Thursday, 9 October 2014

Tangerines (2013) ടാഞ്ചറെയ്ന്‍സ് (2013)

എം-സോണ്‍ റിലീസ് - 84

Tangerines (2013)
ടാഞ്ചറെയ്ന്‍സ് (2013)





മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 87 മത്  അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം നേടിയ എസ്റ്റോണിയന്‍ ചിത്രമായ ടാഞ്ചറെയ്ന്‍സ് ഒട്ടനവധി ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങുകയും  ഒരുപാട് പ്രേക്ഷകപ്രീതി പിടിച്ചു പറ്റുകയും ചെയ്ത ഒരു സിനിമയാണ്.

സോവിയറ്റ് യുണിയന്‍റെ തകര്‍ച്ചയോടെ,അന്നുവരെ ഒന്നായിരുന്ന ചെറുരാജ്യങ്ങള്‍  പലതും തമ്മില്‍ അടിക്കാന്‍ തുടങ്ങി.ജോര്‍ജ്ജിയയുടെ ഭാഗമായിരുന്ന അബ്കാസിയയില്‍ യുദ്ധം ആരംഭിച്ചതോടെ കാലങ്ങളായി അവിടെ താമസിച്ചിരുന്ന എസ്റ്റോണിയക്കാര്‍ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചു പോകുകയും തത്ഫലമായി അബ്കാസിയയിലെ എസ്റ്റോണിയന്‍ ഗ്രാമങ്ങള്‍ വിജനമാവുകയും ചെയ്തു. അങ്ങിനെ വിജനമായ ഒരു ഗ്രാമത്തില്‍, പല കാരണങ്ങള്‍ കൊണ്ട്( ഈ യുദ്ധത്തിനിടയില്‍ പോലും) അവിടെ നിന്നും പോകാന്‍ ആഗ്രഹിക്കാത്ത, ഓറഞ്ചുതോട്ടങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഇവോ എന്ന വൃദ്ധനും  ആളുടെ കൂട്ടുകാരനായ മാര്‍ഗുസും ജീവിച്ചിരുന്നു. അവരുടെ  ഇടയിലേക്ക് യുദ്ധത്തിന്‍റെ ഫലമായ് പരസ്പരം പോരടിച്ചിരുന്ന 2 ശത്രു സൈനികര്‍ എത്തിപ്പെടുകയാണ്.... ഇവരുടെ 4 പേരുടെ രസകരമായ ബന്ധത്തിന്‍റെയും ഇവരറിയാതെ ഇവരുടെ ഇടയില്‍ രൂപപ്പെടുന്ന സ്നേഹത്തിന്‍റെയും കഥയാണീ സിനിമ...

യുദ്ധം,ദേശീയത,മതം,രാഷ്ട്രീയം എന്നിവയേക്കാള്‍ എല്ലാം വലുത് മനുഷ്യസ്നേഹവും ആര്‍ദ്രമായ മനസ്സിലെ നന്മയുമാണെന്ന് ഈ സിനിമ നമ്മോട് സംവദിക്കുന്നു.

സമയദൈര്‍ഘ്യം   : 87 മിനിറ്റ്
FPS                    : 24.000
#info                 :766DCACA762D65DA6F99FDCC90EB55B01DEC3200
പരിഭാഷ        : എം.പി.പ്രശാന്ത് , റിജോയ് കെ.ജെ

Download Link
Tangerines (2013) Opensubtitles
Tangerines (2013) Dropbox

Wednesday, 8 October 2014

No Man's Land (2001) നോ മാന്‍സ് ലാന്‍ഡ് (2001)

എം-സോണ്‍ റിലീസ് - 83

No Man's Land (2001)
നോ മാന്‍സ് ലാന്‍ഡ് (2001)




മരണമുഖത്തെ കാണിക്കുന്ന പട്ടാള കഥകള്‍ എന്നും നമുക്ക് ആവേശമാണ്, ഇത്തരം നിരവധി പട്ടാള കഥകള്‍ നാം സിനിമയായി കണ്ടിട്ടുണ്ടാവും. എന്നാല്‍ 2002ല്‍ ഇറങ്ങിയ ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്' എന്ന ബോസ്‌നിയന്‍ സിനിമ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.

ബോസ്‌നിയന്‍ അതിര്‍ത്തിയിലെ പട്ടാള ട്രഞ്ച് ആണ് സിനിമയുടെ പശ്ചാത്തലം. ട്രഞ്ചില്‍ അകപ്പെടുന്ന കികി, സിറ എന്നീ ബോസ്‌നിയന്‍ പട്ടാളക്കാരും നിനോ എന്ന സെര്‍ബ് പടയാളിയുമാണ് സിനിമയിലേ പ്രധാന കഥാപാത്രങ്ങള്‍. അതിര്‍ത്തിയിലെ കടുത്ത വിരോധങ്ങള്‍ക്കിടയിലും ജീവന്റെ തുടിപ്പിനായി മനുഷ്യന്‍ ചിലപ്പോള്‍ ഒന്നാകുന്ന കാഴ്ച നമുക്ക്
ഇവിടെ കാണാം.  രൂക്ഷമായ യുദ്ധരംഗങ്ങളോ വലിയ വെടിയൊച്ചകളോ ഇല്ലാതെ തന്നെ യുദ്ധമുഖത്തെ അവസ്ഥകള്‍ വളരെ വ്യത്യസ്തമായി ഈ ചിത്രം കാണിക്കുന്നു. ഓരോ ഫ്രയിമും വളരെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ചിത്രം കണ്ടിറങ്ങിയാലും നെഞ്ചില്‍ ഒരു പിടച്ചില്‍ ബാക്കിയാകുന്നു.

ഡാനിസ് തനോവിച്ച് എന്ന സംവിധായന്റെ ഏറ്റവും മികച്ച സിനിമകില്‍ ഒന്നാണ് നോ മാന്‍സ് ലാന്‍ഡ് 2002ല്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഡാനിസ് തനോവിച്ച് സംവിധാനം ചെയ്ത 'നോ മാന്‍സ് ലാന്‍ഡ്'നു ലഭിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇതിന്റെ രചനയും, സംഗീത സംവിധാനവും ചെയ്തിരിക്കുന്നത്. വള്തര്‍ വാന്‍ഡെന്‍ എന്‍ഡേയാണ് (Walther vanden Ende) ചിത്രത്തിന്റെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. (കടപ്പാട് : വിജനതയിലെ മരണദൂരം by ഫൈസല്‍ ബാവ)

പരിഭാഷ: ജെഷ് മോന്‍

സമയദൈര്‍ഘ്യം : 98  മിനിട്ട്
FPS : 25
# Info               :4a10d852794212ce22cb382ddea8e75adabd197c


Download Link
No Man's Land (2001) Opensubtitles
No Man's Land (2001) Dropbox

Man of Steel - മാന്‍ ഓഫ് സ്റ്റീല്‍ (2013)

എം-സോണ്‍ റിലീസ് - 82

Man of Steel (2013)
മാന്‍ ഓഫ് സ്റ്റീല്‍ (2013)





സൂപ്പര്‍മാന്‍ സീരീസിനു ഒരു റീബൂട്ട് ആയിട്ടാണ് 2013ല്‍ ക്രിസ്റ്റഫര്‍ നോളന്റെ നിര്‍മാണത്തില്‍ Warner Bro.s മാന്‍ ഓഫ് സ്റ്റീല്‍ ഇറക്കുന്നത്‌. ഡേവിഡ് എസ് ഗോയര്‍ ആണ് തിരക്കഥ. നോളന്റെ ബാറ്റ്മാന്‍ സീരീസ് പോലെ തന്നെ സൂപ്പര്‍മാന്‍ സീരീസിന്റെ ഒരു വ്യത്യസ്ഥ വീക്ഷണം ആണ് മാന്‍ ഓഫ് സ്റ്റീല്‍ പറയുന്നത്.


പരിഭാഷ: Neseef Vaikochira

Rsolution: 1920*800
Size: 2.04G
Quality: 1080p
Frame Rate: 23.976
Language: English
Run Time: 143

Download Link
Man of Steel (2013) Opensubtitles
Man of Steel (2013) Dropbox

Tuesday, 7 October 2014

The Hobbit: An Unexpected Journey (2012) ദി ഹോബിറ്റ്: ആന്‍ അണെക്സ്പെക്റ്റെഡ് ജേര്‍ണി (2012)

എം-സോണ്‍ റിലീസ് - 81

The Hobbit: An Unexpected Journey (2012)
ദി ഹോബിറ്റ്: ആന്‍ അണെക്സ്പെക്റ്റെഡ് ജേര്‍ണി (2012)




ലോർഡ്‌ ഓഫ് ദ റിംഗ് എന്ന ഇതിഹാസ ട്രയോളജിക്ക് ശേഷം പീറ്റർ ജാക്സണ്‍ സംവിധാനം ചെയ്യുന്ന അടുത്ത ട്രയോളജിയാണ് "ഹോബിറ്റ്". J.R.R. Tolkien എന്ന മഹാനായ എഴുത്തുകാരനാണ്‌ ഇത് രണ്ടും എഴുതിയത്. അതിന്‍റെ ആദ്യത്തെ പാർട്ട് ആണ് "THE HOBBIT: AN UNEXPECTED JOURNEY " .2012ൽ ഇറങ്ങിയ ഈ ചിത്രം വളരെ നല്ല വിജയമായിരുന്നു. ബിൽബൊ ബാഗിൻസ് എന്ന സാധാരണക്കാരനായ ഹോബിറ്റ് ഒട്ടും പ്രതീക്ഷിക്കാതെ നടത്തുന്ന യാത്രയാണ് ഈ കഥയുടെ അടിത്തറ. ഈ യാത്രയിൽ ബിൽബൊ കണ്ടെടുക്കുന്ന മോതിരമാണ് ലോർഡ്‌ ഓഫ് ദ റിംഗ് എന്ന കഥയ്ക്ക് വഴി വെക്കുന്നത്. ബിൽബൊ ബാഗിൻസ് ആയി മാർട്ടിൻ ഫ്രീമാൻ മനോഹരമായ അഭിനയം ആണ് കാഴ്ച്ച വെക്കുന്നത്. ഗ്രാഫിക്സിലും എൻവിയോണ്‍മെന്റിലും, കോസ്റ്റ്യൂം ഡിസൈനിങ്ങിലും ഉള്ള മികവ് കാരണം, നമ്മൾ മിഡിൽ എർത്തിൽ ജീവിക്കുന്നു എന്ന അനുഭൂതി ഈ സിനിമ ഉണ്ടാക്കി തരും. ലോർഡ്‌ ഓഫ് ദ റിങ്ങിൽ നിന്നും വ്യത്യസ്ഥമായി അൽപ്പം തമാശയും, കുറച്ച് ആക്ഷനും ഒക്കെ വെച്ചാണ് ഈ സിനിമ പീറ്റർ ജാക്ക്സണ്‍ എടുത്തിട്ടുള്ളത്.

പരിഭാഷ: കുഞ്ഞി തത്ത

സമയദൈര്‍ഘ്യം : 169 മിനിട്ട്
FPS : 23.976
# Info               :0671B1402F497B71867AB54B5A404DC91A20047E

Download Link
The Hobbit: An Unexpected Journey (2012) Opensubtitles
The Hobbit: An Unexpected Journey (2012) Dropbox

Monday, 6 October 2014

The Prestige (2006) ദി പ്രസ്റ്റീജ് (2006)

എം-സോണ്‍ റിലീസ് - 80

The Prestige (2006)
ദി പ്രസ്റ്റീജ് (2006)




2006ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലിഷ്-അമേരിക്കൻ ചിത്രമാണ് ദി പ്രസ്റ്റീജ്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ അതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. തിരക്കഥ തയ്യാറാക്കിയത് ക്രിസ്റ്റഫർ നോളനും സഹോദരനായ ജൊനാഥൻ നോളനും ചേർന്നാണ്. കേന്ദ്രകഥാപാത്രങ്ങളായ മാന്ത്രികരായി ഹ്യൂ ജാക്ക്മാൻ, ക്രിസ്റ്റ്യൻ ബെയ്ൽ എന്നിവര്‍ വേഷമിടുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടില്‍, വളര്‍ന്ന്‍ കൊണ്ടിരിക്കുന്ന രണ്ട് മാന്ത്രികരുടെ പരസ്പര മത്സരത്തിന്റെ കഥയാണ്‌ ദി പ്രസ്റ്റീജ്.  എതിരാളിയുടെ ജാലവിദ്യ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മാന്ത്രികരേ പോലെ, നമ്മുടെയുള്ളില്‍ ഒരു മൂന്നാമത്തെ മാന്ത്രികനെ സൃഷ്ടിക്കാന്‍ സംവിധായകന് കഴിയുന്നു. അവരോടൊപ്പം നമ്മളും രഹസ്യങ്ങള്‍ ചികയുന്നു, പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. "ആര്‍ യൂ വാച്ചിംഗ് ക്ലോസ്ലി?", ഇങ്ങനെയാണ് ചിത്രം തുടങ്ങുന്നത്, അതെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള അവസരങ്ങള്‍ നല്‍കാതെ സംവിധായകനെന്ന മാന്ത്രികന്‍ കാണികളെ കബളിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ചുരുള്‍ അഴിയാത്ത മറ്റൊരു ജാലവിദ്യയാണ്‌ ദി പ്രസ്റ്റീജ്.

മികച്ച ഛായാഗ്രഹണത്തിനും കലാസംവിധാനത്തിനുമുള്ള ഓസ്കാർ നാമനിർദ്ദേശങ്ങൾ ഈ ചലച്ചിത്രം നേടി. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം നിരൂപകരുടെ ഇടയിലും മികച്ച അഭിപ്രായം സ്വന്തമാക്കി. കടപ്പാട് വിക്കി.

പരിഭാഷ: : സാഗർ കോട്ടപ്പുറം, ജിതിന്‍ രാജ്

സമയദൈര്‍ഘ്യം : 130  മിനിട്ട്
FPS : 23.976
# Info               :ec372daadd3d09476a27f6c74cc9c9d885550728
# Info               :086c29d9f160b76f061011a2db08da1e2e393d6e

Download Link
The Prestige (2006) Opensubtitles
The Prestige (2006) Dropbox

Sunday, 5 October 2014

Fight Club (1999) ഫൈറ്റ് ക്ലബ് (1999)

എം-സോണ്‍ റിലീസ് - 79

ഫൈറ്റ് ക്ലബ്
Fight Club (1999)





Chuck Palahniuk-ന്‍റെ 1996-ല്‍ പുറത്തിറങ്ങിയ നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി 1999-ല്‍ David Fincher സംവിധാനം ചെയ്ത ചിത്രമാണ് Fight Club [ഫൈറ്റ് ക്ലബ്‌]. നല്ലൊരു കഥ വത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രം അവനിക്കുമ്പോള്‍ ഒരു നിമിഷം നമ്മള്‍ ചിന്തിച്ചുപോകും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്. Brad Pitt, Edward Norton & Helena Bonham Carter എന്നിവരാണ്‌ മുഖ്യ കഥാപാത്രങ്ങള്‍.

പരിഭാഷ: : Josy Joy

സമയദൈര്‍ഘ്യം : 139  മിനിട്ട്
FPS : 23.976

Friday, 3 October 2014

Avatar (2009) അവതാർ (2009)

എംസോണ്‍ റിലീസ് - 78

Avatar (2009)
അവതാർ (2009)





2009 ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ . വിദൂര ഗ്രഹമായ പണ്ടോറയിലാണ് കഥ നടക്കുന്നത്. പണ്ടോറ നാവികളുടെ ലോകമാണ്. പത്തടി ഉയരത്തിൽ മനുഷ്യസാദ്യശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീല നിറവും നീണ്ട വാലുമായി
സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം
ജീവിയ്ക്കുന്നു. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്.

അവസാനിക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര സ്‌ഫോടനത്തിന്‍റെ കാലത്താണ് അവതാർ സംഭവിക്കുന്നത്.പണ്ടോറയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു.  പണ്ടോറയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിക്കാൻ കഴിയില്ല. അതിനാൽ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിച്ച അവതാരമായി പണ്ടോരയിലെത്തിക്കുകയാണ് മനുഷ്യർ. സാം വർതിങ്ടൺ എന്ന ആസ്‌ട്രേലിയൻ നടനാണ് കഥാനായകനായ ജെയ്ക് സുള്ളിയെ അവതരിപ്പിക്കുന്നത്. തന്നെ സൃഷ്ടിച്ച മനുഷ്യർക്കൊപ്പം നില്‍ക്കണോ അതോ നാവികളുടെ നിലനിൽപ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്‍റെ 'നാവി അവതാരം' തീരുമാനിക്കേണ്ടി വരുന്നതോടെ അവതാർ ക്ലൈമാക്‌സിലേക്ക് പോവുകയാണ്.

ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമാസംരഭം ഏറെ പ്രത്യേകതകൾ
നിറഞ്ഞതാണ്. അവതാറിന് വേണ്ടി 'വോള്യം' എന്നൊരു നൂതന ക്യാമറ സംവിധാനം തന്നെ കാമറൂൺ നിർമ്മിച്ചു.  ഈ ക്യാമറക്ക് സംവിധായകൻ പേറ്റന്‍റും സ്വന്തമാക്കിയിട്ടുണ്ട് .ഔദ്യോഗിക കണക്കുകൾ പ്രകാരം 237 ദശലക്ഷം ഡോളറാണ് ചിത്രത്തിന്‍റെ നിർമ്മാണ ചിലവ്.  മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള 2010 - ലെ ഗോൾഡൻ ഗ്ലോബ് അവാർഡ്‌ ഈ ചിത്രത്തിന് ലഭിച്ചു.. (കടപ്പാട് വിക്കി)

പരിഭാഷ:           :  നെസീഫ്‌ വൈക്കോച്ചിറ

സമയദൈര്‍ഘ്യം  :  161 മിനിട്ട്
FPS                : 23.976


Download Link
Avatar (2009) Opensubtitles
Avatar (2009) DropBox

Thursday, 18 September 2014

Clandestine Childhood (2011) ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ് (2011)

എംസോണ്‍ റിലീസ് - 77

Clandestine Childhood (2011)
ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ് (2011)




നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരം നേടിയ ലാറ്റിനമേരിക്കന്‍ ചിത്രമാണ് ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്.
പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ക്യൂബയില്‍ ഒളിവിലായിരുന്ന പെറോണിസ്റ്റ് ഇടതുപക്ഷചിന്താഗതിക്കാരും വിപ്ലവകാരികളുമായ അച്ഛനും അമ്മയ്ക്കും പ്രായത്തില്‍ വളരെ ചെറുതായ അനിയത്തിക്കും അങ്കിളിനുമൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാടായ അര്‍ജന്റീനയിലേക്ക് തിരിച്ചെത്തുന്ന ജുവാന്‍ എന്ന കുട്ടിയുടെ കാഴ്ചപ്പാടിലൂടെ വളരുന്ന ഒരു സിനിമയാണിത്. തീവ്രവലതുപക്ഷപട്ടാള ഭരണകൂടത്തിനെതിരെ പോരാടാനുറച്ച മോണ്ടോണെറോസ് എന്ന വിപ്ലവസംഘത്തിലെ അംഗങ്ങളാണ് ജുവാന്റെ കൂടെ കഴിയുന്നവരെല്ലാം. അവിടെ ഏണസ്റ്റൊ എന്ന കള്ളപ്പേരിലാണ് ജുവാന്‍ കഴിയുന്നത്. പട്ടാള ഭരണകൂടത്താല്‍ നിരന്തം നിരീക്ഷിക്കപ്പെടുകയും ഇന്നല്ലെങ്കില്‍ നാളെ പിടിയിലകപ്പെടുമെന്ന് ഉറപ്പുമുള്ള വിപ്ലവകാരികളോടൊപ്പമുള്ള ജീവിതം, മറ്റൊരു പേരില്‍ സ്‌കൂളിലെ സാമൂഹ്യജീവിതം, അവിടത്തെ ചെറിയ പ്രണയം ഇവയെല്ലാം ചേര്‍ന്ന് ജുവാനില്‍ ഒട്ടേറെ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം വളരെ ഭംഗിയായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു ഈ ചിത്രത്തില്‍. ചിത്രത്തിന്റെ ആദ്യം തന്നെ സംവിധായകന്‍ പ്രഖ്യാപിക്കുന്നതുപോലെ ഈ ചിത്രത്തിലെ സംഭവങ്ങളെല്ലാം യഥാര്‍ത്ഥസംഭവങ്ങളെ അധികരിച്ചുള്ളതാണ്.

പരിഭാഷ:           :  ആര്‍. നന്ദലാല്‍

സമയദൈര്‍ഘ്യം  : 110 മിനിട്ട്
FPS                : 23.976
# Info               :22D9DD6F741118D7F292EF79B1E695143DF20FBB

Download Link
Clandestine Childhood (2011) Opensubtitles
Clandestine Childhood (2011) DropBox



Tuesday, 16 September 2014

12 Angry Men (1957) - 12 ആന്ഗ്രി മെന്‍ (1957)

എംസോണ്‍ റിലീസ് - 76

12 അന്ഗ്രി മെന്‍
12 Angry Men







1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ "12 ആന്ഗ്രി മെന്‍" എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു.

പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന്‍ വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ പോലീസ് കണ്ടെത്തുന്നതും കോടതി മുറിയില്‍ വാചാലനായ വക്കീല്‍ നിര്‍ത്തുന്നതമായ സൂഷ്മ വിശകലനങ്ങളിലൂടെ തന്നെയാണ് ഈ സിനിമയും സഞ്ചരിക്കുത്. എങ്കിലും 1957 ല്‍ ഒരു വെല്ലുവിളിപോലെ സിനിമാ ലോകത്തിനു മുന്നില്‍ വെച്ച ബുദ്ധിപരവും വ്യത്യസ്തവുമായ അവതരണ ശൈലിക്ക് പിന്മുറക്കാരില്ലാതെത്തതുകൊണ്ട് "12 ആന്ഗ്രി മെന്‍" എന്ന സിനിമ ഇന്നും തലയുയര്‍ത്തിപ്പിടിച്ച് അവിടെ നില്‍ക്കുന്നു.

പരിഭാഷ:           : Jithin Raj

സമയദൈര്‍ഘ്യം  : 96 മിനിട്ട്
FPS                : 23.976
# Info               A303CAA20F46AAB9BBE75DA62B90E375FA03578A
Download Link
12 Angry Men (1957) Opensubtitles

Saturday, 13 September 2014

The Machinist (2004) ദി മെഷിനിസ്റ്റ് 2004)

എംസോണ്‍ റിലീസ് - 75

The Machinist (2004)
ദി മെഷിനിസ്റ്റ് 2004)




2000-ല്‍ പുറത്തിറങ്ങിയ "American Psycho" ക്ക് ശേഷം Christian Bale ചെയ്ത "സൈക്കോ" ത്രില്ലെര്‍ ആണ് 2004-ലെ “The Machinist”. ട്രെവോര്‍ റെസ്നിക്ക് എന്ന മെഷിനിസ്റ്റിന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ തുറന്നുകാട്ടുന്നത്. ഒരു വര്‍ഷമായി ഉറക്കം നഷ്ടപ്പെട്ടു ജീവിക്കുന്ന വ്യക്തിയാണ് 'ട്രെവോര്‍ റെസ്നിക്ക്'. വിരസമായ അയാളുടെ ജീവിതത്തില്‍ നിറഞ്ഞു നില്ക്കുന്നത് ഒരു വേശ്യയും, ഒരു കോഫിഷോപ്പ് ജീവനക്കാരിയുമാണ്. ഇവരൊക്കെ അയാളോട് പറയുന്നുണ്ട് "If you were any thinner, you wouldn't exist". ഇതിനിടെ അയാളുടെ അനാസ്ഥ മൂലമുണ്ടാകുന്ന ഒരപകടത്തില്‍ കൂടെ ജോലിചെയ്യുന്ന ഒരാളുടെ കൈ നഷ്ടമാകുന്നു. മറ്റാരും കാണാത്ത ഒരു വ്യക്തി ഇയാളുടെ മുന്‍പില്‍ നിരവധി തവണയായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫ്രിഡ്ജില്‍ കാണപ്പെടുന്ന കുറിപ്പും, മറ്റാരും കാണാത്ത മനുഷ്യനും ട്രെവോറിന്റെ മനസ്സില്‍ പലതരത്തിലുള്ള ചിന്തകള്‍ക്കും വഴിയൊരുക്കുന്നു ...

ആത്മസമര്‍പണമാണ് ഒരു കലയുടെ വിജയം. ഒരു നടന് സ്വന്തം കഥാപാത്രത്തിന്റെ പൂര്‍ണതയ്കുവേണ്ടി ഏതറ്റവും വരെ പോകാം എന്ന് കാട്ടിതരുന്ന ചിത്രമാണ് “ദി മെഷിനിസ്റ്റ്”. പോസ്റ്ററിലെ മെലിഞ്ഞുണങ്ങിയ Christian Bale [ട്രെവോര്‍ റെസ്നിക്ക്] ശരിക്കും അമ്പരപ്പ് ഉളവാക്കിയിരുന്നു . ആരോഗ്യമുള്ള ശരീരം ഏതൊരുവന്റെയും സ്വപ്നമാണ്. തന്റെ സുന്ദരമായ ശരീരം ഈ വിധം നശിപ്പിക്കാനുള്ള ആ തന്റേടം മാത്രം മതി ഈ നടനെ അംഗികരിക്കാന്‍...


പരിഭാഷ:           : Josy Joy

സമയദൈര്‍ഘ്യം  : 101 മിനിട്ട്
FPS                : 23.976
# Info               :9fb6ce0a7282eb8ca1443a2e41c87ab725133a38
Download Link
The Machinist (2004) Opensubtitles
The Machinist (2004) Dropbox

Friday, 12 September 2014

The Last Temptation of Christ (1988) Malayalam Subtitles ദി ലാസ്റ്റ് ടെമ്പ്റ്റെഷന്‍ ഓഫ് ക്രൈസ്റ്റ് മലയാളം സബ്ടൈറ്റില്‍സ്

എം-സോണ്‍ റിലീസ് - 74

The Last Temptation of Christ (1988) 
ദി ലാസ്റ്റ് ടെമ്പ്റ്റെഷന്‍ ഓഫ് ക്രൈസ്റ്റ് (1988) 


Translation: Arun George Antony


1987 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചലച്ചിത്രം. ഗ്രീക്ക്‌ എഴുത്ത്കാരനായ നിക്കോസ് കസസന്‍സക്കിസിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാര്‍ട്ടിന്‍ സ്കോര്‍സസേ. ബൈബിള്‍ അടിസ്ഥാനമാക്കി അനേകം ചലച്ചിത്രങ്ങള്‍ ലോകമെമ്പാടുമായി ഇറങ്ങിയിട്ടുണ്ടെങ്കിലും ആശയപരമായും, ആഖ്യാനശൈലികൊണ്ടും ഇത് അവയില്‍ നിന്നെല്ലാം ഏറെ വേറിട്ട്‌നില്‍ക്കുന്നു. കലാമൂല്യംവച്ച് നോക്കിയാല്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ട സമാന ചലച്ചിത്രങ്ങള്‍ക്കെല്ലാം മേലെയാണ് ഇതിന്റെ സ്ഥാനം. ഒറ്റനോട്ടത്തില്‍ അതിസൂക്ഷ്മമായ പാത്രസൃഷ്ടി, അഭിനയം,സാങ്കേതികതികവ്  പ്രത്യേകിച്ച് ഇതിന്റെ കാമറ/എഡിറ്റിംഗ്, കലാസംവിധാനം എന്നിവയാണ് ഈ സിനിമയുടെ ഹൈലൈറ്റ്സ്. ഒപ്പംതന്നെ ഇതിന്റെ ഉള്ളടക്കവും പ്രധാനം തന്നെ.

യേശു ദൈവപുത്രനും അമാനുഷികനുമാണ് എന്നുള്ള വിശ്വാസത്തിലദ്ടിഷ്ടിതമായ പരമ്പരാഗതകീഴ്‌വഴക്കങ്ങള്‍ നിമിത്തം യേശു കഥാപാത്രമായി വരുന്ന ഏറെക്കുറെ എല്ലാ ചലച്ചിത്രങ്ങളിലും  അദ്ദേഹത്തിന് സ്ഥായിയായ ഒരു വ്യക്തിത്വം ഉണ്ടാകാറില്ല. നിര്‍വികാരത്വം, അതീവ സഹനശക്തി, വിനയാന്വിതന്‍, മൃദുഭാഷി, നല്ലത് മാത്രം പറയുന്നവന്‍  തുടങ്ങി
സ്വയം ബാലിയാടാകാന്‍ ഒരാള്‍ക്കു വേണ്ട എല്ലാ ക്ലീഷേകളുടെയും അകമ്പടിയോടെ മാത്രമേ
ഇതുവരെ ഉള്ള എല്ലാ ബൈബിള്‍ ദൃശ്യാവിഷ്കാരങ്ങളിലും യേശു പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. അതിനെല്ലാം ഒരു അപവാദം എന്ന നിലയിലുള്ളതാണ് യേശു മനുഷ്യനായി ജനിച്ചുവെങ്കില്‍ ആ യേശുവിന് തന്നില്‍ കുടികൊള്ളുന്ന ദൈവസത്തക്ക് ഒപ്പം മനുഷ്യന്‍റെ വികാരവിചാരങ്ങള്‍ കൂടെ ഉണ്ടായിരിക്കണം എന്ന ആശയത്തിലൂന്നിയുള്ള ഈ ചലച്ചിത്രം. യേശുവും മഗ്ദലേന മറിയവും തമ്മിലുള്ള ബന്ധത്തെ പ്രതിയായിരിക്കും ഏതൊരു ബൈബിള്‍ അതിഷ്ഠിത വിവാദങ്ങളുടെയും ശ്രദ്ധാകേന്ദ്രം എന്നതിനാല്‍ തന്നെ സാമാന്യം വിശ്വാസികളും ഈ ചലച്ചിത്രത്തെ അത്തരം ഒരു വെളിച്ചത്തില്‍ തന്നെയായിരിക്കും നോക്കിക്കാണുക, പ്രത്യേകിച്ച് ലൈംഗികതയെ കുറിച്ച് വളരെ അടഞ്ഞ കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്നവര്‍. എന്നാല്‍ അത്തരം ഒരു ആരോപണത്തിന് ഇവിടെ അടിസ്ഥാനമില്ല, കാരണം ഇത് അത്തരം ഒരു ബന്ധത്തിലൂന്നുന്ന സിനിമയല്ല. ഇവിടെ യേശു എന്ന മനുഷ്യന്റെ വ്യക്തി ബന്ധങ്ങള്‍ , ഉത്കണ്ഠകള്‍, ഭയപ്പാടുകള്‍, ആശയക്കുഴപ്പങ്ങള്‍, എന്നിവയാണ് വിഷയമാക്കിയിരിക്കുന്നത്. മുന്‍വിധികള്‍ ഇല്ലാതെ ഈ സിനിമയെ സമീപിക്കുന്നവര്‍ക്കും, അതുപോലെ തന്നെ നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്കും  ഇതിലെ മനുഷ്യനായ യേശുവിനെ  ആസ്വദിക്കുവാന്‍ സാധിക്കും എന്നതില്‍ സംശയമില്ല.



പരിഭാഷ:           : Arun George Antony

സമയദൈര്‍ഘ്യം  : 164 മിനിട്ട്
FPS                : 23.976
Download Link:
















Thursday, 11 September 2014

Planet Earth (2006) പ്ലാനെറ്റ് എര്‍ത്ത് (2006)

എംസോണ്‍ റിലീസ് - 73

Planet Earth (2006) Full Series
പ്ലാനെറ്റ് എര്‍ത്ത് (2006) മുഴുവന്‍ പരമ്പരയും


പ്ലാനെറ്റ് എര്‍ത്തിന്റെ 11 എപ്പിസോഡുകളുടേയും മലയാളം സബ്ടൈറ്റില്‍ ഒന്നിച്ച് റിലീസു ചെയ്യുകയാണ്.  Our Caroline നാണ് ഈ ഡോക്യുമെന്ററിയുടെ സബ്ടൈറ്റില്‍ മുഴുവനായും പരിഭാഷപ്പെടുത്തിയിട്ടുള്ളത്.   പതിനൊന്ന്  എപ്പിസോഡും ചേര്‍ത്ത് ഒമ്പതര മണിക്കൂറുള്ള ഈ ഡോക്യുമെന്ററിക്ക്  3539 ലൈനുകളോളമാണ് Our Caroline ഒറ്റയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. January 27, 2014 ന് ആദ്യ എപ്പിസോഡായ Pole  to Pole  സബ്ടൈറ്റില്‍ പരിഭാഷപ്പെടുത്തി കഴിഞ്ഞപ്പോല്‍  തന്നെ ഈ സീരീസ് മുഴുവനും പരിഭാഷപ്പെടുത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ ആറരമാസത്തിനുള്ളിലാണ് ഈ പ്രയത്നം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ  പ്രയത്നത്തെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടതെന്നോ നന്ദി പറയേണ്ടതെന്നോ അറിയില്ല.  ഫീച്ചര്‍ ഫിലീമുകളില്‍ നിന്നും വിത്യസ്തമായി ഡോക്യുമെന്ററിയുടെ സബ്ടൈറ്റില്‍ പരിഭാഷപ്പെടുത്തുന്നത് കുറച്ചു കൂടുതല്‍ ജാഗ്രതയും ഭാഷയില്‍ നൈപുണ്യവും ആവിശ്യപ്പെടുന്നുണ്ട് . സങ്കേതിക പദങ്ങള്‍ക്ക് തക്കതായ മലയാളം കണ്ടെത്തുക എന്നത് ദുഷ്കരമായ കാര്യമാണ് ഇതെല്ലാം മനോഹരമായ് പൂര്‍ത്തീകരിച്ചിരിക്കുകയാണ് അദ്ദേഹം.

മനോഹരമായി കവര്‍ പിക് ചെയ്തു തന്നത് അജയ് മധു

സമയദൈര്‍ഘ്യം  : 11 Series
FPS                : 23.976
# Info               :BF92024D9B491217FC24566A03789443E421B50A
പരിഭാഷ:           : Our Caroline
Download Link
Planet Earth (2006) Dropbox