ഫോണ്ടിനെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവെക്കും. അതിന് Option -> Settings - > ASS/SSA Style -> Choose Font എടുത്ത് ആവിശ്യമുള്ള ഫോണ്ട് സെറ്റു ചെയ്യുക.
അതിന് ശേഷം ഫയല്‍ മെനുവിലെ Save As ഉപയോഗിച്ച് നമുക്ക് ssa ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. അതിന് Save As ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്‍ഡോവിലേ Save As Type ല്‍ Sub Station Alfa (*.ssa) സെലക്ട് ചെയ്ത് , മൂവി ഫയലുള്ള അതേ ഫോള്‍ഡറില്‍ തന്നെ ആ ഫയല്‍ സേവ് ചെയ്യുക
MeGUI ഓപണ്‍ ചെയ്യുക. Tools -> File Indexer സെലക്ട് ചെയ്യുക. Input File ല്‍ നമുക്ക് ഹാര്‍കോഡ് ചെയ്യേണ്ട മൂവി ഫയല്‍ സെലക്ട് ചെയ്യുക.
Audio Encoding ല്‍ നമുക്ക് ആവിശ്യമുള്ള Audio ചെക്ക് ചെയ്യുക. അതിന് ശേഷം Queue ക്ലിക്ക് ചെയ്യുക. മൂവിയുടെ വലിപ്പത്തിനും എന്‍കോഡിംഗിനും അനുസരിച്ച് അതിനു സമയമെടുക്കം.
അതിനു ശേഷം വരുന്ന MeGUI - AviSynth script creator വിന്‍ഡോവിലെ Script എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
അവിടെ #deinterlace മുകളിലായ് രണ്ട് ലൈനുകള്‍ ആഡ് ചെയ്യുക. ആദ്യം VSFilter.dll എവിടെയാണെന്ന് നോക്കി അതിന്റെ പാത്ത് കണ്ടുപിടിക്കുക അതിന് അനുസരിച്ച് സെറ്റ് ചെയ്യുക, അതു പോലെ തന്നെ ssa ഫോര്‍മാറ്റിലുള്ള ഫയലിന്റെ പാത്തും ഫയല്‍ നൈമും കൊടുക്കുക. LoadPlugin("C:\Program Files\MeGUI_2153_x86\tools\avisynth_plugin\VSFilter.dll") TextSub("H:\Hollywood\Man of Steel (2013)\Man.of.Steel.2013.720p.BluRay.x264.YIFY.ssa")
അതിനു ശേഷം Preview AVS Script എന്ന ബട്ടനില്‍ പ്രസ് ചെയ്തു മലയാളം സബ്ടൈറ്റില്‍ ശരിക്കും വരുന്നുണ്ടോ എന്നു ഉറപ്പ് വരുത്തുക.
അടുത്ത സ്റ്റെപ്പിനു മുമ്പായി Video File ന്റെ Video Bitrate എത്രയാണെന്ന് ഓര്‍ത്തുവെയ്ക്കുക. Tools -> Bitrate Calculate ക്ലിക്ക് ചെയ്യുക. അവിടെ Calculate By -> Video Bitrate എന്ന ഓപ്ഷന്‍ ചെക്ക് ചെയ്യുക അവിടെ നേരത്തെ കണ്ടുപിടിച്ച മൂവിയുടെ Video Bitrate കൊടുക്കുക. അതിന് ശേഷം Apply ക്ലിക്ക് ചെയ്യുക copy calculated bitrate into current video setting എന്നിടത്ത് Yes ക്ലിക്ക് ചെയ്യുക.
Video Encoding ഉം Audio Encoding ലേയും Queue ക്ലിക്ക് ചെയ്യുക. കുറച്ചധികം സമയം എടുത്ത് Video യും Audio യും Encode ചെയ്യും. പുതിയതായ് ക്രിയേറ്റ് ചെയ്ത Video ഫയലില്‍ ഇപ്പോള്‍ സബ്ടൈറ്റില്‍ ഹാര്‍ഡ് കോഡ് ചെയ്തിട്ടുണ്ടാവും.
ഇനി പുതിയതായ് ക്രിയേറ്റ് ചെയ്ത Video ഫയലും Audio ഫയലും ഒന്നിപ്പിക്കുന്നതിന് Muxer ഏത് ഫോര്‍മാറ്റിലാണ് Video ക്രിയേറ്റ് ചെയ്തിട്ടുള്ള അതില്‍ Mux ചെയ്യുന്നതിന് അതിന് അനുസരിച്ചുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അവിടെ Video യും Audio യും Input ല്‍ സെലക്ട് ചെയ്യുക. അതിനു ശേഷം Queue ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ മലയാളം സബ്ടൈറ്റില്‍ നിങ്ങളുടെ മൂവി ഫയലുമായി ഹാര്‍കോഡ് ചെയ്തിട്ടുണ്ടാവും.